നിരവധി കമ്പനികള്‍ ‘ ഫോര്‍ ഡേ വര്‍ക്ക് ‘ ട്രയല്‍ ആരംഭിച്ചു

ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്ന പുതിയ ആശയമാണ് ഫോര്‍ ഡേ വര്‍ക്ക്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യക എന്നത്. ആഗോള തൊഴിലാളി ദിനത്തില്‍ ആരംഭിച്ച ഫോര്‍ ഡേ വര്‍ക്കിംഗ് ട്രയലില്‍ നിരവധി കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ സെക്ടറിലുള്ള ചെറുതും വലുതും മീഡിയം ലെവലിലുള്ളതുമായ നിരവധി കമ്പനികളാണ് ഇതില്‍ പങ്കെടുക്കുന്നത്. 100 -80- 100 എന്ന മോഡലിലാണ് ട്രയല്‍ നടക്കുന്നത്. അതായത് 100 ശതമാനം ശമ്പളം, 80 ശതമാനം സമയം , 100 ശതമാനം ഔട്ട് പുട്ട് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദഗ്ദരായവരുടെ മേല്‍നോട്ടത്തിലാണ് ട്രയല്‍ നടക്കുന്നത്. ട്രയലിന് ശേഷം പഴയ ഫൈവ് ഡേ സിസ്റ്റത്തിലേയ്ക്ക് തിരികെ പോകണമോ എന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാം. കഴിഞ്ഞ വര്‍ഷം ഫോര്‍ ഡേ ട്രയിലില്‍ പങ്കെടുതത്ത 12 ഐറിഷ് കമ്പനികളും ഇപ്പോഴും ഫോര്‍ ഡേ സിസ്റ്റത്തില്‍ തുടരുകയാണ.് ഈ കമ്പനി മാനേജ്‌മെന്റുകളെല്ലാം…

Share This News
Read More

പാല്‍ വില കുറച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍

അയര്‍ലണ്ടില്‍ വിവിധ സുപ്പര്‍ മാര്‍ക്കറ്റുകള്‍ പാലിന്റെ വിലയില്‍ കുറവുവരുത്തുന്നു. പാലിന്റെ ചില്ലറ വില്‍പ്പന വിലയില്‍ ചെറിയ കുറവാണ് വരുത്തുന്നതെങ്കിലും നിത്യേന ഉപയോഗിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തല്‍ രണ്ട് ലിറ്ററിന്റെ ബോട്ടിലിന് 10 സെന്റിന്റെ കുറവാണ് ലിഡില്‍ അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലിഡിലിന് പുറമേ സൂപ്പര്‍ വാല്ല്യു, ടെസ്‌കോ ,അല്‍ഡി എന്നിവയും പാല്‍വിലയില്‍ ഇന്നും നാളെയുമായി കുറവ് വരുത്തും. പാലിന്റെ വിലയില്‍ കഴിഞ്ഞ 12 മാസത്തിനിടെ വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്കുറവ് ചര്‍ച്ചയാകുന്നത്. Share This News

Share This News
Read More

അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് തുടക്കമിട്ട് Aer Lingus

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ Aer Litngus പുതിയ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് തുടക്കമിടുന്നു. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, എഞ്ചിനിയറിംഗ് മേഖലകളിലാണ് പുതിയ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. നാല് വര്‍ഷത്തേയ്ക്കുള്ള പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. OLAS -Further Education and Training Authority in Ireland ഉം Aer Lingus ന്റെ എഞ്ചിനിയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗവും സംയുക്തമായാണ് പ്രോഗ്രാം ആരംഭിക്കുന്നത്. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലും ഷാനോന്‍ എയര്‍പോര്‍ട്ടിലുമായാണ് കോഴ്‌സ് നടത്തുന്നത്. സെപ്റ്റംബര്‍ 2023 ല്‍ ആരംഭിക്കുന്ന ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. തിയറിക്കും പ്രാക്ടിക്കലിനും ഒരു പോലെ പ്രാധാന്യം നല്‍കിയായിരികക്കും പ്രോഗ്രാം നടത്തുക. പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചുവടെ കൊടുക്കുന്നു. Candidates must be 18 years of age by the 1st September 2023 Completed the Leaving Certificate Examinations in or before 2023 OR…

