ഡിജിറ്റല്‍ സ്റ്റാംപുമായി ആന്‍ പോസ്റ്റ്

ഇനി കത്തും മറ്റും അയക്കാന്‍ പോസ്റ്റല്‍ സ്റ്റാംപിനായി നെട്ടോട്ടമോടേണ്ട. പോസ്റ്റല്‍ സ്റ്റാംപ് വിരല്‍ തുമ്പില്‍ എത്തിച്ചിരിക്കുകയാണ് ആന്‍ പോസ്റ്റ്. ഡിജിറ്റല്‍ രൂപത്തിലുള്ള പോസ്റ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ നിന്നും ഏത് സമയവും ഇത് വാങ്ങാന്‍ സാധിക്കും. ആപ്പില്‍ നിന്നും അക്കങ്ങളും അക്ഷരങ്ങളും ചേര്‍ന്ന ഒരു 12 അക്ക കോഡാണ് ലഭിക്കുക. ഇത് പോസ്റ്റല്‍ കവറിന്റെ പുറത്ത് സാധാരണയായി സ്റ്റാംപ് ഒട്ടിക്കുന്ന എഴുതിയാല്‍ മതിയാകും. സാധാരണ സ്റ്റാംപിനെ അപേക്ഷിച്ച് അല്പം വില കൂടുതലാണ് ഡിജിറ്റല്‍ സ്റ്റാംപിന് . സാധാരണ പോസ്റ്റല്‍ കവറുകള്‍ക്കായുള്ള ഡിജിറ്റല്‍ സ്റ്റാംപിന് 2 യൂറോയാണ് വില. എന്നാല്‍ സാധാരണ സ്റ്റാംപുകള്‍ക്ക് 1.25 യൂറോയാണ് വില. പോസ്റ്റല്‍ വര്‍ക്കര്‍ക്ക് ഡിജിറ്റല്‍ സ്റ്റാംപ് കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ശേഷമാകും സ്വീകര്‍ത്താവിന് ഡെലിവറി നോട്ടിഫിക്കേഷന്‍ ലഭിക്കുക. Share This News

Share This News
Read More

ജീവനക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ ബാങ്കുകള്‍

ജീവിത ചെലവ് കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ജീവിത ചെലവുകളില്‍ കൈത്താങ്ങായി ജീവനക്കാര്‍ക്ക് സഹായ ധനം പ്രഖ്യാപിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ രണ്ട് പ്രമുഖ ബാങ്കുകള്‍. AIB യും ബാങ്ക് ഓഫ് അയര്‍ലണ്ടുമാണ് ഈ ബാങ്കുകള്‍. ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ 1 – 5 ലെവലിലുള്ള ജീവനക്കാര്‍ക്കാണ് സഹായം നല്‍കുക. ഒരു വര്‍ഷത്തേയ്ക്ക് നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് നല്‍കുക. യുകെയിലുള്ള ജീവനക്കാര്‍ക്ക് 1250 പൗണ്ടിന്റെ വൗച്ചറാണ് ലഭിക്കുക. AIB യും നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് 1 -5 ലെവലില്‍ വര്‍ക്ക് ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കുക. ബാങ്കുമായി സഹകരിക്കുന്ന റീട്ടെയ്ല്‍ ഷോപ്പുകളില്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം. ജീവനക്കാരുടേയും സ്ഥാപന ഉടമകളുടേയും പ്രതിനിധികളുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് യൂണിയനും ഈ ബാങ്കുകളുമായി നടത്തിയ…

Share This News
Read More

മങ്കി പോക്‌സ് വാക്‌സിനേഷനായി പുതിയ കേന്ദ്രങ്ങള്‍ തുറക്കും

രാജ്യത്ത് മങ്കിപോക്‌സ് വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നു. മുന്‍ഗണനാ പട്ടികയിലുള്ള ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ നല്‍കി പൂര്‍ത്തിയാക്കാനാണ് എച്ച്എസ്ഇയുടെ പദ്ധതി. ഇതിനായി പുതിയ പതിനൊന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ -17 തിങ്കളാഴ്ച മുതലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ വാക്‌സിന്‍ സ്ലോട്ട് ഉടന്‍ ബുക്ക് ചെയ്യാവുന്നതാണ്. 6000 മുതല്‍ 13000 വരെ ആളുകളാണ് എച്ച്എസ്ഇയുടെ കണക്കില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. മുന്‍ഗണനാ പട്ടികയിലുള്ള ആളുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ.് ഇതുവരെ 2000 വയല്‍ വാക്‌സിനുകളാണ് ഇപ്പോള്‍ കൈവശമുള്ളത്. ഒരു വയല്‍ ഉപയോഗിച്ച് രണ്ട് ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കും. ഇതുവരെ 194 മങ്കിപോക്‌സ് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. Share This News

