വമ്പന്‍ പ്രൊജക്ടുമായി റയാന്‍ എയര്‍ ; 200 പേര്‍ക്ക് ജോലി സാധ്യത

40 മില്ല്യണ്‍ യൂറോ മുടക്കിയുള്ള ബൃഹ്ത് പദ്ധതിയുമായി റയാന്‍ എയര്‍. ഡബ്ലിനില്‍ എയര്‍ക്രാഫ്റ്റുകളുടെ പാര്‍ക്കിംഗിനും മെയിന്റനന്‍സിനുമായി വമ്പന്‍ Hangar സ്ഥാപിക്കാനാണ് പദ്ധതി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 200 പേര്‍ക്ക് പുതുതായി ജോലി നല്‍കാനും കമ്പനിക്ക് കഴിയും. എഞ്ചിനിയറിംഗ് , എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് എന്നീ മേഖലകളിലാവും ജോലി സാധ്യതകള്‍. 120,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലായിരിക്കും Hangar നിര്‍മ്മിക്കുക. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കുകയും 2025 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. Share This News

Share This News
Read More

അയര്‍ലണ്ടില്‍ കിടത്തി ചികിത്സ ഇനി സൗജന്യം

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ സൗജന്യമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നിലവില്‍ വന്നു. ഇന്നലെ മുതലാണ് കിടത്തി ചികിത്സ സൗജന്യമായത്. നേരത്തെ ദിവസേന പരമാവധി ഇത് 80 യൂറോ വരെയായിരുന്നു. 12 മാസങ്ങള്‍ക്കിടെ പത്തു ദിവസത്തേയ്ക്ക് പരമാവധി 800 യൂറോയും മുടക്കേണ്ടി വന്നിരുന്നു. ആളുകള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികളുടെ കിടത്തി ചികിത്സ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. പ്രത്യേക പരിഗണന ഉള്ളവര്‍ക്കും മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്കും നേരത്തെ മുതല്‍ കിടത്തി ചികിത്സ സൗജന്യമായിരുന്നു. ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത് 30 മില്ല്യണ്‍ യൂറോയാണ്. Share This News

Share This News
Read More

സിവില്‍ സര്‍വ്വീസ് ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

അയര്‍ലണ്ടിലെ സിവില്‍ സര്‍വ്വീസ് ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രീല്‍ 27 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. പ്രതിവര്‍ഷം 25000 യൂറോ വരെ ശമ്പളം ലഭിക്കാവുന്ന ജോലിയാണിത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ അതിന് സമാനമായ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാവര്‍ഷവും ശമ്പള വര്‍ദ്ധനവും ഉണ്ടായിരിക്കും. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.publicjobs.ie/restapi/campaignAdverts/172569/booklet Share This News

Share This News
Read More

അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉടന്‍

പൊതുജനങ്ങളെ ബാധിക്കുന്ന അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉടന്‍ നടപ്പിലാക്കും. പരിസ്ഥിതി – കാലാവസ്ഥാ – ആശയവിനിമയ വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം അവസാനത്തോടെയാവും സംവിധാനം നടപ്പിലാക്കുക. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ , തീവ്രവാദി ആക്രമണങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാവും ആളുകളുടെ മൊബൈല്‍ ഫോണിലേയ്ക്ക് ടെക്‌സ്റ്റ് സന്ദേശമായി എത്തുക. രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാവും ഈ പദ്ധതി നടപ്പിലാക്കുക. യൂറോപ്പിലാകാമാനം രാജ്യങ്ങള്‍ സമാന പദ്ധതികള്‍ നടത്തിവരികയാണ്. ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വ്യജ സന്ദേശങ്ങള്‍ പരക്കുന്നത് തടയുക, ജനങ്ങളെ സുരക്ഷിതരാക്കുക, ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. Share This News