Share This News
Read More

നിങ്ങള്‍ Airtricity ഉപഭോക്താവാണോ ? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത

അയര്‍ലണ്ടിലെ ഊര്‍ജ്ജവില വര്‍ദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. എന്നാല്‍ എയര്‍ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന തീരുമാനമാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെല്ലാം 35 യൂറോ ക്രെഡിറ്റ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തും. 247000 ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നു മുതല്‍ അക്കൗണ്ടുകളില്‍ എത്തി തുടങ്ങും. 8.6 മില്ല്യണ്‍ യൂറോയാണ് ഇതിനായി കമ്പനി നീക്കി വെച്ചത്. കമ്പനിയുടെ 2023 സാമ്പത്തീക വര്‍ഷത്തെ ലാഭത്തില്‍ നിന്നുമാണ് ഈ തുക വിതരണം ചെയ്യുന്നത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ പേഷ്യന്റ് സേഫ്റ്റി ബില്‍ പാസായി

അയര്‍ലണ്ടില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് തങ്ങളുടെ ചികിത്സ സംബന്ധിച്ച് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന പേഷ്യന്റ് സേഫ്റ്റി ബില്‍ പാസായി. ഫെബ്രുവരി മാസത്തില്‍ Dail പാസാക്കിയ ബില്‍ ഇക്കഴിഞ്ഞ ദിവസമാണ് Oireachtas നു മുന്നിലെത്തുന്നതും പാസാകുന്നതും. ഇനി പ്രസിഡന്റ് ഒപ്പ് വെച്ചാല്‍ ബില്‍ പ്രാബല്ല്യത്തിലാവും. ചികിത്സയ്ക്കിടെ രോഗികള്‍ക്ക് അവരുടെ ആരോഗ്യവിവരം സംബന്ധിച്ച് എല്ലാ വിവരങ്ങളും നല്‍കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ചികിത്സയ്ക്കിടെ സുരക്ഷാ പ്രശ്‌നങ്ങളൊ മറ്റ് പ്രത്യേക സംഭവങ്ങളോ ഉണ്ടായാല്‍ അത് രോഗികളെയും ബന്ധുക്കളെയും അറിയിക്കണം. കാന്‍സര്‍ പോലുള്ള രോഗങ്ങളിലെ സ്‌ക്രീനിംഗ് റിസല്‍ട്ടുകള്‍ പുനപരിശോധിക്കാനുള്ള അവകാശവും രോഗികള്‍ക്കുണ്ടാവും. സ്‌കീനിംഗ് റിസല്‍ട്ടുകള്‍ രോഗികളോ ബന്ധക്കളെ ആവശ്യപ്പെട്ടാല്‍ നല്‍കണം. രോഗികളുടെ ചികിത്സയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികളെ ഏഴ് ദിവസത്തിനകം അറിയിച്ചില്ലെങ്കില്‍ ആശുപത്രികള്‍ക്ക് പിഴ ചുമത്തും. Health Information And Qality Authortiy യുടെ പരിധിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.…

Share This News
Read More

സമ്മര്‍ സീസണില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് പാര്‍ട്ട് ടൈം ജോലികള്‍

