ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നത് മാസങ്ങള്‍

അയര്‍ലണ്ടില്‍ ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി അപേക്ഷ നല്‍കിയ ശേഷം ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങള്‍. NCT കള്‍ക്കും വിലയ കാലതാമസമാണ് നേരിടുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നത് ശരാശരി 20 ആഴ്ചയാണ്. NCT പരിശോധനകള്‍ക്കായി ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ട്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇന്‍വിറ്റേഷനുകള്‍ക്കായി കാത്തിരിക്കേണ്ടത് ഏഴ് ആഴ്ചകളായിന്ന സ്ഥാനത്താണ് ഇപ്പോള്‍ 20 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരുന്നത്. നിലവില്‍ 58946 അപേക്ഷകരാണ് രാജ്യത്ത ഡ്രൈവിംഗ് ടെസ്റ്റിനായ കാത്തിരിക്കുന്നത്. അടുത്ത നാലാഴ്ചയ്ക്കകം ടെസ്റ്റ് നടത്തുന്നത് 14976 പേര്‍ക്കാണ്. NCT പരിശോധനകളുടെ പേരില്‍ കരാര്‍ കമ്പനിയായ Applsu നെ കഴിഞ്ഞ ദിവസം മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. NCT പരിശോധനകള്‍ക്കായി കൂടുതല്‍ ടെസ്റ്റര്‍മാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഉടന്‍ നടക്കും. Share…

Share This News
Read More

വീട്ടുടമകള്‍ വാടകയേക്കാളും വില്‍പ്പനയ്ക്ക് പ്രാമുഖ്യം നല്‍കുന്നു

അയര്‍ലണ്ടില്‍ വീടുകള്‍ റെന്റിന് നല്‍കുന്നതിനേക്കാള്‍ കെട്ടിടമുടമകള്‍ പ്രാമുഖ്യം നല്‍കുന്നത് വീടുകള്‍ വില്‍ക്കാനാണെന്ന് റിപ്പോര്‍ട്ട്. 2022 അവസാന മൂന്നു മാസത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 4500 വാടകകാര്‍ക്കാണ് വീടൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇങ്ങനെ നല്‍കുന്ന നോട്ടീസിന്റെ ഒരു പകര്‍പ്പ് RTB ക്കും നല്‍കാറുണ്ട്. ഈ നോട്ടീസുകളില്‍ പകുതിയലധികവും വീടൊഴിയാന്‍ കാരണമായി കാണിച്ചിരിക്കുന്നത് വീട് വില്‍ക്കാന്‍ പോകുന്നു എന്നതാണ്. ഈ ട്രെന്‍ഡ് മുന്നോട്ട് പോയാല്‍ വീട് വാടകയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. മാത്രമല്ല വീട് വാങ്ങാന്‍ ആവശ്യക്കാരേറുന്നു എന്ന സൂചനയും ഇതിന് പിന്നിലുണ്ട്. ഇത് സംബന്ധിച്ച് ഈ മാര്‍ച്ച് മാസം വരെയുള്ള കണക്കുകള്‍ ഉടന്‍ പുറത്തു വരും. Share This News

Share This News
Read More

എൽസ അലക്സ് പുതിയപീസ് കമ്മീഷണർ

മുള്ളിങ്ങ്ഗാ൪: അയർലണ്ടിലെ വെസ്റ്റ് മീത്ത് കൗണ്ടിയും സമീപ കൗണ്ടികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പീസ് കമ്മീഷണറായി എൽസ അലക്സിനെ മിനിസ്റ്റർ സൈമൺ ഹാരിസ് (Minister for Justice) നിയമിച്ചു.  ഒന്നര പതിറ്റാണ്ട് കാലത്തിൽ അധികമായി കോട്ടയ൦ ജില്ലയിൽ നിന്നു൦ അയർലണ്ടിൽ കുടുംബമായി താമസിക്കുന്ന ഇന്ത്യൻ വംശജയാണ്. അയർലണ്ടിലെ വിവിധ വോളണ്ടിയർ സർവീസുകളിൽ ( Volunteer Ireland, SVP, AWARE, Team Hope, Fleadh Cheoil) സജീവ പ്രവർത്തകയാണ്. Mullingar Badminton club Treasurer & Membership officer ആണ്. തിരുവല്ല തച്ചേടത്ത് കുടു൦ബാ൦ഗമായ എൽസാ മുള്ളി൦ ഗാർ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ സൺഡേ സ്കൂൾ Head Teacher ആണ്. അയർലണ്ടിലെ ഓർത്തഡോക്സ് സഭ വൈദികനായ പുളിയായിൽ ഫാ. നൈനാൻ കുറിയാക്കോസിന്റെ പത്നിയാണ് കുരുവിള, ആൻ , അലക്സാണ്ടർ എന്നിവർ മക്കളാണ്. തുള്ള മോർ മിഡ്‌ലാൻഡ് റീജണൽ ഹോസ്പിറ്റൽ സ്റ്റാഫ്…