Share This News
Read More

പണപ്പെരുപ്പം കുറയുന്നു ; വിലക്കയറ്റം തുടരുന്നു

പണപ്പെരുപ്പം കുറയുന്നത് വിലക്കയറ്റത്തെ നേരിയ തോതിലെങ്കിലും പിന്നോട്ട് വലിക്കേണ്ടതാണ് എന്നാല്‍ അയര്‍ലണ്ടില്‍ പണപ്പെരുപ്പം കുറയുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും തങ്ങളുടെ നിത്യചെലവില്‍ അണുവിട കുറവുണ്ടാകുന്നില്ലെന്നാണ് ജനസംസാരം. അയര്‍ലണ്ടിലെ കാര്യമെടുത്താല്‍ ഫെബ്രുവരിയില്‍ 8.5 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഊര്‍ജ്ജത്തിന്റെയും ഭക്ഷണ ഉത്പ്പന്നങ്ങളുടേയും ഒഴിവാക്കിയാണ് ഈ കണക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തില്‍ നിരവധി തവണയാണ് ഊര്‍ജ്ജത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ദ്ധനവ് ഉണ്ടായത്. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവില കുറഞ്ഞിട്ടും യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യനാളുകളിലെ പ്രതിസന്ധി യൂറോപ്പ് തരണം ചെയ്തിട്ടും വിലക്കുറവ് മാത്രം സംഭവിച്ചിട്ടില്ല. Share This News

Share This News
Read More

പലിശനിരക്കുകള്‍ വലിയതോതില്‍ കുറഞ്ഞേക്കുമെന്ന് ഐഎംഎഫ്

ആഗോളതലത്തില്‍ പലിശ നിരക്കുകള്‍ വലിയ തോതില്‍ കുറഞ്ഞേക്കുമെന്ന് നാഷണല്‍ മോണിറ്ററി ഫണ്ട്. നിലവിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കോവിഡ് കാലത്തിന് മുമ്പത്തെ അവസ്ഥയിലേയ്ക്ക് കുറഞ്ഞേക്കുമെന്നാണ് ഐഎംഎഫ് നല്‍കുന്ന സൂചന. വലിയ തോതില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്തുന്നതാനായായിരുന്നു സമ്പദ് വ്യവസ്ഥകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായി വരുന്നതിന്റെ സൂചനകളാണ് വിവിധയിടങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയുമെന്നാണ് നിഗമനം. ഇപ്പോഴത്തെ പലിശനിരക്കുകളിലെ വര്‍ദ്ധനവ് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും ഐഎംഎഫ് പറയുന്നു. ആഗോളതലത്തില്‍ പലിശനിരക്കുകള്‍ കുറഞ്ഞാല്‍ അത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നും അയര്‍ലണ്ടിലും പലിശനിരക്കുകള്‍ കുറയുമെന്നും വിദഗ്ദര്‍ പറയുന്നു. imf intrest rate Share This News

Share This News
Read More

അഞ്ച് കമ്പനികളിലായി നിരവധി ഒഴിവുകള്‍ പ്രഖ്യാപിച്ച് IDA അയര്‍ലണ്ട്

വിവിധ കമ്പനികളിലായി 100 ഒഴിവുകള്‍ പ്രഖ്യാപിച്ച് ഇന്‍സ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സി (IDA) അയര്‍ലണ്ട്. ഡബ്ലിന്‍, ഗാല്‍വേ , കോര്‍ക്ക് എന്നിവിടങ്ങളിലായി അഞ്ച് കമ്പനികളിലാണ് ഒഴിവുകള്‍. നൂറോളം ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടക്കുമെന്നാണ് IDA യുടെ പ്രഖ്യാപനം ടെക്‌നോളജി , മെഡിക്കല്‍ സര്‍വ്വീസ് , സോഫ്‌റ്റ്വെയര്‍ ഡവലപ്പ്‌മെന്റ് , സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എഞ്ചിനിയറിംഗ് , ഡോറ്റാ അനലറ്റിക്‌സ് എന്നി മേഖലകളിലാണ് ഒഴിവുകള്‍. ടോട്ടല്‍ പ്രോസസിംഗ്, അലയന്‍സ് സ്റ്റാറ്റര്‍ജീസ്, QbDivision, Xenon arc, Movano Health എന്നീ കമ്പനികളിലാണ് ഒഴിവുകള്‍. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണെന്നും IDA അറിയിച്ചു. Share This News

