അയര്ലണ്ട് കുടിയേറ്റം സ്വപ്നം കാണുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില് നിന്നുള്ള തൊഴിലാളികള്ക്ക് ശുഭാപ്തി വിശ്വാസം നല്കുന്ന വാര്ത്തായാണ് പുറത്തു വരുന്നത്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്ളില് നിന്നുള്ളവര്ക്ക് ഏതൊക്കെ തൊഴില് മേഖലകളില് വര്ക്ക് പെര്മിറ്റ് അനനുവദിക്കണം എന്നകാര്യത്തില് സര്ക്കാര് പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഇക്കാര്യം സര്ക്കാര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതിലേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവരില് നിന്നും സര്ക്കാര് അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില തൊഴിലുകളില് അയര്ലണ്ടില് നിന്നോ അല്ലെങ്കില് യൂറോപ്പില് നിന്നോ ജോലിക്കാരെ കണ്ടെത്താന് തൊഴിലുടമകള്ക്ക് സാധിക്കുന്നില്ല. എന്നാല് നിയമ തടസ്സമുള്ളതിനാല് യൂറോപ്പിന് പുറത്ത് നിന്നും റിക്രൂട്ട് ചെയ്യാനും സാധിക്കില്ല. ഇത് ഏറെ ബുദ്ധിമുട്ടുകള് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം,
Critical Skills Occupations List , Ineligible Occupations List for employment permits. എന്നീ വിഭാഗങ്ങളില് നിലവിലുള്ള തൊഴില് മേഖലകളെ സംബന്ധിച്ചാണ് പുനപരിശോധന നടക്കുന്നത്. Employers, representative bodies, Government departments, agencies എന്നിവര്ക്ക് പുറമേ മറ്റ് തത്പര കക്ഷികള്ക്കും ഇത് സംബന്ധിച്ച് നിര്ദ്ദേശങ്ങള് സമര്പ്പിക്കാവുന്നതാണ്.
ഡിപ്പാര്ട്ട്മെന്റ് ഓഫ് എന്റര്പ്രൈസിന്റെ വെബ്സൈറ്റില് ഇന്ന് മുതല് ഓഗസ്റ്റ് 18 വരെ ഇത് സംബന്ധിച്ച നിര്ദ്ദേങ്ങള് സമര്പ്പിക്കാം. തൊഴിലുകള്ക്കായി അയര്ലണ്ടില് നിന്നോ അല്ലെങ്കില് യൂറോപ്പില് നിന്നോ ആളുകളെ റിക്രൂട്ട് ചെയ്യാന് സാധിക്കാത്തതിന്റെ പേരില് ബുദ്ധിമുട്ടുന്ന തൊഴിലുടമകളോട് ഇക്കാര്യം വിശദമായി സമര്പ്പിക്കാന് സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് പ്രതീക്ഷ നല്കുന്ന കാര്യം.
ഇവിടെ ബിസിനസുകള് സുഗമമായി മുന്നോട്ട് പോകുന്നതിന് ആവശ്യമെങ്കില് യൂറോപ്പിന് പുറത്തു നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് അയര്ലണ്ടില് ശക്തമായ എപ്ലോയ്മെന്റ് പെര്മിറ്റ് സിസ്റ്റം പ്രവര്ത്തിക്കുന്നുണ്ടെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി Neale Richmond പറഞ്ഞു. ഈ വാക്കുകളും ഇന്ത്യക്കാരടക്കമുള്ള തൊഴില് അന്വേഷകര്ക്ക് പ്രതീക്ഷ നല്കുന്നതാണ.്