ആശുപത്രികളില്‍ ബെഡിനായി കാത്തു കഴിയുന്നത് അഞ്ഞൂറോളം രോഗികള്‍

വിന്റര്‍ വൈറസുകളുടേയും കോവിഡിന്റെയും വ്യാപനം അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സ ലഭിക്കാന്‍ കഴിയാതെ ബെഡുകള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ദി ഐറീഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തന്നെ 497 പേരാണ് നിലവില്‍ ബെഡുകള്‍ക്കായി കാത്തു കഴിയുന്നത്. രോഗികളുടെ തിരക്ക് നിമിത്തം പല ആശുപത്രികളും സുരക്ഷിതമായ ജോലി സ്ഥലങ്ങള്‍ അല്ലാതായി മാറിയിരിക്കുകയാണെന്നും എത്തുന്ന രോഗികള്‍ക്കെല്ലാം കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ മാത്രമെ ഇതിന് മാറ്റം വരുത്താന്‍ കഴിയുവെന്നും നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു. അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം കൂട്ടുകയല്ല ഇതിന് പരിഹാരമെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രികളില്‍ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.…

Share This News
Read More

എംജി ശ്രീകുമാറും ജാസി ഗിഫ്റ്റും അയർലണ്ടിലേക്ക്

ഏവർക്കും പ്രിയങ്കരനായ ശ്രീ എംജി ശ്രീകുമാർ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വർഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷം ചിലവഴിക്കാൻ അയർലണ്ടിലേക്ക് വരുന്നു. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. റോയൽ ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസർ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോൺസർ ചെയ്തിരിക്കുന്നത് ‘മയിൽ‘ ബ്രാൻഡുമാണ്. അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്‌സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്‌സ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട്…

Share This News
Read More

ടൂറിസം മേഖലയിലെ നികുതി ഉയര്‍ത്തുന്നത് തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് നിഗമനം

ടൂറിസം മേഖലയിലെ നികുതി ഉയര്‍ത്തുന്നത് ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി 2020 ല്‍ 9 ശതമാനമാക്കി കുറച്ച വാറ്റ് തിരികെ 13.5 ശതമാനമായി മാര്‍ച്ച് മാസം മുതല്‍ മാറും. ഇങ്ങനെ ഉയരുന്ന നികുതി ഉപഭോക്താക്കളിലേയ്ക്ക് ബില്ലുകളിലൂടെ എത്തുമ്പോള്‍ അത് ബിസിനസിനെ ബാധിക്കുമെന്നും അത് 24000 ത്തോളം ആളുകളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും ഐറീഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫഡറേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ വാറ്റ് ഉയര്‍ത്താതെ ഒമ്പത് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ടൂറിസം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം. നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് ഇതുവരെ 900 മില്ല്യണ്‍ യൂറോയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലകളിലാവും തൊഴില്‍ നഷ്ടമുണ്ടാവുക. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടെന്ന് ഐഎംഒ

അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ ക്ഷാമമുണ്ടെന്നും ഇത് ആരോഗ്യ സംവിധാനത്തെ ബാധിച്ചിരിക്കുകയാണെന്നും ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍. കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കണമെന്നാണ് ഐഎംഒയുടെ ആവശ്യം. കണ്‍സല്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു സാഡ്‌ലിയറാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് ഉണ്ടെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡോക്ടര്‍മാരെ നിയോഗിക്കുമ്പോള്‍ ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുമായാണ് നമ്മള്‍ മത്സരിക്കേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂണിയര്‍ ഡോക്ടേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കാരണം കണ്‍സല്‍ട്ടന്റുമാരുടെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ ക്ഷാം നികത്താനുള്ള മാര്‍ഗ്ഗം നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം ദീര്‍ഘിപ്പിക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. Share This News

Share This News
Read More

മിനിമം വേജിലെ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം

അയര്‍ലണ്ടില്‍ മിനിമം വേജ് സമ്പ്രദായത്തില്‍ നിലനില്‍ക്കുന്ന വിവചേനം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ ട്രേഡ് യൂണിയനുകളാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. 18 വയസ്സിന് താഴെയുള്ളവരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്ത് കുറഞ്ഞ വേതനം ഇക്കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ 11.30 യൂറോയാണ്. എന്നാല്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് 7.91 യൂറോയും 18 വയസ്സുകാര്‍ക്ക് 9.04 യൂറോയും 19 വയസ്സുകാര്‍ക്ക് 10.17 യൂറോയുമാണ് കുറഞ്ഞ വേതനമായി അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും മിനിമം വേജ് 11.30 യൂറോ ആയി നിശ്ചയിക്കണമെന്നാണ് ആവശ്യം. മിനിമം വേജിലെ ഈ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിത്യാസം സബ് മിനിമം വേജ് എന്നാണ് അറിയപ്പെടുന്നത് Share This News

