കുതിച്ചുയരുന്ന ജീവിത ചെലവില് ആശ്വാസമായി സര്ക്കാര് പ്രഖ്യാപിച്ചിരുന്ന എനര്ജി ക്രെഡിറ്റ് നാളെ മുതല് ലഭിച്ചു തുടങ്ങും. ആദ്യ ഘട്ടമായി 200 യൂറോയാണ് ലഭിക്കുന്നത്. ഗാര്ഹിക ഉപഭോക്താക്കള്ക്കാണ് ഇത് ലഭിക്കുന്നത്. തങ്ങളുടെ എനര്ജി ബില്ലില് ക്രെഡിറ്റായാവും ഈ തുക പ്രതിഫലിക്കുക. ബഡ്ജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളില് ഒന്നായിരുന്നു ഇത്.
രാജ്യത്തെ ഏകദേശം 22 ലക്ഷത്തോളം ആളുകള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്ക്കാര് വിലയിരുത്തല്. നാളെ മുതല് പദ്ധതി പ്രാബല്ല്യത്തില് വരുമെങ്കിലും ഓരോരുത്തരുടേയും എനര്ജി ബില്ലിന്റെ ഡേറ്റിലായിരിക്കും ഇത് ലഭിക്കുക. നവംബര് ഡിസംബര് മാസങ്ങളിലായി എല്ലാവരുടേയും ബില്ലുകളില് ഇത് പ്രതിഫലിക്കും.
രണ്ടാം ഗഡു ജനുവരി -ഫെബ്രുവരി മാസങ്ങളിലെ ബില്ലിലും മൂന്നാം ഗഡു മാര്ച്ച് – ഏപ്രീല് മാസത്തെ ബില്ലിലും ക്രെഡിറ്റായി രേഖപ്പെടുത്തും. ചുരുക്കത്തില് ഏപ്രീല് മാസം വരെയുള്ള എനര്ജി ബില്ലില് അല്പ്പം ആശ്വാസമുണ്ടാകുമെന്ന് വ്യക്തം.