അയര്‍ലണ്ടില്‍ വീടുകളടെ ചോദ്യവില കുറയുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടുകളുടെ വിലയും ലഭ്യതക്കുറവും ഒപ്പം വാടകയും. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ വീടുകളുടെ ചോദ്യവിലയില്‍ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ Daft.ie ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇതുവരെ വീടുകളുടെ ചോദ്യവിലയില്‍ 0.3 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ ലഭ്യതക്കുറവ് നിലനില്‍ക്കെയാണ് ഇത്തരമൊരു വിലക്കുറവ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് സംഭവിച്ചതെന്നും മാര്‍ക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചല്ല കഴിഞ്ഞ വര്‍ഷം അവസാനത്തെ വിലയും നിലവിലെ വിലയും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. Share This News

Share This News
Read More

ഡബ്ലിനിലെ പ്രമുഖ ബാറിലേയ്ക്ക് ജനറല്‍ മനേജരെ ആവശ്യമുണ്ട്

ഡബ്ലിനിലെ പ്രമുഖ ബാറുകളിലൊന്നായ ബ്രുക്‌സെല്ലസിലേയ്ക്ക് ജനറല്‍ മാനേജരെ ആവശ്യമുണ്ട്. 80,000 യൂറോയാണ് ശമ്പളമെന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ മറ്റ് നിരവധി ആനുകൂല്ല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1886 ല്ഡ സ്ഥാപിതമായ ബ്രുക്‌സെല്ലസ് ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അയര്‍ലണ്ടിലെ തന്നെ പ്രമുഖ സ്‌പോര്‍ട് ആന്‍ഡ് മ്യൂസിക് ബാറാണിത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആഴ്ചയില്‍ നാല് ദിവസമാണ് ജോലി ചെയ്യേണ്ടത്. ശ്മ്പളം കൂടാതെ ലാഭ വിഹിതവും ബോണസും ലഭിക്കുന്നതാണ്. ഏപ്രീല്‍ 11 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലെയ ചെയ്യുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… https://seemehired.com/jobs/louis-fitzgerald-group/9933/?utm_source=socils%20&utm_medium=social%20media&utm_campaign=bruxelles-manager&fbclid=IwAR0ue8DO2lxinqC0Pt4pulKJRHEaYyWqwxWVYyUIofCFZ3y91lDJEYpALSM Share This News

Share This News
Read More

അയര്‍ലണ്ട് സാമ്പത്തീകമായി മുന്നോട്ട് കുതിക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡും അതിനുശേഷമുണ്ടായ റഷ്യ – യുക്രൈന്‍ യുദ്ധവും അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ സാധാരണക്കാരന്റെ ജീവിതം വരെ ദുസ്സഹമാക്കി. എന്നാല്‍ 2023 ലും 2024 ലും ഐറീഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ESRI) പുറത്തു വിട്ട കണക്കുകളാണ് പ്രതീക്ഷ നല്‍കുന്നത്. പണപ്പെരുപ്പം കുറയുകയും യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ ആഘാതത്തെ യൂറോപ്പ് അതിജീവിക്കുകയും ചെയ്യുന്നതോടെ സാമ്പത്തീക രംഗത്ത് മുന്നേറ്റമുണ്ടാകാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഊര്‍ജ്ജ വില കുറയുന്നതും ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം സ്ഥിരത കൈവരിച്ചാല്‍ ജീവിത ചെലവുകളിലും കാര്യമായ കുറവ് വന്നേക്കുമെന്നാണ് സൂചന. Share This News

Share This News
Read More

ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് നല്‍കാന്‍ ESB അയര്‍ലണ്ട്

തങ്ങളുടെ ഉപഭോക്താകക്കള്‍ക്ക് ക്യാഷ് ബാക്ക് നല്‍കാനൊരുങ്ങി ഇലക്ട്രിക് അയര്‍ലണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ ലാഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനി ഇത്തരമൊരു പദ്ധതിയിടുന്നത്. 850 മില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ ലാഭം. ഇതില്‍ നിന്നും ഒരു നിശ്ചിത തുക ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് നീക്കം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായിരിക്കും പണം തിരിക നല്‍കുക. എന്നാല്‍ എത്ര യൂറോയാണ് നല്‍കുക എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. മുമ്പ് സര്‍ക്കാര്‍ 200 യൂറോ എനര്‍ജി ക്രെഡിറ്റ് നല്‍കിയതിന് പിന്നാലെ ഇലക്ട്രിക് അയര്‍ലണ്ടും 50 യൂറോ ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിയിരുന്നു. Share This News

