കുട്ടികള്‍ക്ക് മെനിഞ്ചെറ്റീസ് വാക്‌സിന്‍ നല്‍കിയെന്ന് ഉറപ്പ് വരുത്തണമെന്ന് എച്ച്എസ്ഇ

അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് മെന്‍ബി വാക്‌സിന്‍ നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. മെനിഞ്ചെറ്റിസിനെതിരെ നല്‍കുന്ന വാക്‌സിനാണിത്. രാജ്യത്ത് മൂന്ന് മെനിഞ്ചെറ്റീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സാധാരണയായി രണ്ട് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. മെനിന്‍ഞ്ചെറ്റീസ് സംബന്ദമായി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, പനി , വയറുവേദന , തലവേദന, വയറിളക്കം പേശി വേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍.

Share This News

Related posts

Leave a Comment