സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ വര്‍ദ്ധനവുകള്‍ നിലവില്‍ വന്നു

കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിലവില്‍ വന്നു. സെപ്റ്റംബറിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പദ്ധതികളലെ വര്‍ദ്ധനവുകള്‍ വിവരിച്ചു കൊണ്ട് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി പുതുവര്‍ഷ ദിനത്തില്‍ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പുതിയ ആനുകൂല്ല്യങ്ങള്‍ 1.5 മില്ല്യണിലധികം ആളുകള്‍ക്ക് ഗുണം ചെയ്യും. പെന്‍ഷന്‍കാര്‍, പരിചരണം നല്‍കുന്നവര്‍, വൈകല്യമുള്ളവര്‍, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള പിന്തുണ മെച്ചപ്പെടുത്തുന്നത് ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ആഴ്ചയിലേയും പേയ്‌മെന്റുകളില്‍ 12 യൂറോയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 40 യൂറോയാണ് വര്‍ദ്ദിപ്പിച്ചിരിക്കുന്നത്. വികലാംഗര്‍ക്ക് നല്‍കുന്ന സഹായത്തില്‍ ആഴ്ചയില്‍ 25 യൂറോയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഫ്യുവല്‍ അലവന്‍സ് സ്‌കീമിലെ മാറ്റങ്ങളും നിലവില്‍ വന്നു. Share This News

Share This News
Read More

വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഏല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എച്ച്എസ്ഇ

വര്‍ഷാവസാനത്തില്‍ അപ്രതീക്ഷിതമായി വിവിധ വൈറസുകള്‍ രോഗം പടര്‍ത്തുകയാണ്. മിക്കവാറും എല്ലാ അശൂപത്രികളിലും നല്ല തിരക്കാണ്. വിവിധ ആശുപത്രികള്‍ ഇതിനകം തന്നെ അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് പരമാവധി സേവനം നല്‍കാന്‍ ആരോഗ്യമേഖല ഒറ്റക്കെട്ടായി നല്‍കണമെന്നും പൊതു – സ്വകാര്യ വേര്‍തിരിവുകളില്ലാതെ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെന്നും പരസ്പര സഹകരണം അനിവാര്യമാണെന്നും എച്ച്എസ്ഇ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളില്‍ എത്തുവര്‍ക്കായി ആശുപത്രികള്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കണമെന്നും എച്ച്എസ്ഇ ആവശ്യപ്പെട്ടു. രോഗവ്യാപനത്തില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടാകുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട.് Share This News

Share This News
Read More

ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ അവസരം ഇന്നുകൂടി

2018 ല്‍ അധികമായി അടച്ച നികുതിയും നികുതിയിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്ല്യങ്ങളും ഉള്‍പ്പെടെ ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇന്നു രാത്രി 12 മണിവരെ മാത്രമാണ് ഇതിനുള്ള അവസരം. എന്നാല്‍ അവസാന നിമിഷം വരെ കാത്തിരുന്നാല്‍ എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ ഇതിനുള്ള അവസരം നഷ്ടമാവുകയും ചെയ്യും. 2018 ലെ ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള അവസരമാണ് ഇന്ന് അവസാനിക്കുന്നത്. അയര്‍ലണ്ടില്‍ നാല് വര്‍ഷമാണ് അധിക നികുതി തിരികെ ലഭിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. 2019 ല്‍ അധിക നികുതി ലഭിക്കാനുള്ളവര്‍ക്ക് അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ സമയമുണ്ട്. അതിനാല്‍ ഇങ്ങനെ റീഫണ്ട് ലഭിക്കാനുള്ളവര്‍ സമയം കളയാതെ എത്രയും വേഗം ഇതാനായുള്ള ക്ലെയിം സമര്‍പ്പിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റിമോട്ട് വര്‍ക്കിംഗ് റിലീഫ് , റെന്റ് ടാക്‌സ് റീ ഫണ്ട് എന്നിവയ്ക്കും ഇന്നു തന്നെ ക്ലെയിം സമര്‍പ്പിക്കണം.…

Share This News
Read More

18 മുതല്‍ 49 വയസ്സു വരെയുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ സ്വീകരിക്കാം

