അയര്ലണ്ടിലെ കുടുംബങ്ങള്ക്ക് സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്ന ഫ്യൂവല് അലവന്സ് നവംബര് മാസം 14-ാം തിയതി മുതല് നല്കും. സര്ക്കാര് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 400 യൂറോയാണ് അലവന്സായി ലഭിക്കുക.
ഇക്കഴിഞ്ഞ ബഡ്ജറ്റിലാണ് വീക്കിലി അലവന്സിന് പുറമേ ലംപ്സം ആയി ഫ്യൂവല് അലവന്സ് നല്കാന് സര്ക്കാര് തീരുമാനിച്ചത്. ഇതോടെ ആകെ ലഭിക്കുന്ന അലവന്സ് 1324 യൂറോയാകും. 371,000 കുടുംബങ്ങള്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
നിലവില് ആഴ്ചയില് 33 യൂറോ വീതം ഫ്യുവല് അലവന്സ് ലഭിക്കുന്നുണ്ട്. ഇത് ആഴ്ചയിലോ അല്ലെങ്കില് രണ്ട് തവണയായോ വാങ്ങാം.