ഊര്‍ജ മേഖലയിലെ വിലവര്‍ദ്ധനവിന് പുതുവര്‍ഷത്തിലും അറുതിയില്ല. പുതുവര്‍ഷത്തില്‍ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് പിനേര്‍ജി അയര്‍ലണ്ട്. 14 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2023 ജനുവരി 9 മുതലാകും വര്‍ദ്ധനവ് നിലവില്‍ വരിക. ശരാശി ഒരാഴ്ച 6.16 യൂറോയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകില്ല. പിനേര്‍ജിക്ക് അയര്‍ലണ്ടില്‍ 30,000 ത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് ഉള്ളത്. വൈദ്യുതിയുടെ മൊത്തവിലയിലെ വര്‍ദ്ധനവാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ ന്യായീകരണം. കഴിഞ്ഞ വര്‍ഷം അഞ്ച് തവണയായിരുന്നു കമ്പനി വില വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഏറ്റവും ഒടുവിലായി സെപ്റ്റംബറില്‍ 19.2 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. Share This News
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചാരുത നല്‍കാന്‍ ലൈവ് ആനിമല്‍ ക്രിബ് ഡബ്ലിനില്‍
ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് വിത്യസ്ത അനുഭവം സമ്മാനിക്കുകയാണ് ലൈവ് ആനിമല്‍ ക്രിബ്. മൃഗങ്ങളുടെ ചെറു പ്രതിമകള്‍ പുല്‍ക്കൂട്ടില്‍ കണ്ടു ശീലിച്ചവര്‍ക്കാണ് പൂല്‍ക്കൂട്ടിനുള്ളില്‍ ജീവനോടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം ആശ്ചര്യമാകുന്നത്. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡബ്ലിന്‍ സിറ്റിയിലെ സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കിലാണ് ഈ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ആടും കഴുതയുമൊക്കെ പുല്‍ക്കൂടിന്റെ ഭാഗമാണ്. ഇവിടെ നിന്നും ഫോട്ടോയെടുക്കാനും മറ്റും ആളുകളുടെ നല്ല തിരക്കാണ് അനുഭപ്പെടുന്നത്. കാരോള്‍ ഗാനങ്ങളും വിവിധ ക്രിസ്മസ് പരിപാടികളും അതിലുപരി അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബേദ്‌ലഹേമിലെ പൂല്‍ക്കൂടിന്റെ സ്മരണയില്‍ Share This News
അയര്‍ലണ്ടിലെ ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്
അയര്‍ലണ്ടിലെ ഫാര്‍മസികളില്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐറീഷ് ഫാര്‍മസി യൂണിയന്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. അധികൃതര്‍ ആന്റി ബയോട്ടിക്കുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഭീഷണിയായിരിക്കുന്ന Strep A ഇന്‍ഫക്ഷന് പ്രതിവിധിയായി ആന്റി ബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആന്റി ബയോട്ടിക്കുകളുടെ ക്ഷാമം തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം നാല് വയസ്സുകാരന്‍ ഈ രോഗം മൂലം മരണപ്പെട്ടു എന്നും എച്ച് എസ് ഇ സ്ഥിരീകരിച്ചിരുന്നു. നിരവധി ആളുകള്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിബ്ഷനുകളുമായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ഫാര്‍മസികള്‍ പറയുന്നു. augmentin duo , calvepen എന്നീ ആന്റി ബയോട്ടിക്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത് ഇവയും ഇപ്പോള്‍ പല ഫാര്‍മസികളിലും ലഭിക്കാനില്ലാത്ത അവസ്ഥയാണ്. Share This News
ദീര്‍ഘകാല വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കും
രാജ്യത്ത് വാടകയ്ക്ക് വീടുകള്‍ ലഭിക്കുന്നതിനുള്ള ക്ഷാമത്തിന് ചെറിയ പരിഹാരമാവുമെന്ന് സൂചന. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ടേം ലെന്‍ഡിംഗ് സിസ്റ്റം നടപ്പിലാവുന്നതോടെ കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഹ്രസ്വകാല വാടകയ്ക്ക് വീടുകള്‍ നല്‍കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്‍കാന്‍ പരസ്യം നല്‍കിയാല്‍ ആദ്യ ഘടത്തില്‍ 300 യൂറോയും ഡിസ്ട്രിക് കോര്‍ട്ട് വരെ പോകേണ്ട സാഹചര്യമുണ്ടായാല്‍ 5000 യൂറോയുമാണ് വീട്ടുടമയ്ക്ക് പിഴ ലഭിക്കുക. പരസ്യം നല്‍കുന്ന വെബ്‌സൈറ്റുകളും 5000 യൂറോ പിഴയോടുക്കേണ്ടി വരും. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ വേണമെന്നും നിയമമുണ്ട്. ഹ്രസ്വകാല വാടകകള്‍ക്ക് ഇത്രയും നിബന്ധനകള്‍ വരുന്നതോടെ ആളുകള്‍ വീടുകള്‍ ദീര്‍ഘകാല വാടകയ്ക്ക് നല്‍കാന്‍ തയ്യാറാകും എന്നാണ് കണക്ക് കൂട്ടല്‍. കുറഞ്ഞത് 12000 വീടുകളെങ്കിലും ദീര്‍ഘ കാലത്തേയ്ക്ക് വാടകയ്ക്ക് നല്‍കാന്‍…