Share This News
Read More

ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീമിന് സര്‍ക്കാര്‍ അംഗീകാരം

അയര്‍ലണ്ടിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീമിന് സര്‍ക്കാര്‍ ആംഗീകാരം നല്‍കി. ഇതോടെ 2024 മുതല്‍ ഇത് നടപ്പിലാകുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്ത് ഇതുവരെ ഒരു ഒക്കുപേഷണല്‍ പെന്‍ഷന്‍ സ്‌കീമിലും അംഗമല്ലാത്ത എല്ലാ തൊഴിലാളികളും ഈ പദ്ധതിയുടെ ഭാഗമാകും. സര്‍ക്കാരും തൊഴില്‍ ദാതാവും പങ്കാളികളാകുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. വണ്‍ ഫോര്‍ വണ്‍ എന്ന രീതിയിലാണ് കമ്പനികളില്‍ നിന്നും തൊഴിലാളിക്കായി ഈ പെന്‍ഷന്‍ സ്‌കീമിലേയ്ക്ക് പണം നിക്ഷേപിക്കുന്നത്. തൊഴിലാളികള്‍ക്കായി നിക്ഷേപിക്കുന്ന ഓരോ മൂന്നു രൂപയ്ക്കും സര്‍ക്കാര്‍ ഒരു രൂപ അധികം നല്‍കും. രാജ്യത്തെ ഏഴരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും സ്വയം പുറത്തു പോകാനും സാധിക്കും. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ ബില്‍ ഇനി Oireachtas Committee on Social Protection…

Share This News
Read More

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധന

അയര്‍ലണ്ടില്‍ നഴ്‌സിംഗ് – മിഡൈ്വഫ് മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കണക്കുകള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത്. 75,800 നഴ്‌സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനവും വനിതാ നേഴ്‌സുമാരാണ്. കഴിഞ്ഞ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരില്‍ അധികവും വിദേശത്തു നിന്നും വന്നവരാണ്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും നഴ്‌സിംഗ് പ്രഫഷനിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവുമധികം നഴ്‌സുമാരാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. 1800 ഐറിഷ് നഴ്‌സുമാര്‍ ഈ വര്‍ഷം എന്‍എംബിഐയില്‍ രജിസ്റ്റര്‍ ചെയ്യും. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ കൂടുതല്‍ പേരും ഇന്ത്യ, ഫിലിപ്പീന്‍സ്, യുകെ, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഇഎസ്ആര്‍ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 8800 ലധികം നഴ്‌സുമാരേയും മിഡ് വൈഫുമാരേയുമാണ് അയര്‍ലണ്ടില്‍ ആവശ്യമായി വരുക. വര്‍ഷങ്ങളായി യുകെയില്‍…

Share This News
Read More

സാമൂഹ്യ സുരക്ഷാ പേയ്‌മെന്റുകള്‍ നല്‍കിത്തുടങ്ങുന്ന തിയതികള്‍ പ്രഖ്യാപിച്ചു

ഇക്കഴിഞ്ഞ ദിവസത്തെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ സാമൂഹ്യ സുരക്ഷാ സഹായധനങ്ങള്‍ നല്‍കി തുടങ്ങുന്ന ദിവസങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംപ്രേയ്‌സും പൊതു ചെലവു വകുപ്പ് മന്ത്രി മൈക്കിള്‍ മഗ്രാത്തുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയത്. ശരത്കാല ഇരട്ട പേയ്‌മെന്റ് ഒക്ടോബര്‍ 17 മുതലാണ് ആരംഭിക്കുക. 1.4 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. ചൈല്‍ഡ് ബെനഫിറ്റ് ഇരട്ടി തുക നല്‍കുന്നത് നവംബര്‍ ഒന്നുമുതല്‍ നല്‍കി തുടങ്ങും. ലംപ്‌സം ഫ്യൂവല്‍ പേയ്‌മെന്റ് 400 യൂറോ നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും. ലീവിംഗ് എലോണ്‍ അലവന്‍സായ 200 യൂറോയും നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും. വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്‍കുന്ന 500 യൂറോ കോസ്റ്റ് ഓഫ് ലീവിംഗ് ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റും ഈ ദിവസം തന്നെ വിതരണം ചെയ്തു തുടങ്ങും…

Share This News
Read More

ഫ്യുവല്‍ അലവന്‍സ് നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും

അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫ്യൂവല്‍ അലവന്‍സ് നവംബര്‍ മാസം 14-ാം തിയതി മുതല്‍ നല്‍കും. സര്‍ക്കാര്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 400 യൂറോയാണ് അലവന്‍സായി ലഭിക്കുക. ഇക്കഴിഞ്ഞ ബഡ്ജറ്റിലാണ് വീക്കിലി അലവന്‍സിന് പുറമേ ലംപ്‌സം ആയി ഫ്യൂവല്‍ അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആകെ ലഭിക്കുന്ന അലവന്‍സ് 1324 യൂറോയാകും. 371,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ 33 യൂറോ വീതം ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നുണ്ട്. ഇത് ആഴ്ചയിലോ അല്ലെങ്കില്‍ രണ്ട് തവണയായോ വാങ്ങാം. Share This News

