നഴ്സുമാരടക്കം ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസസ്, മെന്റല്‍ ഹെല്‍ത്ത് , ഇന്റലക്ചല്‍ ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം Dublin South East കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. നഴ്സസ് , ഇന്‍സ്ട്രക്ടേഴ്സ് , ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ് , സോഷ്യല്‍ വര്‍ക്കേഴ്സ്, എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. മെയ് 10 നാണ് ഓപ്പണ്‍ റിക്രൂട്ട്മെന്റ് ഡേ. അന്നേ ദിവസം തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കാനും അവസരമുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നവര്‍ തങ്ങളുടെ വിശദമായ ബയോഡേറ്റയും ഒപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. മെയ് 10 ന് വൈകുന്നേരും 5 മുതല്‍ എട്ടുവരെ Saint John of God – Dublin South East, Services 111 Glenageary Road Upper A96, E223. എന്ന…
ഗൗരവകരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നഴ്സസ് യൂണിയന് സമ്മേളനം
അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയിലേയും ഒപ്പം തങ്ങളുടെ ജോലിയിലേയും ഗൗരവകരമായ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി ഐറീഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്‍ഗനൈസേഷന്റെ വര്‍ഷിക സമ്മേളനം. യൂണിയന്റെ മൂന്നു ദിവസത്തെ സമ്മേളനത്തിന് ഇന്നെലയാണ് തുടക്കമായത്. രോഗികളുടെ സുരക്ഷ മിക്കവാറും അപകടത്തിലാണെന്ന് 65 ശതമാനം നേഴ്സുമാരും അഭിപ്രായപ്പെടുന്നു എന്ന അതീവ ഗുരുതരമായ പ്രശ്നവും സമ്മേളനം മുന്നോട്ട് വച്ചു. രാജ്യത്തെ എറ്റവും വലിയ നഴ്സസ് യൂണിയന് മുന്നോട്ടുവെച്ച മറ്റുരണ്ട് പ്രശ്നങ്ങള്‍ ആശുപത്രികളിലെ അമിത തിരക്കും ഒപ്പം ജീവനക്കാരുടെ എണ്ണത്തിലെ കുറവുമാണ്. നിലവിലെ ജീവനക്കാരുടെ എണ്ണം പല ഹോസ്പിറ്റലുകളിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമല്ലെന്നും പല ഡെലഗേറ്റുകളും അഭിപ്രായപ്പെട്ടു. അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമ്മര്‍ദ്ദവും താങ്ങാവുന്നതിലപ്പുറമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജോലി മാറുനന്നതിനെ കുറിച്ചു പോലും ആലോചിക്കുന്നതായുള്ള അഭിപ്രായവും ഉയര്‍ന്നു. നാല്‍പ്പതിനായിരം അംഗങ്ങളുള്ള സംഘടനയുടെ 350 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍…
ആര്‍ക്കാണ് അയര്‍ലണ്ടില്‍ റെന്റ് ടാക്സ് ക്രെഡിറ്റിന് അര്‍ഹത
വര്‍ദ്ധിച്ച വീട്ടുവാടകയില്‍ നിന്നും അല്‍പ്പം ആശ്വാസം എന്ന നിലയിലാണ് സര്‍ക്കാര്‍ പൊതു ജനങ്ങള്‍ക്ക് റെന്റ് ടാക്സ് ക്രെഡിറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ഹരായവര്‍ പോലും ഇതിന് ഇതുവരെ അപേക്ഷിച്ചിട്ടില്ല എന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. ഈ ആനുകൂല്ല്യത്തിന് നാല് ലക്ഷത്തിലധികം പേര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത് കേവലം രണ്ട് ലക്ഷത്തോളം പേര് മാത്രമാണ്. തങ്ങള്‍ ഈ ആനുകൂല്ല്യത്തിന് അര്‍ഹരാണോ എന്നറിയാത്തതും റെന്റ് റെസീപ്റ്റ് കിട്ടാത്തതുമാണ് പലരേയും വിഷമവൃത്തത്തിലാക്കുന്നത്. ആരാണ് റെന്റ് ക്രെഡിറ്റിന് അര്‍ഹരായവര്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് റെന്റ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇവര്‍ പഠനാവശ്യത്തിനായി വീട്ടില്‍ നിന്നും മാറി താമസിക്കുന്നവരാകണം. മക്കള്‍ മാറി താമസിക്കുന്നതിന്റെ വാടക നല്‍കുന്നത് മാതാപിതാക്കളായിരിക്കണം. സിംഗിള്‍ പേരന്റ് ആണെങ്കില്‍ 500 യൂറോയും കപ്പിള്‍ ആണെങ്കില്‍ 1000 യൂറോയും വരെ ലഭിക്കും. സിംഗിള്‍ പേരന്റാണെങ്കില്‍ മക്കളുടെ വാടക ചെലവിലേയ്ക്ക് കുറഞ്ഞത് 2500 യൂറോയും കപ്പിള്‍…
