മുള്ളിങ്ങ്ഗാ൪: അയർലണ്ടിലെ വെസ്റ്റ് മീത്ത് കൗണ്ടിയും സമീപ കൗണ്ടികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പീസ് കമ്മീഷണറായി എൽസ അലക്സിനെ മിനിസ്റ്റർ സൈമൺ ഹാരിസ് (Minister for Justice) നിയമിച്ചു.
ഒന്നര പതിറ്റാണ്ട് കാലത്തിൽ അധികമായി കോട്ടയ൦ ജില്ലയിൽ നിന്നു൦ അയർലണ്ടിൽ കുടുംബമായി താമസിക്കുന്ന ഇന്ത്യൻ വംശജയാണ്. അയർലണ്ടിലെ വിവിധ വോളണ്ടിയർ സർവീസുകളിൽ ( Volunteer Ireland, SVP, AWARE, Team Hope, Fleadh Cheoil) സജീവ പ്രവർത്തകയാണ്.
Mullingar Badminton club Treasurer & Membership officer ആണ്. തിരുവല്ല തച്ചേടത്ത് കുടു൦ബാ൦ഗമായ എൽസാ മുള്ളി൦ ഗാർ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ സൺഡേ സ്കൂൾ Head Teacher ആണ്. അയർലണ്ടിലെ ഓർത്തഡോക്സ് സഭ വൈദികനായ പുളിയായിൽ ഫാ. നൈനാൻ കുറിയാക്കോസിന്റെ പത്നിയാണ് കുരുവിള, ആൻ , അലക്സാണ്ടർ എന്നിവർ മക്കളാണ്. തുള്ള മോർ മിഡ്ലാൻഡ് റീജണൽ ഹോസ്പിറ്റൽ സ്റ്റാഫ് ആണ്.
Share This News