മെറ്റയ്ക്കും ട്വിറ്ററിനും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ പിരിച്ചുവിടലിനൊരുങ്ങി ഗൂഗിളും. ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്ഫബെറ്റാണ് പിരിച്ചു വിടല് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 12000 പേരെ പിരിച്ചു വിടുമെന്നാണ് നിലവിലെ പ്രഖ്യാപനം.
അയര്ലണ്ടില് 5000 പേരാണ് നേരിട്ട് ഗൂഗിളില് ജോലി ചെയ്യുന്നത്. കരാറുകാര് വഴിയുള്ള ആളുകളെക്കൂടി ചേര്ക്കുമ്പോള് ഇത് ഏകദേശം ഒമ്പതിനായിരത്തോളം വരും എന്നാല് പിരിച്ചുവിടല് അയര്ലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില് ഇതുവരെ വ്യക്തത വന്നിട്ടില്ല.
ടെക് കമ്പനികള് ഒന്നിനു പിറകെ ഒന്നായി വലിയ തോതില് പിരിച്ചു വിടലുകള് നടത്തുന്നത് വരാനിരിക്കുന്ന സാമ്പത്തീക മാന്ദ്യത്തിന്റെ ലക്ഷണമായി കാണുന്നവരുമുണ്ട്.