Share This News
Read More

രുചിയുടെ വസന്തം തീര്‍ത്ത് റോയല്‍ ഇന്ത്യന്‍ കുസിന്‍ സാന്റിഫോര്‍ഡിലും

അയര്‍ലണ്ട് മലയാളികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. കാലങ്ങളായി അയര്‍ലണ്ട് മലയാളികള്‍ക്കായി നാടന്‍ രുചിക്കൂട്ടുകളുടെ വര്‍ണ്ണ വസന്തം തീര്‍ക്കുന്ന റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്‌റ്റോറന്റ് ഡബ്ലിന്‍ സാന്‍ഡിഫോര്‍ഡിലും പ്രവര്‍ത്തനമാരംഭിച്ചു. വെജും നോണ്‍വെജുമായി വിത്യസ്തങ്ങളായ വിഭവങ്ങളുടെ ഒരു നിര തന്നെയാണ് ഇവിടെ റോയല്‍ ഇന്ത്യന്‍ കുസിനിലെ വിദഗ്ദരായ ഷെഫുമാരുടെ കൈപ്പുണ്യത്തില്‍ ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ മലയാളികള്‍ ഇഷ്ടപ്പെടുന്ന രുചി വൈവിദ്ധ്യങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞ് തയ്യാറാക്കുന്ന വിഭങ്ങളാണ് റോയല്‍ ഇന്ത്യന്‍ കുസിനെ അയര്‍ലണ്ട് മലയാലികള്‍ നെഞ്ചിലേറ്റോന്‍ കാരണം. ഈ വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ കാത്ത് സൂക്ഷിച്ചുകൊണ്ടു തന്നയാണ് സാന്‍ഫോര്‍ഡിലും വിഭവങ്ങള്‍ ഒരുങ്ങുന്നത്. ചിക്കന്‍ ടിക്ക മസാല , ചിക്കന്‍ കുറുമ, ചിക്കന്‍ ബിരിയാണി, ചിക്കന്‍ ബര്‍ഗര്‍ , ബീഫ് ബര്‍ഗര്‍ ഇങ്ങനെ റോയലിന്റെ ബ്രാന്‍ഡില്‍ അയര്‍ലണ്ട് മലയാളികള്‍ നെഞ്ചിലേറ്റിയ വിഭവങ്ങള്‍ ഇവിടെയും ലഭ്യമാണ്. റോയല്‍ പൊറോട്ട, റോയല്‍ ബീഫ് ഫ്രൈ,…

Share This News
Read More

ഊര്‍ജ വില ഇനിയും വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട്

ഊര്‍ജ്ജ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇനിയും ഊര്‍ജ വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. Oireachtas committee ക്കു മുമ്പില്‍ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടാണ് ഈ വിവരം നല്‍കിയത്. യൂറോപ്പില്‍  വൈദ്യുതിയുടെ മൊത്തവില ഉയര്‍ന്നു നില്‍ക്കുകയാണെന്നും മൂന്നൂറ് ശതമാനത്തിലധികമാണ് വിലവര്‍ദ്ധനവെന്നും ഇങ്ങനെ പോയാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അങ്ങനെ വന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും കൂടിയ ചാര്‍ജ് ഈടാക്കേണ്ടി വന്നേക്കുമെന്നുമാണ് ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കിയത്. ഗ്യാസിന്റെ വിലയും അസ്ഥിരമായാണ് നിലനില്‍ക്കുന്നതെന്നും ഇതിനാലാണ് ഗ്യാസ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത കാണുന്നതെന്നും ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കി. Share This News

Share This News
Read More

കുട്ടികള്‍ക്ക് മെനിഞ്ചെറ്റീസ് വാക്‌സിന്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തണമെന്ന് എച്ച്എസ്ഇ

അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് മെന്‍ബി വാക്‌സിന്‍ നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. മെനിഞ്ചെറ്റിസിനെതിരെ നല്‍കുന്ന വാക്‌സിനാണിത്. രാജ്യത്ത് മൂന്ന് മെനിഞ്ചെറ്റീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സാധാരണയായി രണ്ട് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. മെനിന്‍ഞ്ചെറ്റീസ് സംബന്ദമായി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, പനി , വയറുവേദന , തലവേദന, വയറിളക്കം പേശി വേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍. Share This News

Share This News
Read More