Share This News
Read More

സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന് ചെലവ് കുറയും

വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേന് ഇനിയും ചെലവ് കുറയും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയനുസരിച്ച് പുതുതായി സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ളതിലും 1000 യൂറോ കുറയും. നേരത്തെ 9000 യൂറോയോളം ചെലവ് വരുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 8000 ത്തോളം മാത്രമെ ആകൂ. ഇതില്‍ തന്നെ SEAI 2400 രൂപ ഗ്രാന്റായി നല്‍കും. ഇതു കൂടി കുറച്ചാല്‍ ഏകദേശം 5600 രൂപയോളം മാത്രമെ ഇതിന് ചെലവാകൂ. സോളാര്‍ പാനല്‍ സിസ്റ്റം വിതരണം ചെയ്യുന്നതിന്റെയും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റേയും നികുതി സര്‍ക്കാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ചെലവ് കുറഞ്ഞത്. ഊര്‍ജ്ജവിലയിലെ വര്‍ദ്ധനവ് ജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഏകദേശം 50,000 ത്തോളം വീടുകളാണ് അയര്‍ലണ്ടില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. Share This News

Share This News
Read More

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ സഭയിൽ പുതിയ  വികാരിയായി  റവ. ജെനു ജോൺ  ചുമതലയേറ്റു.

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ കോൺഗ്രിഗേഷന്റെ പുതിയ  വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും  2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു.   ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ  12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് . പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന്  Physics -ൽ ബിരുദാനന്തര ബിരുദവും ,ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സി എസ് ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ . ഷെറിൻ ജേക്കബാണ്‌ ഭാര്യ . മക്കൾ – ജോർഡൻ , ജോവിറ്റാ . ഏപ്രിൽ മാസം 1- ന്  ശനിയാഴ്ച…

Share This News
Read More

പണപ്പെരുപ്പം കുറയുന്നു ; എന്നാല്‍ വിലക്കുറവില്ല

അയര്‍ലണ്ടില്‍ പുറത്തു വരുന്ന സാമ്പത്തീക അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരകക്ക് മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തിയേക്കും എന്നാണ് പ്രതീക്ഷകള്‍. നിലവില്‍ അതനുസരിച്ചുള്ള കുറവുകള്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഫെബ്രുവരിയില്‍ 8.1 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ ഏഴ് ശതമാനത്തിലെത്തുമെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതനുസരിച്ചുള്ള വിലക്കുറവ് വിപണിയില്‍ ഒരു ഉത്പന്നത്തിന്റെ വിലയിലും പ്രതിഫലിച്ചിട്ടില്ലെന്ന് സാധാരണ ജനങ്ങളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ മാസത്തിലെ 9.6 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ നിന്നാണ് പണപ്പെരുപ്പം ഫെബ്രുവരിയില്‍ 8.1 ശതമാനമായി കുറഞ്ഞത്. വരും ദിവസങ്ങളില്‍ വിലക്കുറവ് ചെറിയ തോതിലെങ്കിലും വിപണിയില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഉര്‍ജ്ജത്തിന്റെ മൊത്തവിലയിലെ കുറവും ഇതിന് കാരണമായേക്കും. എന്നാല്‍ ചില ക്യാഷ് ബാക്കുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നതല്ലാതെ പ്രതിമാസ വിലയില്‍ സ്ഥിരമായ കുറവു വരുത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. Share…