Share This News
Read More

FedEx ല്‍ പാക്കേജ് ഹാന്‍ഡ്‌ലേഴ്‌സിന്റെ ഒഴിവുകള്‍

പ്രമുഖ കൊറിയര്‍ സര്‍വ്വീസ് കമ്പനിയായ ഫെഡെക്‌സില്‍ ഒഴിവുകള്‍ പാക്കേജ് ഹാന്‍ഡ്‌ലേഴ്‌സ് തസ്ത്കയിലാണ് ഒഴിവുകള്‍. മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നതിനായി പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും ഇവിടെ അവസരമുണ്ട്. 24,840 യൂറോയാണ് നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ 1) ഉപഭോക്താക്കള്‍ക്ക് അവരുടെ സാധനങ്ങള്‍ നല്ല നിലയിലും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പാഴ്‌സലുകള്‍ വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക 2) സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാക്കേജിംഗും ചരക്കുകളും അടുക്കുകയും നീക്കുകയും ചെയ്യുക 3) ആരോഗ്യ, സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുക. ആനുകൂല്ല്യങ്ങള്‍ 1)സൗജന്യ യൂണിഫോമും പിപിഇയും 2)സൗജന്യ പാര്‍ക്കിംഗ് 3) ലൈഫ് അഷ്വറന്‍സ് പോളിസി 4)ആശുപത്രി ക്യാഷ് പ്ലാന്‍ പദ്ധതി അന്താരാഷ്ട്ര പാക്കേജുകള്‍ക്കുള്ള ഷിപ്പിംഗ് നിരക്കില്‍ കുറവ് . കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക്…

Share This News
Read More

അയര്‍ലണ്ടില്‍ പോലീസാവാന്‍ അവസരം ; ഗാര്‍ഡ വിളിക്കുന്നു

അയര്‍ലണ്ടിലെ പോലീസ് സേനയായ ഗര്‍ഡയില്‍ അവസരങ്ങള്‍. ആയിരത്തോളം ഒഴിവുകളിലേയ്ക്കാണ് ഗാര്‍ഡ നിയമനം നടത്തുന്നത്. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചുകഴിഞ്ഞു. ഏപ്രീല്‍ 14 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. പരിശീലനത്തിന് ശേഷം 33,400 രൂപയോളം വാര്‍ഷിക ശമ്പളം ലഭിക്കും ഓവര്‍ െൈട വഴി കൂടുതല്‍ സമ്പാദിക്കാനും കഴിയും. 35 വയസ്സാണ് നിലവിലെ പ്രായപരിധിയെങ്കിലും ഇത് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കുറഞ്ഞത് നാല് വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ തിയതി വരെയുള്ള അവസാന ഒരുവര്‍ഷം നിര്‍ബന്ധമായും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News

Share This News
Read More

പിരിച്ചുവിടല്‍ നടപടികളുമായി ACCENTURE

ആഗോളതലത്തില്‍ വന്‍കിട കമ്പനികള്‍ പിരിച്ചു വിടല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കണ്‍സല്‍ട്ടിംഗ് കമ്പനിയായ Accenture. ആഗോള തലത്തില്‍ 19000 പേരെ കമ്പനി പിരിച്ചു വിടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 6500 പേരാണ് അയര്‍ലണ്ടില്‍ ഈ കമ്പനിക്കായി ജോലി ചെയ്യുന്നത് ഇതില്‍ കുറഞ്ഞത് 400 പേര്‍ക്ക് ജോലി നഷ്ടമാകും. ഇത് സംബന്ധിച്ച് അയര്‍ലണ്ടിലെ കമ്പനികാര്യ മന്ത്രാലയത്തേയും ഒപ്പം വകുപ്പ് മന്ത്രിയേയും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ മുന്നോട്ടുള്ള പോക്കിന് പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഹ്യമന്‍ റിസോഴ്‌സ്, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും ജോലി നഷ്ടമാവുക.. Share This News