സമ്മര്‍ സീസണിലേയ്ക്ക് കടക്കുന്നതോടെ വിവിധയിടങ്ങളില്‍ പാര്‍ട്ട് ടൈമായി സീസണിലേയ്ക്ക് മാത്രം ആളുകളെ ജോലിക്കാരെ നിയമിക്കുന്നുണ്ട്. സീസണല്‍ ജോലികളായതിനാല്‍ ഇവയില്‍ പലതിനും മികച്ച ശമ്പളവും ലഭ്യമാണ്. ഇതിനാല്‍ തന്നെ ഇത്തരം അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഏറെ പ്രയോജനപ്പെടും. ഡബ്ലിനില്‍ ലഭ്യമായ അഞ്ച് പാര്‍ട്ട് ടൈം ജോലികളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 1. നാഷണല്‍ മെര്‍ക്കന്‍ഡൈസില്‍ Concert Merchandise Sales Assistant ന്റെ ഒഴിവുകളാണ് ഉള്ളത്. ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലേയ്ക്കാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കുനന്നതിന് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://ie.indeed.com/viewjob?jk=c7bd2a735f308049&q=summer&l=Dublin%2C+County+Dublin&tk=1guun6lkmi9a2801&from=web&advn=4821254121447734&adid=410856326&ad=-6NYlbfkN0BUPCgJBJdSbsF6WIE0OXiBiPYGj9rbiqc8DV6PfbX6M2hi_YLZosWxp9r9zqAsKiTDYEvh2f4hXX0hl7C_KiqGrEkZMXbJiq164C4_kivEennuNgq2-y-udDebF29cdkFMamseqjZof8QUF-RHNCkbyH02MHcGZZttAn4HoOyj2zt7Kq0Ppa4YzqoX02_7pt82YfaFet2zD64FYYfpXlesteBUI37BF3gGR_eeYo8TtQBqgj0OQK6lERAno8_74Ui1N6uDpYH9tET4R2mj3jKWo6wwRTBDYekuZUmcMMYjtK2Pa1wRklXO2jLgqRRqaAuMHx_C-dEtl4kJEDg7U8wheh_n7HeHSQNOp6R6VVr79rmJl5zuOfOlRAQVe5K9mwq9LY1-7ED5b1ktc4PK4Q7CllNtdjzCekI%3D&pub=4a1b367933fd867b19b072952f68dceb&xkcb=SoCC-_M3QemVbJQFiR0KbzkdCdPP&vjs=3 2. സ്റ്റുഡന്‍സ് ഹൗസിംഗ് സ്ഥാപനമായി യുഗോയില്‍ (YUGO) യില്‍ സമ്മര്‍ ഹൗസ് കീപ്പേഴ്‌സിന്റെ ഒഴിവുകളാണ് ഉള്ളത്. മേയ് 22 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് ശമ്പളം ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. https://ie.indeed.com/viewjob?jk=8bb941095fd1a9f2&tk=1guun6lkmi9a2801&from=serp&vjs=3 3.…

Share This News
Read More

എമറാള്‍ഡ് എയര്‍ലൈന്‍സ് ഗ്രൗണ്ട് സ്റ്റാഫിനെ നിയമിക്കുന്നു

എമറാള്‍ഡ് എയര്‍ലൈന്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നിയമനം. 26000 യൂറോയാണ് തുടക്കശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കമ്പനി മുന്‍ പരിചയം മാനദണ്ഡമാക്കിയിട്ടില്ല എന്നതാണ് പ്രത്യേകത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ബാഗേജ് ഹാളിവും റാംപിലുമായിരിക്കും നിയമിക്കപ്പെടുക. ആഴ്ചയില്‍ 42.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരിക., Two Early, Two Late, Two off എന്ന റോസ്റ്റര്‍ പാറ്റേണിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ താഴെ പറയുന്നവ ആയിരിക്കും. എയര്‍ ക്രാഫ്റ്റ് സര്‍വ്വീസ് ഏരിയായിലെ സെറ്റിംഗ് അപ് പ്രിപ്പറേഷന്‍ ബാഗേജ് ഹാന്‍ഡ്‌ലിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ബാഗേജുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെറുവണ്ടികള്‍ ഓപ്പറേറ്റ് ചെയ്യുക യാത്രക്കാരെ സഹായിക്കുക അപേക്ഷിക്കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു Be aged 18 Have a clean Irish driver’s licence Fluency in English, both spoken and written. Flexibility…