രാജ്യത്ത് 18 വയസ്സുമുതല്‍ 49 വയസ്സു വരെ പ്രായപരിധിയിലുള്ള ആര്‍ക്കും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് , ഫ്‌ളു എന്നിവ മൂലം രാജ്യത്തെ ആശുപത്രികളില്‍ രോഗികളുടെ തിരക്കേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നീക്കം. എച്ച്എസ്ഇ യുടെ വെബ്‌സൈറ്റ് വഴി വാക്‌സിനേഷന് ബുക്ക് ചെയ്ത ശേഷമാണ് വാക്‌സിനേഷന്‍ സെന്ററുകളില്‍ എത്തേണ്ടത്. ബുക്കിംഗിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. നിലവില്‍ 723 പേരാണ് കോവിഡിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഒരാഴ്ച മുമ്പ് 655 പേരായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.38 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. Share This News

Share This News
Read More

വരുമാന നികുതിയില്‍ സുപ്രധാന മാറ്റങ്ങള്‍ക്കൊരുങ്ങി സര്‍ക്കാര്‍

രാജ്യത്ത് വരുമാന നികുതിയുടെ ഘടനയില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സൂചന. പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിയോ വരദ്ക്കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണപ്രദമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും എന്നാല്‍ ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 ശതമാനം നികുതിയടയ്ക്കുന്നതിനുള്ള പരിധി 36,800 ല്‍ നിന്നും 40,000 മാക്കി മാറ്റുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഭാവിയില്‍ ഇത് 50,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ഇത് പെട്ടന്ന് സാധ്യമാകില്ലെന്നും കുറച്ച് ബഡ്ജറ്റുകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായി മാത്രമെ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 36800 മുതല്‍ 46800 വരെ 30 ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ 20 ശതമാനം നികുതി 40,000 രൂപവരെ ആക്കിയാല്‍ അത് ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. Share This News

Share This News
Read More

ആശുപത്രികളില്‍ തിരക്കേറുന്നു ; ജിപി മാരോടും അധിക സമയം ജോലി ചെയ്യാന്‍ നിര്‍ദ്ദേശം

രാജ്യത്ത് കോവിഡ് -19 , ഇന്‍ഫ്‌ളുവന്‍സ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ തിരക്കേറുന്നു. ഇതുവരെയില്ലാത്ത തിരക്കാണ് ആശുപത്രികളില്‍ അനുഭവപ്പെടുന്നതെന്നും ഏല്ലാവര്‍ക്കും ക്യത്യമായ സേവനം നല്‍കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും ഐറീഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പല ആശുപത്രികളിലും രോഗികളുടെ എണ്ണം അതിന്റെ പരമാവധിയിലാണ്. രോഗം പടരാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ശനിയാഴ്ചയും മറ്റ് ഇട ദിവസങ്ങളിലും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ജനറല്‍ പ്രാക്ടീഷ്യന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും എച്ചഎസ്ഇയും സംയുക്തമായി അയച്ച കത്തിലാണ് ജിപിമാരോട് അടുത്ത നാലാഴ്ച കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 500 ലധികം ജിപിമാര്‍ ഇതിനകം അതിക സമയം ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. ആഴ്ചയില്‍ മൂന്ന് ദിവസം വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ശനിയാഴ്ചകളില്‍ രാവിലെ…

Share This News
Read More

നികുതിയിളവുകള്‍ ഫെബ്രുവരി വരെ മാത്രം ; ഇനിയും ചിലവേറും

അയര്‍ലണ്ടില്‍ കുത്തനെ ഉയര്‍ന്ന ജീവിത ചെലവുകളില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന നികുതിയിളവുകള്‍ 2023 ഫെബ്രുവരി വരെ മാത്രം. എക്‌സൈസ് നികുതിയിനത്തിത്തിലായിരുന്നു കുറവുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി 28 ന് ഇത് അവസാനിക്കുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan വ്യക്തമാക്കി. ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 16 സെന്റും പെട്രോളിന്റേത് 21 സെന്റും ഗ്യാസ് ഓയിലിന്റേത് 5.4 സെന്റും ഗ്യാസ ് – ഇലക്ട്രിസിറ്റി ബില്ലുകളില്‍ 9 സെന്റ് മുതല്‍ 13.5 സെന്റ് വരെ നികുതിയിളവുകളുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഏപ്രീല്‍ മാസത്തിലായിരുന്നു ഇത് നിലവില്‍ വന്നത്. വിവിധ മേഖലകളിലെ പുരോഗതിക്ക് ഉപയോഗിക്കാന്‍ എക്‌സൈസ് ഡ്യൂട്ടി സര്‍ക്കാരിന് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് ധനകാര്യമന്ത്രിയും വ്യക്തമാക്കി. Share This News

