അയര്ലണ്ടില് വിവിധ രോഗങ്ങള് പടര്ന്നു പിടിക്കുന്നതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ട്രിപ്പിള് വൈറസ് തരംഗമാണ് ഇപ്പോള് നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്എസ്ഇ വ്യക്തമാക്കിയത്. കോവിഡ് , RSV, ഇന്ഫ്ളുവന്സാ എന്നിവയയായിരുന്നു ഇവ.
എന്നാല് Strep A ബാക്ടീരിയ ബാധ മൂലം ഏഴ് പേര് മരിച്ചതായുള്ള റിപ്പോര്ട്ടുകളാണ് ഇപ്പോള് എച്ച്എസ്ഇ പുറത്തു വിട്ടിരിക്കുന്നത്. ഇതില് നാല് കുട്ടികളും മൂന്ന് മുതിര്ന്നവരും ഉള്പ്പെടുന്നു. എന്നാല് ആശങ്കപ്പെടേണ്ടതില്ലെന്നും കൂടുതല് പേരിലും ഈ രോഗം ഗുരുതരമാകില്ലെന്നും എച്ച്എസ്ഇ പറയുന്നു.
കുട്ടികളില് പ്രധാനമായും പനിയും തൊണ്ടവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്. രോഗലക്ഷണങ്ങളുള്ളവര് ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്ദ്ദേശം നല്കി.