കുട്ടികളിലെ രോഗലക്ഷണങ്ങള്‍ ; സ്‌കൂളുകള്‍ക്ക് എച്ച്എസ്ഇ യുടെ ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്തെ സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ്. പനി, ചുമ , ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത എന്നീ രോഗലക്ഷങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് കര്‍ശനമായി വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കമെന്നുമാണ് എച്ച്എസ്ഇയുടെ നിര്‍ദ്ദേശം. വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നതും ഒപ്പം Group A Strep ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് എച്ച്എസ്ഇ സ്‌കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ കാരണം. രോഗവ്യപനം വര്‍ദ്ധിക്കുണ്ടെങ്കിലും കോവിഡ് കാലത്തിനു മുമ്പത്തെപ്പോലെ ഗുരുതരമാകുന്നില്ലെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ പറയുന്നു. ചെറിയ രോഗലക്ഷണങ്ങള്‍(പനി, ചുമ, ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത) എന്നിവ കാണപ്പെടുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴിയെന്ന് എച്ച്എസ്ഇ പറയുന്നു. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എച്ച്എസ്ഇ പറയുന്നു. കുട്ടികള്‍ കൃത്യമായി വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. Share…
ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെയും മെക്കാനിക്കുകളേയും നിയമിക്കുന്നു
തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അയര്‍ലണ്ടിന്റെ പൊതുഗതാഗത മേഖലയിലെ പ്രമുഖരായ ഡബ്ലിന്‍ ബസിന്റെ ഭാഗമാകാന്‍ സുവര്‍ണ്ണാവസരം. ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എഞ്ചിനിയറിംഗ് ഓപ്പറേറ്റീവ്‌സ് എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച ഡബ്ലിന്‍ ബസിന്റെ ഹെഡ് ഓഫീസിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. Upper O’ Connell Strete ലാണ് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ പത്തുമുതല്‍ അഞ്ച് വരെയാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് തുടക്കത്തില്‍ 791.55 യൂറോയാണ് ആഴ്ചയിലെ ശമ്പളം പ്രതിവര്‍ഷം ഏകദേശം 41000 യൂറോ വരും മെക്കാനിക്കുകള്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും എഞ്ചിനിയറിംഗ് ഓപ്പറേറ്റീവുകള്‍ക്ക് 27352 യൂറോയുമായാണ് പ്രതിവര്‍ശ ശമ്പളം വരുന്നത്. ഡേ നൈറ്റ് – ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി ചെയ്യേണ്ടത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിന് വരുന്നവര്‍ ഡബ്ലിന്‍ ബസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തങ്ങളുടെ ലൈസന്‍സും വിശദമായ ബയോഡേറ്റയും…
പെന്‍ഷന്‍ പദ്ധതിയില്‍ ചെറുകിട കച്ചവടക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
അയര്‍ലണ്ടിലെ തൊഴിലാളികള്‍കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതി ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു . എന്നാല്‍ ഈ പദ്ധതിയിലേയ്ക്ക് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 23 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ജോലിക്കാര്‍ പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ തന്നെ ഈ പദ്ധതിയില്‍ പങ്കാളികളായി മാറും. ചെറുകിട കച്ചവടക്കാരെയും ഈ പദ്ധതിയില്‍ അംഗങ്ങളാക്കണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് ലഭിക്കുന്നത് ചെറിയ വരുമാനമാണെന്നും ഇവര്‍ക്ക് മറ്റ് സുരക്ഷാ പദ്ധതികളൊന്നും ഇല്ലെന്നുമാണ് ട്രേഡ് യൂണിയനുകളുടെ വാദം. ഇക്കാര്യം പരിഗണിക്കണമെന്ന് ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ ഇതിനകം മന്ത്രി സഭയോട് ആവശ്യപ്പെട്ട് കഴിഞ്ഞു. Share This News
