അയര്ലണ്ടിലെ ഊര്ജ്ജവില വര്ദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. എന്നാല് എയര്ട്രിസിറ്റി ഉപഭോക്താക്കള്ക്ക് അല്പ്പം ആശ്വാസം പകരുന്ന തീരുമാനമാണ് കമ്പനി ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഗാര്ഹിക ഉപഭോക്താക്കള്ക്കെല്ലാം 35 യൂറോ ക്രെഡിറ്റ് നല്കാനാണ് കമ്പനിയുടെ തീരുമാനം.
അത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില് നേരിട്ടെത്തും. 247000 ഉപഭോക്താക്കള്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നു മുതല് അക്കൗണ്ടുകളില് എത്തി തുടങ്ങും. 8.6 മില്ല്യണ് യൂറോയാണ് ഇതിനായി കമ്പനി നീക്കി വെച്ചത്. കമ്പനിയുടെ 2023 സാമ്പത്തീക വര്ഷത്തെ ലാഭത്തില് നിന്നുമാണ് ഈ തുക വിതരണം ചെയ്യുന്നത്.