Share This News
Read More

‘മരിയൻ ഉടമ്പടി ധ്യാനം 2023 ‘ ഓഗസ്റ്റ് 18 മുതൽ 20 വരെ ലിമെറിക്കിൽ നടക്കും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ‘ഈ വർഷം 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി ,ശനി ,ഞായർ ) തിയതീകളിൽ നടക്കും . ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടിൽ നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം’ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയാലുള്ള നിരവധി അത്ഭുതങ്ങളാൽ പ്രശസ്തമായ കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാനത്തിന്റെ സമാപന ദിനത്തിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും , കൂടാതെ…

Share This News
Read More

റോയല്‍ കേറ്റേഴ്‌സിന്റ പുതിയ ബ്രാഞ്ച് പോര്‍ട്ടുന്മയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

രുചി വൈവിധ്യങ്ങളുടെ അത്ഭുത ലോകം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നില്‍ തുറന്നിട്ട റോയല്‍ കേറ്റേഴ്‌സിന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. പോര്‍ട്ടുന്മയിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. ഇതിനാല്‍ ഇനി ഗാല്‍വേ , ലിമറിക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് റോയല്‍ കേറ്ററിംഗ് ഒരുക്കുന്ന തനിനാടന്‍ വിഭവങ്ങള്‍ കൈയ്യെത്തും ദൂരത്ത് നിന്ന് ലഭ്യമാകും. അയര്‍ലണ്ട് മലയാളികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന തനിനടാന്‍ രുചികളാണ് എന്നും റോയല്‍ കേറ്റേഴ്‌സിന്റെ പ്രത്യേകത. നാവില്‍ കൊതിയൂറും വിഭവങ്ങള്‍ ഒരു തവണയെങ്കിലും റോയല്‍ കേറ്റേഴ്‌സില്‍ നിന്നും ആസ്വദിച്ചിട്ടുള്ള മലയാളികള്‍ക്ക് ആ രുചി നാവില്‍ നിന്നും മായില്ല. മള്‍ട്ടി കുസിന്‍ റസ്‌റ്റോറന്റ് എന്ന നിലയിലും അയര്‍ലണ്ട് മലയാളികളുടെ നാവില്‍ രുചിക്കൂട്ടുകളുടെ വര്‍ണ്ണ വസന്തം തീര്‍ത്ത റോയല്‍ കേറ്ററിംഗ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പ്രവര്‍ത്തനമികവുതൊണ്ട് ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യതയോടെയുള്ള സംശുദ്ധ സേവനം ഇനി കൂടുതല്‍ ആളുകളിലേയ്ക്ക് എത്തുമെന്നുറപ്പ്. ആദികുര്‍ബാന സ്വീകരണ പാര്‍ട്ടികള്‍ മുന്‍കൂട്ടി ഓര്‍ഡര്‍…

Share This News
Read More

പാസ്‌പോര്‍ട്ട് ഓഫീസില്‍ താത്ക്കാലിക ഒഴിവുകള്‍ ; അവസാന തിയതി ഇന്ന്

അയര്‍ലണ്ട് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ക്ലറിക്കല്‍ വിഭാഗത്തിലാണ് ഒഴിവുകള്‍ ഉള്ളത്. വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ , സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്. പൂര്‍ണ്ണമല്ലാത്ത അപേക്ഷകളുടെ ഫോളോ അപ്പും ഇവരുടെ ജോലിയാണ്. അയര്‍ലണ്ടിലെ വിവധ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ എവിടെയെങ്കിലുമാവും നിയമനം. അപേക്ഷ നല്‍കുമ്പോള്‍ തങ്ങള്‍ക്കു താത്പര്യമുള്ള സെന്ററുകള്‍ സെലക്ട് ചെയ്ത് നല്‍കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക….. https://www.dfa.ie/about-us/working-with-us/career-opportunities/temporary-clerical-positions-in-the-passport-service.php Share This News

Share This News
Read More