ഇക്കഴിഞ്ഞ ദിവസത്തെ ബഡ്ജറ്റില് സര്ക്കാര് പ്രഖ്യാപിച്ച വിവിധ സാമൂഹ്യ സുരക്ഷാ സഹായധനങ്ങള് നല്കി തുടങ്ങുന്ന ദിവസങ്ങള് സര്ക്കാര് പ്രഖ്യാപിച്ചു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹെതര് ഹംപ്രേയ്സും പൊതു ചെലവു വകുപ്പ് മന്ത്രി മൈക്കിള് മഗ്രാത്തുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള് നടത്തിയത്.
ശരത്കാല ഇരട്ട പേയ്മെന്റ് ഒക്ടോബര് 17 മുതലാണ് ആരംഭിക്കുക. 1.4 മില്ല്യണ് ആളുകള്ക്കാണ് ഇത് ലഭിക്കുന്നത്. ചൈല്ഡ് ബെനഫിറ്റ് ഇരട്ടി തുക നല്കുന്നത് നവംബര് ഒന്നുമുതല് നല്കി തുടങ്ങും. ലംപ്സം ഫ്യൂവല് പേയ്മെന്റ് 400 യൂറോ നവംബര് 14 മുതല് വിതരണം ചെയ്യും. ലീവിംഗ് എലോണ് അലവന്സായ 200 യൂറോയും നവംബര് 14 മുതല് വിതരണം ചെയ്യും.
വര്ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിച്ചുകൊണ്ടിരിക്കുന്നവര്ക്ക് നല്കുന്ന 500 യൂറോ കോസ്റ്റ് ഓഫ് ലീവിംഗ് ഡിസബിലിറ്റി സപ്പോര്ട്ട് ഗ്രാന്റും ഈ ദിവസം തന്നെ വിതരണം ചെയ്തു തുടങ്ങും കെയറേര്സ് സപ്പോര്ട്ട് ഗ്രാന്റായ 500 യൂറോ നവംബര് 21 മുതല് വിതരണം ചെയ്യും.
ആനുവല് ക്രിസ്മസ് ബോണസ് ഡബിള് പേയ്മെന്റ് ഡിസംബര് അഞ്ച് മുതല് വിതരണം ചെയ്യും. ഫ്യുവല് അലവന്സ് ഉള്പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പേയ്മെന്റുകളില് വരുത്തിയ 12 യൂറോയുടെ വര്ദ്ധനവ് 2023 ജനുവരി മുതല് നിലവില് വരും.