അയര്ലണ്ടിലെ പ്രമുഖ ടെക് സ്റ്റാര്ട്ടപ്പായ ഇന്ക്ലൂസിയോ (Inclusio) യില് തൊഴിലവസരങ്ങള്. 80 പേര്ക്കാണ് കമ്പനി പുതുതായി അവസരം ഒരുക്കുന്നത്. കമ്പനിയില് പുതുതായി 6.2 മില്ല്യണ് യൂറോയുടെ നിക്ഷപം നടന്നിരുന്നു. എന്റര്പ്രൈസ് അയര്ലണ്ടുള്പ്പെടെയുള്ള കമ്പനികളാണ് നിക്ഷേപം നടത്തിയത്.
ഇതേ തുടര്ന്നാണ് വിപുലീകരണത്തിന്റെ ഭാഗമായി നിയമനങ്ങള് നടത്തുന്നത്. ഇപ്പോള് തന്നെ നിയമനങ്ങള് ആരംഭിക്കുമെങ്കിലും 18 മുതല് 24 മാസം കൊണ്ടായിരിക്കും 80 പേരെയും നിയമിക്കുക. ടെക്നോളജി, സെയില്സ്, മാര്ക്കറ്റിംഗ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്.
കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്ട്ടേഴ്സിലേയ്ക്കായിരിക്കും നിയമനം. നിലവില് ഇവിടെ 35 പേരാണ് ജോലി ചെയ്യുന്നത്.