Share This News
Read More

ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരും കൂടുതല്‍ ആയുസ്സുള്ളവരും അയര്‍ലണ്ടില്‍

യൂറോപ്പിനെ ആകമാനം സംബന്ധിക്കുന്ന രണ്ട് വിത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടിലും അയര്‍ലണ്ടാണ് ഒന്നാമതാണ് എന്നതാണ് പ്രധാനം. Organisation for Economic Co-operation and Development (OECD) യാണ് ആദ്യ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. യൂറോപ്പില്‍ ഏറ്റവുമധികം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അയര്‍ലണ്ടാകാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയര്‍ലണ്ടില്‍ 33 ശതമാനം മുതിര്‍ന്നവരും ദിവസേന അഞ്ചോ അതിലധികമോ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരാണ്. യൂറോപ്യന്‍ ശരാശരിയാകട്ടെ 12 ശതമാനമാണ്. മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത് ആരോഗ്യ മന്ത്രാലയമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആയൂര്‍ ദൈര്‍ഘ്യമുള്ളത് അയര്‍ലണ്ടുകാര്‍ക്കാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം 82 വയസ്സാണ് അയര്‍ലണ്ടിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായമേറിയവരിലാണ് ആയൂര്‍ദൈര്‍ഘ്യം കൂടുതല്‍ വര്‍ദ്ധിച്ചിട്ടുള്ളത്. 2013 മുതല്‍ 65 വയസ്സിന് മുകളിലുള്ളവവരുടെ ജനസംഖ്യ 35 ശതമാനമാണ് വര്‍ദ്ധിച്ചത്. Share This News

Share This News
Read More

വീണ്ടും കോവിഡ് ഭീഷണി ; നിലവില്‍ 32 പേര്‍ ഐസിയുവില്‍

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ തകര്‍ക്കെ അയര്‍ലണ്ടില്‍ കോവിഡ് വ്യാപനവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഇന്നലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്താകമാനം ഉള്ള കണക്കുകളാണിത്. കഴിഞ്ഞ ദിവസം ഇത് 656 ആയിരുന്നു 47 പേരാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. 32 പേരാണ് ഐസിയുകളില്‍ ചികി്ത്സയിലുള്ളത്. ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടന്നപ്പോള്‍ തന്നെ ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിരുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഇപ്പോഴും ആരോഗ്യ വകുപ്പ് നല്‍കുന്ന കര്‍ശന നിര്‍ദ്ദേശം. Share This News

Share This News
Read More

ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള മാനസീക – ശാരീരിക ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്ന് കണക്കുകള്‍

ലോകം ആഘോഷത്തിലമര്‍ന്ന ക്രിസ്മസ് മണിക്കൂറുകളില്‍ അയര്‍ലണ്ടില്‍ നിരവധി കുട്ടികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും ഭീതിയിലുമായിരുന്നുവെന്ന് കണക്കുകള്‍. ഏകദേശം 600 കോളുകളോ ടെസ്റ്റ് മെസേജുകളോ ആണ് ക്രിസ്മസ് ദിവസം മാത്രം സഹായം തേടി ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് എത്തിയത്. മദ്യം , മയക്കുമരുന്ന് എന്നവയുടെ ഉപയോഗത്തെ തുടര്‍ന്നുള്ള പീഡനങ്ങളും ഭീഷണിപ്പെടുത്തലുകലും, കുടുംബ പ്രശ്‌നങ്ങളും ലൈംഗീകാതിക്രമങ്ങളും ആയിരുന്നു കൂടുതല്‍ ആളുകളുടേയും പ്രശ്‌നങ്ങള്‍. കുടുംബ പ്രശ്‌നങ്ങളുടെ മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ വിളിച്ച കുട്ടികളും നിരവധിയാണ്. 70 ലധികം സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ക്രിസ്മസ് ദിവസം കുട്ടികളുടെ പരാതികള്‍ കേട്ട് പരിഹാരം നല്‍കുന്നതിനായി ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിച്ചത്. Share This News

Share This News
Read More