വിലക്കുറവില്ലെന്ന് ഉറപ്പിച്ച് പണപ്പെരുപ്പ കണക്കുകള്‍
യൂറോപ്പില്‍ അവശ്യമേഖലകളില്‍ വിലക്കുറവ് ഉണ്ടായിട്ടില്ല എന്ന് വീണ്ടും സാക്ഷ്യപ്പെടുത്തുകയാണ് പുറത്തുവന്ന പണപ്പെരുപ്പ കണക്കുകള്‍. യൂറോ കറന്‍സി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പണപ്പെരുപ്പം 6.9 ശതമാനത്തില്‍ നിന്നും 7 ശതമാനമായി ഉയരുകയാണ് ചെയ്തത്. ഭക്ഷ്യോത്പ്പനം, ഇന്ധനം എന്നിവ കൂടി ഉള്‍പ്പെട്ട കണക്കാണിത്. എന്നാല്‍ നേരിയ വര്‍ദ്ധനവ് മാത്രമെയുള്ളു എന്ന ആശ്വാസവും ഉണ്ട്. ഭക്ഷോത്പന്നം , ഇന്ധനം എന്നിവ ഒഴിച്ചുള്ള വിലക്കയറ്റം 5.6 ശതമാനം മാത്രമാണ്. എന്നാല്‍ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം ഭക്ഷ്യോത്പന്നങ്ങളുടേയും ഇന്ധനത്തിന്റെയുമാണ്. വിലക്കയറ്റത്തോത് രണ്ട് ശതമാനത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം. ഇതിനാല്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവിന് ഇനിയും സാധ്യതയുണ്ട്. Share This News
നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം
എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ അവരുടെ വാനിൽ വച്ച് നടത്തുന്നതായിരിക്കും. പ്രീ ഓർഡർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ബിരിയാണി വാങ്ങിക്കാൻ കഴിയുക. ആവശ്യമുള്ളവർ എത്രയും വേഗം ബുക്കിംങിനായി 0899840893 എന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യണമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. . Share This News
360 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി Aldi സൂപ്പര്‍മാര്‍ക്കറ്റ്
അയര്‍ലണ്ടിലെ തൊഴിലന്വേഷകര്‍ക്കൊരു സന്താഷ വാര്‍ത്ത വമ്പന്‍ റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ Aldi. തങ്ങളുടെ 156 സ്റ്റോറുകളിലേയ്ക്കായി 360 പേരായാണ് നിയമിക്കുന്നത്. വിവിധ കൗണ്ടികളിലായാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് ഏറ്റവുമധികം ഒഴിവുകള്‍. 99 പേരെയാണ് ഡബ്ലിനില്‍ നിയമിക്കുന്നത്. ഇതില്‍ 73 എണ്ണം സ്ഥിരം ജോലിയാണ് ബാക്കി 26 എണ്ണം നിശ്ചിത വര്‍ഷത്തേയ്ക്കുള്ള കരാറുകളാണ്. ജീവനക്കാരുടെ ശമ്പളത്തിലും വര്‍ദ്ധനവുണ്ട്. 13.85 യൂറോയാണ് കുറഞ്ഞ ശമ്പളം. 4650 പേരാണ് അയര്‍ലണ്ടില്‍ ഇപ്പോല്‍ Aldi ക്കൊപ്പം ജോലി ചെയ്യുന്നത്. Share This News
നിരവധി കമ്പനികള്‍ ‘ ഫോര്‍ ഡേ വര്‍ക്ക് ‘ ട്രയല്‍ ആരംഭിച്ചു
ആഗോള തലത്തില്‍ ഉയര്‍ന്നു വരുന്ന പുതിയ ആശയമാണ് ഫോര്‍ ഡേ വര്‍ക്ക്. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യക എന്നത്. ആഗോള തൊഴിലാളി ദിനത്തില്‍ ആരംഭിച്ച ഫോര്‍ ഡേ വര്‍ക്കിംഗ് ട്രയലില്‍ നിരവധി കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ സെക്ടറിലുള്ള ചെറുതും വലുതും മീഡിയം ലെവലിലുള്ളതുമായ നിരവധി കമ്പനികളാണ് ഇതില്‍ പങ്കെടുക്കുന്നത്. 100 -80- 100 എന്ന മോഡലിലാണ് ട്രയല്‍ നടക്കുന്നത്. അതായത് 100 ശതമാനം ശമ്പളം, 80 ശതമാനം സമയം , 100 ശതമാനം ഔട്ട് പുട്ട് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദഗ്ദരായവരുടെ മേല്‍നോട്ടത്തിലാണ് ട്രയല്‍ നടക്കുന്നത്. ട്രയലിന് ശേഷം പഴയ ഫൈവ് ഡേ സിസ്റ്റത്തിലേയ്ക്ക് തിരികെ പോകണമോ എന്ന് കമ്പനികള്‍ക്ക് തീരുമാനിക്കാം. കഴിഞ്ഞ വര്‍ഷം ഫോര്‍ ഡേ ട്രയിലില്‍ പങ്കെടുതത്ത 12 ഐറിഷ് കമ്പനികളും ഇപ്പോഴും ഫോര്‍ ഡേ സിസ്റ്റത്തില്‍ തുടരുകയാണ.് ഈ കമ്പനി മാനേജ്മെന്റുകളെല്ലാം…