മാനദണ്ഡങ്ങളില്‍ മാറ്റം : ഫ്യുവല്‍ അലവന്‍സ് കൂടുതല്‍ ആളുകളിലേയ്ക്ക്
ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരായി. കുറഞ്ഞത് 80,000 പേര്‍ക്കു കൂടിയെങ്കിലും അധികമായി ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ മാനദണ്ഡമനുസരിച്ചു 70 കഴിഞ്ഞ ആളുകളില്‍ ആഴ്ചയില്‍ 500 രൂപവരെ വരുമാനമുള്ളവര്‍ക്കും 70 കഴിഞ്ഞ ദമ്പതികളാണെങ്കിലും രണ്ടു പേര്‍ക്കുകൂടി ആഴ്ചയില്‍ 1000 രൂപവരെ വരുമാനമുള്ളവര്‍ക്കും ഇനി മുതല്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കും. മറ്റ് സാമൂഹ്യ സുരക്ഷാ സ്‌കീമുകളില്‍ സഹായം ലഭിക്കുന്നവരല്ലെങ്കിലും 70 കഴിഞ്ഞവര്‍ മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ ഫ്യൂവല്‍ അലവന്‍സിന് അര്‍ഹരാണ്. 33 യൂറോയാണ് ആഴ്ചയില്‍ ഫ്യുവല്‍ അലവന്‍സായി ലഭിക്കുന്നത്. നിലവില്‍ 370,000 ത്തോളം ആളുകളാണ് ഇത് സ്വീകരിക്കുന്നത് മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നതോടെ നാലര ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ആനുകുല്ല്യം ലഭിക്കും. Share This News
സര്‍ക്കാര്‍ സഹായം കാത്ത് പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകള്‍
കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ നഴ്‌സിംഗ് ഹോമുകള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ എടുത്താല്‍ 17 നഴ്‌സിംഗ് ഹോമുകളാണ് അടച്ചു പൂട്ടിയത്. ജോലി നഷ്ടം സംഭവിച്ചതാകട്ടെ 500 ല്‍ പരം ആളുകള്‍ക്കും. എച്ച്എസ്ഇ നടത്തുന്ന നഴ്‌സിംഗ് ഹോമുകള്‍ക്കും സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ക്കും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായവും ഇവിടെ താമസിക്കുന്നവരില്‍ നിന്നും സ്വീകരിക്കുന്ന പേയ്‌മെന്റും വിത്യാസമുണ്ട്. ചെലവുകള്‍ താങ്ങാന്‍ ഇത് മതിയാകാതെ വരികയാണെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ പറയുന്നു. ഇനിയും അടച്ചുപൂട്ടുന്ന നഴ്‌സിംഗ് ഹോമുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും പണപ്പെരുപ്പം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്നും ഇനിയും സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും നഴ്‌സിംഗ് ഹോം ഉടമകള്‍ വ്യക്തമാക്കി. Share This News
ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു
രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് ടാക്‌സി മേഖലയില്‍ ജോലി ചെയ്തിരുന്നവരില്‍ പലരും ഇപ്പോള്‍ ഈ മേഖലയിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. കണക്കുകള്‍ പ്രകാരം 10 ശതമാനം കുറവാണ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഉള്ളത്. ഇതാനാല്‍ ടാക്‌സികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം രാജ്യത്തുള്ള ടാക്‌സി ഡ്രൈവേഴ്‌സ് ലൈസന്‍സുകളില്‍ 3000 എണ്ണം ആക്ടീവല്ല. പലരും മറ്റുജോലികളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. രജിസ്‌ട്രേഡ് ടാക്‌സി ഡ്രൈവര്‍ ആകാനുള്ള നടപടി ക്രമങ്ങള്‍ക്ക് എട്ടു മാസം മുതല്‍ പത്ത് മാസം വരെ ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. ഇതും പുതിയ ആളുകളെ ആ മേഖലയിലേയ്ക്ക് വരുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ടാക്‌സി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും പല സ്ഥലങ്ങളിലും ടാക്‌സി ബുക്ക് ചെയ്ത ശേഷം 2.5 മണിക്കൂര്‍വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. Share This News