അയര്ലണ്ടിലെ തൊഴിലന്വേഷകര്ക്കൊരു സന്താഷ വാര്ത്ത വമ്പന് റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് പ്രമുഖ സൂപ്പര്മാര്ക്കറ്റ് ശൃംഖലയായ Aldi. തങ്ങളുടെ 156 സ്റ്റോറുകളിലേയ്ക്കായി 360 പേരായാണ് നിയമിക്കുന്നത്. വിവിധ കൗണ്ടികളിലായാണ് ഒഴിവുകള്.
ഡബ്ലിനിലാണ് ഏറ്റവുമധികം ഒഴിവുകള്. 99 പേരെയാണ് ഡബ്ലിനില് നിയമിക്കുന്നത്. ഇതില് 73 എണ്ണം സ്ഥിരം ജോലിയാണ് ബാക്കി 26 എണ്ണം നിശ്ചിത വര്ഷത്തേയ്ക്കുള്ള കരാറുകളാണ്. ജീവനക്കാരുടെ ശമ്പളത്തിലും വര്ദ്ധനവുണ്ട്. 13.85 യൂറോയാണ് കുറഞ്ഞ ശമ്പളം.
4650 പേരാണ് അയര്ലണ്ടില് ഇപ്പോല് Aldi ക്കൊപ്പം ജോലി ചെയ്യുന്നത്.