പാല് വില കുറച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍
അയര്‍ലണ്ടില്‍ വിവിധ സുപ്പര്‍ മാര്‍ക്കറ്റുകള്‍ പാലിന്റെ വിലയില്‍ കുറവുവരുത്തുന്നു. പാലിന്റെ ചില്ലറ വില്‍പ്പന വിലയില്‍ ചെറിയ കുറവാണ് വരുത്തുന്നതെങ്കിലും നിത്യേന ഉപയോഗിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തല്‍ രണ്ട് ലിറ്ററിന്റെ ബോട്ടിലിന് 10 സെന്റിന്റെ കുറവാണ് ലിഡില്‍ അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലിഡിലിന് പുറമേ സൂപ്പര്‍ വാല്ല്യു, ടെസ്കോ ,അല്‍ഡി എന്നിവയും പാല്‍വിലയില്‍ ഇന്നും നാളെയുമായി കുറവ് വരുത്തും. പാലിന്റെ വിലയില്‍ കഴിഞ്ഞ 12 മാസത്തിനിടെ വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്കുറവ് ചര്‍ച്ചയാകുന്നത്. Share This News
അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് തുടക്കമിട്ട് Aer Lingus
പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ Aer Litngus പുതിയ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് തുടക്കമിടുന്നു. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, എഞ്ചിനിയറിംഗ് മേഖലകളിലാണ് പുതിയ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. നാല് വര്‍ഷത്തേയ്ക്കുള്ള പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. OLAS -Further Education and Training Authority in Ireland ഉം Aer Lingus ന്റെ എഞ്ചിനിയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗവും സംയുക്തമായാണ് പ്രോഗ്രാം ആരംഭിക്കുന്നത്. ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലും ഷാനോന്‍ എയര്പോര്ട്ടിലുമായാണ് കോഴ്സ് നടത്തുന്നത്. സെപ്റ്റംബര്‍ 2023 ല്‍ ആരംഭിക്കുന്ന ബാച്ചിലേയ്ക്കുള്ള അഡ്മിഷന് ആരംഭിച്ചു കഴിഞ്ഞു. തിയറിക്കും പ്രാക്ടിക്കലിനും ഒരു പോലെ പ്രാധാന്യം നല്കിയായിരികക്കും പ്രോഗ്രാം നടത്തുക. പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചുവടെ കൊടുക്കുന്നു. Candidates must be 18 years of age by the 1st September 2023 Completed the Leaving Certificate Examinations in or before 2023 OR…
നിങ്ങള്‍ Airtricity ഉപഭോക്താവാണോ ? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത
അയര്‍ലണ്ടിലെ ഊര്‍ജ്ജവില വര്‍ദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. എന്നാല്‍ എയര്‍ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന തീരുമാനമാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെല്ലാം 35 യൂറോ ക്രെഡിറ്റ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തും. 247000 ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നു മുതല്‍ അക്കൗണ്ടുകളില്‍ എത്തി തുടങ്ങും. 8.6 മില്ല്യണ്‍ യൂറോയാണ് ഇതിനായി കമ്പനി നീക്കി വെച്ചത്. കമ്പനിയുടെ 2023 സാമ്പത്തീക വര്‍ഷത്തെ ലാഭത്തില്‍ നിന്നുമാണ് ഈ തുക വിതരണം ചെയ്യുന്നത്. Share This News