അയര്ലണ്ടില് ആശുപത്രികളില് ചികിത്സ തേടുന്നവര്ക്ക് തങ്ങളുടെ ചികിത്സ സംബന്ധിച്ച് കൂടുതല് അവകാശങ്ങള് നല്കുന്ന പേഷ്യന്റ് സേഫ്റ്റി ബില് പാസായി. ഫെബ്രുവരി മാസത്തില് Dail പാസാക്കിയ ബില് ഇക്കഴിഞ്ഞ ദിവസമാണ് Oireachtas നു മുന്നിലെത്തുന്നതും പാസാകുന്നതും. ഇനി പ്രസിഡന്റ് ഒപ്പ് വെച്ചാല് ബില് പ്രാബല്ല്യത്തിലാവും.
ചികിത്സയ്ക്കിടെ രോഗികള്ക്ക് അവരുടെ ആരോഗ്യവിവരം സംബന്ധിച്ച് എല്ലാ വിവരങ്ങളും നല്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ചികിത്സയ്ക്കിടെ സുരക്ഷാ പ്രശ്നങ്ങളൊ മറ്റ് പ്രത്യേക സംഭവങ്ങളോ ഉണ്ടായാല് അത് രോഗികളെയും ബന്ധുക്കളെയും അറിയിക്കണം.
കാന്സര് പോലുള്ള രോഗങ്ങളിലെ സ്ക്രീനിംഗ് റിസല്ട്ടുകള് പുനപരിശോധിക്കാനുള്ള അവകാശവും രോഗികള്ക്കുണ്ടാവും. സ്കീനിംഗ് റിസല്ട്ടുകള് രോഗികളോ ബന്ധക്കളെ ആവശ്യപ്പെട്ടാല് നല്കണം. രോഗികളുടെ ചികിത്സയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങള് ബന്ധപ്പെട്ട അതോറിറ്റികളെ ഏഴ് ദിവസത്തിനകം അറിയിച്ചില്ലെങ്കില് ആശുപത്രികള്ക്ക് പിഴ ചുമത്തും.
Health Information And Qality Authortiy യുടെ പരിധിയില് സ്വകാര്യ ആശുപത്രികളെയും ഉള്പ്പെടുത്താനും ബില്ലില് വ്യവസ്ഥയുണ്ട്. മാത്രമല്ല നഴ്സിംഗ് ഹോമുകളിലെ ഗൗരവമായ സുരക്ഷാ പ്രശ്നങ്ങളില് പരിശോധന നടത്താന് Chief Inspector of Social Services discretionary ക്ക് അധികാരമുണ്ടായിരിക്കും