അയര്ലണ്ടില് വിവിധ സുപ്പര് മാര്ക്കറ്റുകള് പാലിന്റെ വിലയില് കുറവുവരുത്തുന്നു. പാലിന്റെ ചില്ലറ വില്പ്പന വിലയില് ചെറിയ കുറവാണ് വരുത്തുന്നതെങ്കിലും നിത്യേന ഉപയോഗിക്കുന്നവര്ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തല്
രണ്ട് ലിറ്ററിന്റെ ബോട്ടിലിന് 10 സെന്റിന്റെ കുറവാണ് ലിഡില് അയര്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലിഡിലിന് പുറമേ സൂപ്പര് വാല്ല്യു, ടെസ്കോ ,അല്ഡി എന്നിവയും പാല്വിലയില് ഇന്നും നാളെയുമായി കുറവ് വരുത്തും. പാലിന്റെ വിലയില് കഴിഞ്ഞ 12 മാസത്തിനിടെ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്കുറവ് ചര്ച്ചയാകുന്നത്.