അയര്ലണ്ട് മലയാളികള്ക്ക് മറ്റൊരു സന്തോഷ വാര്ത്ത കൂടി. കാലങ്ങളായി അയര്ലണ്ട് മലയാളികള്ക്കായി നാടന് രുചിക്കൂട്ടുകളുടെ വര്ണ്ണ വസന്തം തീര്ക്കുന്ന റോയല് ഇന്ത്യന് കുസിന് റെസ്റ്റോറന്റ് ഡബ്ലിന് സാന്ഡിഫോര്ഡിലും പ്രവര്ത്തനമാരംഭിച്ചു. വെജും നോണ്വെജുമായി വിത്യസ്തങ്ങളായ വിഭവങ്ങളുടെ ഒരു നിര തന്നെയാണ് ഇവിടെ റോയല് ഇന്ത്യന് കുസിനിലെ വിദഗ്ദരായ ഷെഫുമാരുടെ കൈപ്പുണ്യത്തില് ഒരുങ്ങുന്നത്.
അയര്ലണ്ടിലെ മലയാളികള് ഇഷ്ടപ്പെടുന്ന രുചി വൈവിദ്ധ്യങ്ങള് മുന് കൂട്ടി അറിഞ്ഞ് തയ്യാറാക്കുന്ന വിഭങ്ങളാണ് റോയല് ഇന്ത്യന് കുസിനെ അയര്ലണ്ട് മലയാലികള് നെഞ്ചിലേറ്റോന് കാരണം. ഈ വിശ്വാസം അതിന്റെ പൂര്ണ്ണതയില് കാത്ത് സൂക്ഷിച്ചുകൊണ്ടു തന്നയാണ് സാന്ഫോര്ഡിലും വിഭവങ്ങള് ഒരുങ്ങുന്നത്. ചിക്കന് ടിക്ക മസാല , ചിക്കന് കുറുമ, ചിക്കന് ബിരിയാണി, ചിക്കന് ബര്ഗര് , ബീഫ് ബര്ഗര് ഇങ്ങനെ റോയലിന്റെ ബ്രാന്ഡില് അയര്ലണ്ട് മലയാളികള് നെഞ്ചിലേറ്റിയ വിഭവങ്ങള് ഇവിടെയും ലഭ്യമാണ്.
റോയല് പൊറോട്ട, റോയല് ബീഫ് ഫ്രൈ, ബീഫ് കറി, കപ്പ, മീന് കറി, മസാല ദോശ, ദോശ സെറ്റ് , മലബാര് ചിക്കന് ബിരിയാണി, ഇങ്ങനെ ലോകത്തിന്റ ഏത് കോണിലെത്തിയാലും മലയാളികള് മറക്കാത്ത കേരള വിഭിവങ്ങളും ഇവിടെ നിങ്ങളുടെ മുമ്പില് എത്തുന്നു.