രാജ്യത്ത് കോവിഡ് -19 , ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ തിരക്കേറുന്നു. ഇതുവരെയില്ലാത്ത തിരക്കാണ് ആശുപത്രികളില്‍ അനുഭവപ്പെടുന്നതെന്നും ഏല്ലാവര്‍ക്കും ക്യത്യമായ സേവനം നല്കാന് പരമാവധി ശ്രമിക്കുകയാണെന്നും ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് അസോസിയേഷന് വ്യക്തമാക്കി. പല ആശുപത്രികളിലും രോഗികളുടെ എണ്ണം അതിന്റെ പരമാവധിയിലാണ്. രോഗം പടരാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അസോസിയേഷന് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ശനിയാഴ്ചയും മറ്റ് ഇട ദിവസങ്ങളിലും കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ജനറല്‍ പ്രാക്ടീഷ്യന്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനും എച്ചഎസ്ഇയും സംയുക്തമായി അയച്ച കത്തിലാണ് ജിപിമാരോട് അടുത്ത നാലാഴ്ച കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 500 ലധികം ജിപിമാര്‍ ഇതിനകം അതിക സമയം ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. ആഴ്ചയില്‍ മൂന്ന് ദിവസം വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും ശനിയാഴ്ചകളില്‍ രാവിലെ…
നികുതിയിളവുകള്‍ ഫെബ്രുവരി വരെ മാത്രം ; ഇനിയും ചിലവേറും
അയര്‍ലണ്ടില്‍ കുത്തനെ ഉയര്‍ന്ന ജീവിത ചെലവുകളില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന നികുതിയിളവുകള്‍ 2023 ഫെബ്രുവരി വരെ മാത്രം. എക്സൈസ് നികുതിയിനത്തിത്തിലായിരുന്നു കുറവുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഫെബ്രുവരി 28 ന് ഇത് അവസാനിക്കുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan വ്യക്തമാക്കി. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി 16 സെന്റും പെട്രോളിന്റേത് 21 സെന്റും ഗ്യാസ് ഓയിലിന്റേത് 5.4 സെന്റും ഗ്യാസ ് – ഇലക്ട്രിസിറ്റി ബില്ലുകളില്‍ 9 സെന്റ് മുതല്‍ 13.5 സെന്റ് വരെ നികുതിയിളവുകളുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഏപ്രീല്‍ മാസത്തിലായിരുന്നു ഇത് നിലവില്‍ വന്നത്. വിവിധ മേഖലകളിലെ പുരോഗതിക്ക് ഉപയോഗിക്കാന്‍ എക്സൈസ് ഡ്യൂട്ടി സര്‍ക്കാരിന് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് ധനകാര്യമന്ത്രിയും വ്യക്തമാക്കി. Share This News
ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരും കൂടുതല്‍ ആയുസ്സുള്ളവരും അയര്‍ലണ്ടില്‍
യൂറോപ്പിനെ ആകമാനം സംബന്ധിക്കുന്ന രണ്ട് വിത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ടിലും അയര്‍ലണ്ടാണ് ഒന്നാമതാണ് എന്നതാണ് പ്രധാനം. Organisation for Economic Co-operation and Development (OECD) യാണ് ആദ്യ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. യൂറോപ്പില്‍ ഏറ്റവുമധികം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അയര്‍ലണ്ടാകാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയര്‍ലണ്ടില്‍ 33 ശതമാനം മുതിര്‍ന്നവരും ദിവസേന അഞ്ചോ അതിലധികമോ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരാണ്. യൂറോപ്യന്‍ ശരാശരിയാകട്ടെ 12 ശതമാനമാണ്. മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത് ആരോഗ്യ മന്ത്രാലയമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആയൂര്‍ ദൈര്‍ഘ്യമുള്ളത് അയര്‍ലണ്ടുകാര്‍ക്കാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം 82 വയസ്സാണ് അയര്‍ലണ്ടിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം. പ്രായമേറിയവരിലാണ് ആയൂര്‍ദൈര്‍ഘ്യം കൂടുതല്‍ വര്‍ദ്ധിച്ചിട്ടുള്ളത്. 2013 മുതല്‍ 65 വയസ്സിന് മുകളിലുള്ളവവരുടെ ജനസംഖ്യ 35 ശതമാനമാണ് വര്‍ദ്ധിച്ചത്. Share This News