Share This News
Read More

സ്റ്റാംമ്പ്‌ വില വര്‍ദ്ധിപ്പിച്ച് An Post

സ്റ്റാംപ് വിലയില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തി An Post. അടുത്തമാസം ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഡൊമസ്റ്റിക് പോസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റാംപുകളുടെ വിലയിലാണ് വര്‍ദ്ധനവ്. 10 സെന്റാണ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ 1.25 യൂറോ ആയിരുന്ന സ്റ്റാംപ് വില എട്ട് ശതമാനം വര്‍ദ്ധിച്ച് 1.35 യൂറോ ആകും. എന്നാല്‍ അന്താരാഷ്ട്ര പോസ്റ്റുകള്‍കൃക്കുള്ള സ്റ്റാംപിന്റെ വില 2.20 യൂറോയായി തുടരും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ An Post ഡിജിറ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിലയും രണ്ട് യൂറോയായി തുടരും. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് സ്റ്റാംപിന്‍െ വില വര്‍ദ്ധിപ്പിച്ചത്. അന്ന് ഡൊമസ്റ്റിക് സ്റ്റാംപിന്റെ വില 15 സെന്റും അന്താരാഷ്ട്ര സ്റ്റാംപിന്റെ വില 20 സെന്റുമായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഇന്ധനവില, ഓപ്പറേഷന്‍ കോസ്റ്റ് എന്നിവയടക്കം വര്‍ദ്ധിച്ചതിനാലാണ് സ്റ്റാംപ് വിലയില്‍ വര്‍ദ്ധനവ് വരുത്തുന്നതെന്നാണ് An Post നല്‍കുന്ന വിശദീകരണം. Share This…

Share This News
Read More

മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്‌സ് നിര്‍മ്മാതാക്കള്‍ അയര്‍ലണ്ടില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു

മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്‌സിന്റെ നിര്‍മ്മാതാക്കളായ മോണ്‍സ്റ്റര്‍ ബീവറേജ് കോര്‍പ്പറേഷന്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നു. കില്‍ഡെയര്‍ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഫ്രൂട്ട്‌സ് ആന്‍ഡ് ഫ്ളേവേഴ്‌സ് അയര്‍ലണ്ടിലേയ്ക്കാണ്‌ നിയമനം. ഇവിടെ നിര്‍മ്മാണ ഫാക്ടറി വികസിപ്പിക്കുന്നതിനായുള്ള പദ്ധതി കൗണ്ടി കൗണ്‍സിലിന് മുന്നില്‍ വെച്ചു കഴിഞ്ഞു. നിലവില്‍ 48 ജോലിക്കാരാണ് ഇവിടെയുള്ളത്. ഇത് 100 ആക്കി ഉയര്‍ത്താനാണ് പദ്ധതി. കില്‍ഡെയറിലെ ടൗണ്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയായിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ഫാക്ടറിയുടെ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനു ശേഷമാകും നിയമനങ്ങള്‍ നടക്കുക. Share This News

Share This News
Read More

റെന്റ് ടാക്‌സ് ക്രെഡിറ്റ് ഈ മാസം

രാജ്യത്ത് വാടക നല്‍കി താമസിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച റെന്റ് ക്രെഡിറ്റ് ഈ മാസം ലഭിക്കും. 2022 ലെ ടാക്‌സ് ക്രെഡിറ്റാണ് ഇപ്പോള്‍ ലഭിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കായി വാടക നല്‍കുന്ന മാതാപിതാക്കള്‍ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കും . 500 യൂറോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് 1000 യൂറോ ലഭിക്കും. വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വ്യക്തികള്‍ RTB യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് മാത്രമാണ് ഏക നിബന്ധന. ഭൂരിഭാഗം വീട്ടുടമകളും ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ വാടകകാര്‍ക്ക് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ല. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ അഡ്രസും വീട്ടുമടമയുടെ PPS നമ്പറും RTB രജിസ്‌ട്രേഷന്റെ കണ്‍ഫര്‍മേഷനും നല്‍കിയാണ് റെന്റ് ക്രെഡിറ്റിന് അപേക്ഷിക്കേണ്ടത്. Share This News

Share This News
Read More

കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സാകാം ; പുതിയ സ്‌കീമുമായി എച്ച്എസ്ഇ

അയര്‍ലണ്ടില്‍ കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സായി മാറാന്‍ അവസരം. ഇങ്ങനെയുള്ളവര്‍ക്ക് എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ നഴ്‌സിംഗ് കോഴ്‌സ് പഠിച്ച് നഴ്‌സുമാരോ അല്ലെങ്കില്‍ മിഡൈ്വഫുമാരോ ആയി മാറാം. രണ്ടു വര്‍ഷത്തിലധികമായി കെയററായോ സപ്പോര്‍ട്ട് സ്റ്റാഫായോ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം. 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇവര്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. പഠനത്തോടൊപ്പം നിലവിലെ ജോലി തുടരാനും അടിസ്ഥാന ശമ്പളം ലഭിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും. ഇങ്ങനെ എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പഠിച്ച് നഴ്‌സോ മിഡ്‌വൈഫോ ആയി മാറുന്നവര്‍ എച്ച്എസ്ഇ യില്‍ അഞ്ച് വര്‍ഷത്തെ ബോണ്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://healthservice.hse.ie/about-us/onmsd/cpd-for-nurses-and-midwives/onmsd-sponsorship-schemes/public-health-service-employees.html Share This News

Share This News
Read More

പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലടക്കം തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ തലത്തിലും ഇത്തരമൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ 185 ബെഡുകള്‍ പ്രൈവറ്റ് ആശുപത്രികളുടേത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. രോഗികള്‍ ട്രോളികളിലും വീല്‍ ചെയറുകളിലും നഴ്‌സിംഗ് സ്‌റ്റേഷനുകളിലെ കസേരകളിലും കഴിയേണ്ട അവസ്ഥ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് ആശുപത്രികളുടെ ബെഡുകള്‍ പരമാവധി ഉപയോഗിക്കാനും രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എച്ച്എസ്എഇ തീരുമാനിച്ചത്. നിലവിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.   Share This News

Share This News
Read More