Share This News
Read More

പൊതുഗതാഗത സംവിധാനങ്ങളിലും സുരക്ഷ ഉറപ്പിക്കാന്‍ ഗാര്‍ഡ

അയര്‍ലണ്ട്, പൊതുഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പൊതു ഗതാഗതമേഖലയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡയും രംഗത്തിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് റെയില്‍ വേ സ്റ്റേഷനുകളില്‍ ഗാര്‍ഡ ഉടന്‍ ഡ്യൂട്ടി ആരംഭിക്കും. Hueston സ്റ്റേഷനില്‍ മേയ് മാസം അഞ്ചിന് ഗാര്‍ഡയുടെ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് പ്രവര്‍ത്തനമാരംഭിക്കും. ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷനില് ഗാര്‍ഡ സ്ഥിരസാന്നിധ്യം ഉറപ്പിക്കുന്നത്. Connolly സ്‌റ്റേഷനിലും ഉടന്‍ തന്നെ ഗാര്‍ഡ പ്രവര്‍ത്തനം ആരംഭിക്കും. ബസുകളിലും ട്രെയിനുകളിലുമടക്കം ഗാര്‍ഡയുടെ നിരീക്ഷണം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ഗാര്‍ഡയുടെ ലക്ഷ്യം. Share This News

Share This News
Read More

സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകള്‍ ഇത്തവണ നേരത്തെ അക്കൗണ്ടുകളില്‍ എത്തും

സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട പണം ഇത്തവണ നേരത്തെ അക്കൗണ്ടുകളില്‍ എത്തും എന്നാണ് ലഭിക്കുന്ന വിവരം. മേയ് മാസം ആദ്യം ലഭിക്കേണ്ട പണമാണ് നേരത്തെ എത്തുക. ശനി, ഞായര്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം വരുന്ന മേയ് ഒന്ന് തിങ്കളാഴ്ച ബാങ്ക് അവധി ദിനമായതിനാല്‍ അന്നേ ദിവസം ലഭിക്കേണ്ട തുകയാണ് നേരത്തെ നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഈ പണം ഏപ്രീല്‍ 28 വെള്ളിയാഴ്ച ഗണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് വിവരം. മേയ് ഒന്നിന് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സ്വീകരിക്കുന്നവര്‍ക്കും ബാങ്ക് വഴി ലഭിക്കുന്നവര്‍ക്കും ഏപ്രീല്‍ 28 ന് തന്നെ ലഭിക്കും. മെയ് മാസം രണ്ടിന് ലഭിക്കേണ്ട ചൈല്‍ഡ് ബെനഫിറ്റും ഇത്തവണ നേരത്തെ ലഭിച്ചേക്കും. Share This News

Share This News
Read More

റോയല്‍ ഇന്ത്യന്‍ ക്യൂസീനിന്റെ പുതിയ ബ്രാഞ്ച് ഇനി ഡ്രൊഗേഡയിലും

അയര്‍ലണ്ട് മലയാളികളുടെ നാവില്‍ നാടന്‍ രുചിയുടെ വര്‍ണ്ണ വസന്തങ്ങള്‍ തീര്‍ത്ത് റോയല്‍ ഇന്ത്യന്‍ കുസിന്റെ പുതിയ ബ്രാഞ്ച് ഡ്രൊഗേഡയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ബ്രയാന്‍ടൗണ്‍ സെന്ററിലെ ഡബ്ലിന്‍ റോഡിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏപ്രീല്‍ 26 ന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം 25 ശതമാനം ഡിസ്‌കൗണ്ടോടെ ഇവിടെ നിന്നും രുചിയേറിയ വിഭങ്ങള്‍ ലഭിക്കും. ഡൈന്‍ ഇന്‍ ഓപ്ഷന് പുറമെ ഫ്രീ പാര്‍ക്കിംഗ്, പാര്‍ട്ടി ഹാള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. ബര്‍ത്ത് ഡേ സെലബ്രേഷനുകള്‍, മീറ്റിംഗുകള്‍, മറ്റ് ഫംങ്ഷനുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 041 983 2433 , 041 980 4352 Share This News

Share This News
Read More