വീണ്ടും കോവിഡ് ഭീഷണി ; നിലവില്‍ 32 പേര് ഐസിയുവില്‍
ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ തകര്‍ക്കെ അയര്‍ലണ്ടില്‍ കോവിഡ് വ്യാപനവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഇന്നലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്താകമാനം ഉള്ള കണക്കുകളാണിത്. കഴിഞ്ഞ ദിവസം ഇത് 656 ആയിരുന്നു 47 പേരാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. 32 പേരാണ് ഐസിയുകളില്‍ ചികി്ത്സയിലുള്ളത്. ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടന്നപ്പോള്‍ തന്നെ ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിരുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഇപ്പോഴും ആരോഗ്യ വകുപ്പ് നല്കുന്ന കര്‍ശന നിര്‍ദ്ദേശം. Share This News
ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള മാനസീക – ശാരീരിക ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്ന് കണക്കുകള്‍
ലോകം ആഘോഷത്തിലമര്‍ന്ന ക്രിസ്മസ് മണിക്കൂറുകളില്‍ അയര്‍ലണ്ടില്‍ നിരവധി കുട്ടികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും ഭീതിയിലുമായിരുന്നുവെന്ന് കണക്കുകള്‍. ഏകദേശം 600 കോളുകളോ ടെസ്റ്റ് മെസേജുകളോ ആണ് ക്രിസ്മസ് ദിവസം മാത്രം സഹായം തേടി ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് എത്തിയത്. മദ്യം , മയക്കുമരുന്ന് എന്നവയുടെ ഉപയോഗത്തെ തുടര്‍ന്നുള്ള പീഡനങ്ങളും ഭീഷണിപ്പെടുത്തലുകലും, കുടുംബ പ്രശ്നങ്ങളും ലൈംഗീകാതിക്രമങ്ങളും ആയിരുന്നു കൂടുതല്‍ ആളുകളുടേയും പ്രശ്നങ്ങള്‍. കുടുംബ പ്രശ്നങ്ങളുടെ മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ വിളിച്ച കുട്ടികളും നിരവധിയാണ്. 70 ലധികം സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ക്രിസ്മസ് ദിവസം കുട്ടികളുടെ പരാതികള്‍ കേട്ട് പരിഹാരം നല്‍കുന്നതിനായി ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിച്ചത്. Share This News
കുഞ്ഞുവാവയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഗിഫ്റ്റ് ഫെബ്രുവരി മുതല്‍
അയര്‍ലണ്ടില്‍ പുതുതായി ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ബേബി ബന്‍ഡില്‍ സ്കീമിന് തുടക്കമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തി 500 നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കാണ് സര്‍ക്കാര്‍ ശിശുവിനെ ആദ്യഘട്ടത്തില്‍ പരിപാലിക്കുന്നതിനായുള്ള സാമഗ്രികളടങ്ങിയ കിറ്റ് ലഭിക്കുക. 300 യൂറോ വിലമതിക്കുന്ന കിറ്റുകളാണ് മാതാപിതാക്കള്‍ക്ക് നല്‍കുക. ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കമാവുന്നത്. തെര്‍മോ മീറ്റര്‍, നാപ്പിസ്, ബേബി മോണിറ്റര്‍, എന്നിയുള്‍പ്പെടുന്ന കിറ്റാണ് നല്‍കുക. സ്കോട്ടലന്‍ഡ് ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നല്കി വരുന്ന ബേബി കിറ്റുകള്‍ മാതൃകയാക്കിയാണ് സര്‍ക്കാര്‍ ഈ സംരഭം ആരംഭിക്കുന്നത Share This News
ബേബി സെല്‍ഫ് ഫീഡിംഗ് പില്ലോകള്ക്ക് വിലക്ക്
കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭിക്കുന്ന ബേബി സെല്‍ഫ് ഫീഡിംഗ് പില്ലോകള്ക്ക് വിലക്ക്. കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളോ മരണമോ പോലും ഇതിന്റെ ഉപയോഗം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റേതാണ് നടപടി. തലയിണകളില്‍ ഒരു ഫീഡിംഗ് ബോട്ടില്‍ ഘടിപ്പിച്ച് മതാപാതാക്കളുടെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഫീഡിംഗ് നടക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഇലാസ്റ്റിക് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കഴുത്തില്‍ ആണ് ഇത് ഘടിപ്പിക്കുന്നത്. എന്നാല്‍ ബോട്ടിലില്‍ നിന്നും വരുന്ന പാല് നിയന്ത്രിക്കാന്‍ കുഞ്ഞിന് കഴിയില്ല. ഇത് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയും കുട്ടി പാല് ഇറക്കിയില്ലെങ്കില്‍ വിക്കുകയും തലച്ചോറിയില്‍ ഉള്‍പ്പെടെ കയറി വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. അസ്പിരേഷന്‍ ന്യുമോണിയ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകും പാല് കുട്ടിയുടെ വയറ്റിലേക്ക് പോകുന്നതിന് പകരം ശ്വാസകോശത്തിലേയ്ക്ക് പോകുന്ന അവസ്ഥയാണ് ആസ്പിരേഷന്‍ ന്യുമോണിയ.…
Strep A രോഗബാധ ; അയര്‍ലണ്ടില്‍ ഏഴ് മരണം
അയര്‍ലണ്ടില്‍ വിവിധ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രിപ്പിള്‍ വൈറസ് തരംഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്എസ്ഇ വ്യക്തമാക്കിയത്. കോവിഡ് , RSV, ഇന്‍ഫ്ളുവന്‍സാ എന്നിവയയായിരുന്നു ഇവ. എന്നാല്‍ Strep A ബാക്ടീരിയ ബാധ മൂലം ഏഴ് പേര് മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എച്ച്എസ്ഇ പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ നാല് കുട്ടികളും മൂന്ന് മുതിര്‍ന്നവരും ഉള്‍പ്പെടുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതല്‍ പേരിലും ഈ രോഗം ഗുരുതരമാകില്ലെന്നും എച്ച്എസ്ഇ പറയുന്നു. കുട്ടികളില്‍ പ്രധാനമായും പനിയും തൊണ്ടവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. Share This News
ഭവനപ്രതിസന്ധി : പ്രധാനമന്ത്രി ഇടപെടുന്നു
ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അധികാരമേറ്റെടുത്ത ഉടന്‍ നടത്തിയ പ്രസ്താവന അയര്‍ലണ്ടിലെ വീടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വ്യക്തമായ പരിഹാരം കാണുന്നതിനായിരിക്കും മുന്‍തൂക്കമെന്നാണ്. ഇതിനായുള്ള നടപടികള്‍ അദ്ദേഹം ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള പരിപാടികളാണ് ആരംഭിക്കുന്നത്. വാടകയ്ക്ക് വീടുകള്‍ ലഭിക്കാത്തതും വീട്ടു വാടകയപും വീടുകളുടെ വിലയും ഉയര്‍ന്നു നില്‍ക്കുന്നതുമാണ് പ്രധാന പ്രശ്നം. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ദരുമായി അദ്ദേഹം ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തീക മേഖലയിലേയും റിയല്‍ എസ്റ്റേറ്റ്, ഹൗസിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലേയും വിദഗ്ദരുമായാണ് ചര്‍ച്ചകള്‍ നടക്കുക. വീടുകള്‍ മേടിക്കുമ്പോഴും വാടക നല്‍കുമ്പോഴുമുള്ള നികുതിയിളവ് , ആദ്യവീട് വാങ്ങുമ്പോഴുള്ള സഹായം എന്നിവയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തി വരുന്നത്. Share This News
ഉപഭോക്താക്കള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ഇലക്ട്രിക് അയര്‍ലണ്ട്
ഉര്‍ജ്ജ വിതരണ കമ്പനികള്‍ ഈ അടുത്ത കാലത്ത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച സംഭവങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍നിര ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. 50 യൂറോ വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ 50 യൂറോ ക്രെഡിറ്റ് ലഭിക്കുന്നത്, ഇതി ഇതിനകം തന്നെ ആളുകളുടെ അകക്കൗണ്ടില് വന്നുതുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 200 യൂറോ ക്രെഡിറ്റിന് പുറമേയാണ് കമ്പനിയുടെ 50 യൂറോ . 1.1 മില്ല്യനോളം ഉപഭോക്താക്കല്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഊര്‍ജ്ജ വിലയില്‍ അയര്‍ലണ്ട് നട്ടം തിരിഞ്ഞ വര്‍ഷമായിരുന്നു 2022. വര്‍ഷാവസാനത്തില്‍ സര്‍ക്കാരിന്റെ 200 യൂറോ ക്രെഡിറ്റും ഒപ്പം ഇലക്ട്രിക് അയര്‍ലണ്ടിന്റെ 50 യൂറോ ക്രെഡിറ്റും സാധാരണക്കാര്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. Share This News