Share This News
Read More

ജോയിന്റ് അക്കൗണ്ട് സൗകര്യവുമായി റെവല്ല്യൂട്ട്

പ്രമുഖ മണി ട്രാന്‍സ്ഫര്‍ ആപ്പായ റെവല്ല്യൂട്ട് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു. ജോയിന്റ് അക്കൗണ്ട് സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. റെവല്ല്യൂട്ട് ആപ്പില്‍ ഇനി ഉപഭോക്താക്കള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ഇങ്ങനെ ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സുഹൃത്തുക്കളോ , കുടുംബാംഗങ്ങളോ അല്ലെങ്കില്‍ ബിസിനസ്സ് പങ്കാളികളോ ആകാം. പോയ്‌മെന്റ് സംബന്ധിച്ച ആശയവിനിമയത്തിനായി ഗ്രൂപ്പ് ചാറ്റ് സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്നില്ലെന്നത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഐറീഷ് ഉപഭോക്താക്കള്‍ക്ക് ഐറീഷ് IBAN സംവിധാനം കൊണ്ടുവന്നത്. ബിസിനസ് വിപുലീകരിക്കുക കൂടുതല്‍ ആളുകളെ റെവല്ല്യൂട്ട് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നത്. Share This News

Share This News
Read More

ചൈല്‍ഡ് ബെനഫിറ്റ് ബോണസ് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ സ്പ്രിംഗ് കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായുള്ള സ്പ്രിംഗ് ചൈല്‍ഡ് ബെനഫിറ്റ് ബോണസായ 100 യൂറോ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ജൂണ്‍ ആറോട് കൂടി ഈ ആനുകൂല്ല്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ ബോണസായ 200 യൂറോയും രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ആരംഭിക്കും. ഏപ്രില്‍ 24 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം ബാക്ക് ടു സ്‌കൂള്‍ പേയ്‌മെന്റും ജൂണ്‍ മാസത്തോടെ അര്‍ഹതപ്പെട്ടവര്‍കക്ക് ലഭിക്കും. Share This News

Share This News
Read More

45 പുതിയ ഡ്രൈംവിംഗ് ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു

രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് കാലതാമസമുണ്ടാകുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി പുതിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുതായി 75 ഡ്രൈവര്‍ ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ നിയമനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ പുതുതായി നിയമിക്കപ്പെടുന്ന ഡ്രവര്‍ ടെസ്റ്റേഴ്‌സിന്റെ എണ്ണം 200 ആയി ഉയരും. നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 30 ടെസ്റ്റേഴ്‌സ് ഉള്‍പ്പെടെയാണ് ഇത്. ഇവരെ കഴിഞ്ഞമാസം മുതല്‍ വിന്യസിച്ച് തുടങ്ങി. പുതിയ ടെസ്റ്റേഴ്‌സിനെ ഓപ്പണ്‍ ക്യാമ്പയിന്‍ വഴിയാണ് നിയമിക്കുക.. നിയമന നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. പുതുതായി നിയമിക്കപ്പെടുന്നവരെ പരിശീലനത്തിന് ശേഷം ഒക്ടോബറോടെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അധികൃതര്‍ കരുതുന്നത്. പുതിയ ടെസ്റ്റേഴിന്റെ നിയമനം പൂര്‍ത്തിയാകുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ കാലതാമസം കുറയുമെന്നാണ് കരുതുന്നത്. നിയമനം ആഗ്രഹിക്കുന്നവര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്. എന്‍സിടി മെക്കാനിക്ക്‌സിനെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുകയാണ്. ഈ തസ്തികയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്…

Share This News
Read More