സര്ക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ ഫണ്ടുകള് സ്വീകരിക്കുന്നവര്ക്ക് ഒരു സന്തോഷ വാര്ത്ത. ഇതുമായി ബന്ധപ്പെട്ട പണം ഇത്തവണ നേരത്തെ അക്കൗണ്ടുകളില് എത്തും എന്നാണ് ലഭിക്കുന്ന വിവരം. മേയ് മാസം ആദ്യം ലഭിക്കേണ്ട പണമാണ് നേരത്തെ എത്തുക.
ശനി, ഞായര് അവധി ദിവസങ്ങള്ക്ക് ശേഷം വരുന്ന മേയ് ഒന്ന് തിങ്കളാഴ്ച ബാങ്ക് അവധി ദിനമായതിനാല് അന്നേ ദിവസം ലഭിക്കേണ്ട തുകയാണ് നേരത്തെ നല്കാന് തീരുമാനമായിരിക്കുന്നത്. ഈ പണം ഏപ്രീല് 28 വെള്ളിയാഴ്ച ഗണഭോക്താക്കളുടെ അക്കൗണ്ടുകളില് എത്തുമെന്നാണ് വിവരം.
മേയ് ഒന്നിന് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷാ ഫണ്ടുകള് പോസ്റ്റ് ഓഫീസുകള് വഴി സ്വീകരിക്കുന്നവര്ക്കും ബാങ്ക് വഴി ലഭിക്കുന്നവര്ക്കും ഏപ്രീല് 28 ന് തന്നെ ലഭിക്കും. മെയ് മാസം രണ്ടിന് ലഭിക്കേണ്ട ചൈല്ഡ് ബെനഫിറ്റും ഇത്തവണ നേരത്തെ ലഭിച്ചേക്കും.