വീട്ടുടമകള്‍ വാടകയേക്കാളും വില്‍പ്പനയ്ക്ക് പ്രാമുഖ്യം നല്‍കുന്നു

അയര്‍ലണ്ടില്‍ വീടുകള്‍ റെന്റിന് നല്‍കുന്നതിനേക്കാള്‍ കെട്ടിടമുടമകള്‍ പ്രാമുഖ്യം
നല്‍കുന്നത് വീടുകള്‍ വില്‍ക്കാനാണെന്ന് റിപ്പോര്‍ട്ട്. 2022 അവസാന മൂന്നു മാസത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 4500 വാടകകാര്‍ക്കാണ് വീടൊഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇങ്ങനെ നല്‍കുന്ന നോട്ടീസിന്റെ ഒരു പകര്‍പ്പ് RTB ക്കും നല്‍കാറുണ്ട്. ഈ നോട്ടീസുകളില്‍ പകുതിയലധികവും വീടൊഴിയാന്‍ കാരണമായി കാണിച്ചിരിക്കുന്നത് വീട് വില്‍ക്കാന്‍ പോകുന്നു എന്നതാണ്.

ഈ ട്രെന്‍ഡ് മുന്നോട്ട് പോയാല്‍ വീട് വാടകയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. മാത്രമല്ല വീട് വാങ്ങാന്‍ ആവശ്യക്കാരേറുന്നു എന്ന സൂചനയും ഇതിന് പിന്നിലുണ്ട്. ഇത് സംബന്ധിച്ച് ഈ മാര്‍ച്ച് മാസം വരെയുള്ള കണക്കുകള്‍ ഉടന്‍ പുറത്തു വരും.

Share This News

Related posts

Leave a Comment