ആദ്യ തവണ വാങ്ങലുകാര്‍ക്കുള്ള ലോണ്‍ അപ്രൂവല്‍ നിരക്കില്‍ വര്‍ദ്ധനവ്

ആദ്യതവണ വാങ്ങലുകാര്‍ക്കായുള്ള ലോണുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മെയ്മാസത്തില്‍ കണാനായത് വന്‍ തിരക്ക്. ആദ്യ തവണ വാങ്ങലുകാരുടെ ലോണ്‍ അപ്രൂവല്‍ നിരക്കില്‍ 26.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മെയ്മാസത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഇതേ കണക്കുകള്‍ പ്രകാരം എട്ട് ശതമാനം കുറവായിരുന്നു.

മെയ്മാസത്തില്‍ ആകെ 4,928 വായ്പകള്‍ക്കാണ് അപ്രൂവല്‍ നല്‍കിയത്. ഇതില്‍ 3170 എണ്ണം അതായത് 64.3 ശതമാനം ആദ്യ തവണ വാങ്ങലുകാരുടേതാണ്. ബാങ്കിങ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടാണ് ഈ കാര്യം പുറത്തു വിട്ടത്.

എല്ലാ മേഖലകളിലേയ്ക്കും കൂടുതല്‍ വാങ്ങലുകാരെത്തുന്നതും ഇവരുടെ വായ്പാ അപേക്ഷകള്‍ അംഗീകരിക്കപ്പെടുന്നതും സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇത് ബാങ്കിംഗ് , ഹൗസിംഗ് സെക്ടറുകള്‍ക്ക് കൂടുതല്‍ കരുത്താവുമെന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.

Share This News

Related posts

Leave a Comment