Share This News
Read More

ചൂടുള്ള ഭക്ഷണം എല്ലാ പ്രൈമറി സ്‌കൂളുകളിലും ; പദ്ധതി ഉടന്‍

അയര്‍ലണ്ടില്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന Hot Schools Meals Program എല്ലാ സ്‌കൂളുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളില്‍ ഈ സെപ്റ്റംബറില്‍ ആരംഭിക്കുകയും അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2030 ഓടെ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പിലാകും. ക്ലാസിലെ ഹാജര്‍, ഏകാഗ്രത പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. നിലവില്‍ ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 2.90 യൂറോയാണ് നല്‍കി വരുന്നത്. ഇത് എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍ക്കാര്‍ വിഹിതം 3.20 യൂറോയാക്കി ഉയര്‍ത്തും. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.gov.ie/en/press-release/3d5f9-minister-humphreys-announces-plans-for-roll-out-of-hot-school-meals-to-all-primary-schools/#:~:text=The%20provision%20of%20the%20hot,a%20phased%20approach%20by%202030. Share…

Share This News
Read More

വിമനായാത്രാ നിരക്കില്‍ വന്‍ വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന

ഈ വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് സൂചന. റയാന്‍ എയര്‍ സിഇഒ മൈക്കില്‍ ലിയറിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വിമാന യാത്രാ നിരക്കില്‍ കുറഞ്ഞത് പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് എയര്‍ലൈനുകളില്‍ ചിലതില്‍ ഇത് 20 ശതമാനം വരെയാകാനും സാധ്യതയുണ്ടെന്ന് മൈക്കില്‍ ലിയറി പറഞ്ഞു. ചെലവുകളിലെ വര്‍ദ്ധനവാണ് നിരക്കില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാന്‍ കാരണം. എന്തായാലും നിരക്ക് വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമായാല്‍ നാട്ടിലേക്കും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കടക്കം ഇത് കനത്ത തിരിച്ചടിയാകും. Share This News

Share This News
Read More

അയര്‍ലണ്ടില്‍ വീടുകളടെ ചോദ്യവില കുറയുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവരെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടുകളുടെ വിലയും ലഭ്യതക്കുറവും ഒപ്പം വാടകയും. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ വീടുകളുടെ ചോദ്യവിലയില്‍ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ Daft.ie ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇതുവരെ വീടുകളുടെ ചോദ്യവിലയില്‍ 0.3 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളുടെ ലഭ്യതക്കുറവ് നിലനില്‍ക്കെയാണ് ഇത്തരമൊരു വിലക്കുറവ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് സംഭവിച്ചതെന്നും മാര്‍ക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ചല്ല കഴിഞ്ഞ വര്‍ഷം അവസാനത്തെ വിലയും നിലവിലെ വിലയും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. Share This News

Share This News
Read More

ഡബ്ലിനിലെ പ്രമുഖ ബാറിലേയ്ക്ക് ജനറല്‍ മനേജരെ ആവശ്യമുണ്ട്

ഡബ്ലിനിലെ പ്രമുഖ ബാറുകളിലൊന്നായ ബ്രുക്‌സെല്ലസിലേയ്ക്ക് ജനറല്‍ മാനേജരെ ആവശ്യമുണ്ട്. 80,000 യൂറോയാണ് ശമ്പളമെന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ മറ്റ് നിരവധി ആനുകൂല്ല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1886 ല്ഡ സ്ഥാപിതമായ ബ്രുക്‌സെല്ലസ് ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അയര്‍ലണ്ടിലെ തന്നെ പ്രമുഖ സ്‌പോര്‍ട് ആന്‍ഡ് മ്യൂസിക് ബാറാണിത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആഴ്ചയില്‍ നാല് ദിവസമാണ് ജോലി ചെയ്യേണ്ടത്. ശ്മ്പളം കൂടാതെ ലാഭ വിഹിതവും ബോണസും ലഭിക്കുന്നതാണ്. ഏപ്രീല്‍ 11 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലെയ ചെയ്യുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക… https://seemehired.com/jobs/louis-fitzgerald-group/9933/?utm_source=socils%20&utm_medium=social%20media&utm_campaign=bruxelles-manager&fbclid=IwAR0ue8DO2lxinqC0Pt4pulKJRHEaYyWqwxWVYyUIofCFZ3y91lDJEYpALSM Share This News

Share This News
Read More