റീട്ടെയ്ല്‍ സ്ഥാപനങ്ങളോട് വില കുറയ്ക്കണമെന്ന് സര്‍ക്കാര്‍

വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവില്‍ പൊതുജനം നട്ടം തിരിയുമ്പോള്‍ ആശ്വാസ നടപടികളുമായി സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കുറവു വരുത്തണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റീട്ടെയ്‌ലേഴ്‌സ് ഫോറത്തിലാണ് സര്‍ക്കാരിന്റെ ആവശ്യം. വലിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ മുതല്‍ ചെറിയ ഗ്രോസറി ഷോപ്പുടമകളുടെ പ്രതിനിധികള്‍ വരെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പണപ്പെരുപ്പം നേരിയ തോതില്‍ കുറയുമ്പോഴും രാജ്യത്ത് ഗ്രോസറി സാധനങ്ങളഉടെ വില കുറയുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ നീക്കം. വില കുറയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഐറീഷ് ഗ്രോസറി മാര്‍ക്കറ്റില്‍ ശ്ക്തമായ മത്സരമാണ് ഉള്ളതെന്നും ഇതിനാല്‍ കുറഞ്ഞ മാര്‍ജിനിലാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്നും എങ്കിലും സര്‍ക്കാര്‍ അഭ്യര്‍ത്ഥനയോട് പരമാവധി സഹകരിക്കാമെന്നും റീട്ടെയ്ല്‍ ഷോപ്പുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. Share This News

Share This News
Read More

ഉടന്‍ ആരംഭിക്കുന്ന പുതിയ സ്റ്റോറിലേയ്ക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ച് Penneys

റീട്ടെയ്ല്‍ മേഖലയിലെ പ്രമുഖരായ Penneys ജീവനക്കാരെ നിയമിക്കുന്നു. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ഷോറൂമിലേയ്ക്കാണ് നിയമനം നടക്കുന്നത്. Dundrum ടൗണ്‍ സെന്ററിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി റീട്ടെയ്ല്‍ മേഖലയിലേയ്ക്ക് വിവിധ റോളുകളിലേയ്ക്കാണ് പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും ആളുകളെ നിയമിക്കുന്നത്. Dundrum ടൗണ്‍ സെന്ററിലെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റോറും ഒപ്പം Penneys ന്റെ അയര്‍ലണ്ടിലെ മൂന്നാമത്തെ ഏറ്റവും വലിയ ഷോറൂമുമാണ് ഇവിടെ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. Share This News

Share This News
Read More

ടിക് ടോക്ക് കാണുന്നതിന് മണിക്കൂറിന് 90 യൂറോ ഓഫര്‍ ; നിങ്ങള്‍ക്കും അപേക്ഷിക്കാം

വെറുതോ ടിക് ടോക്ക് വീഡിയോകള്‍ നോക്കിയിരുന്ന് പല തവണയായിട്ടാണെങ്കിലും മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്നര്‍ നിരവധിയാണ്. ഇങ്ങനെ ടിക് ടോക് സ്‌ക്രോള്‍ ചെയ്ത് കണ്ട് മടുത്തു കഴിയുമ്പോള്‍ ഇത്ര സമയം വെറുതെ പോയല്ലോ ഇങ്ങനെ കാണുന്നതിന് പ്രതിഫലം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതാ അത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടിക് ടോക് ആപ്പിലെ വീഡിയോകള്‍ ഒരു മണിക്കൂര്‍ സ്‌ക്രോള്‍ ചെയ്ത് കാണുന്നതിന് 90 യൂറോ കിട്ടും. മാര്‍ക്കറ്റിംഗ് കമ്പനിയായ Ubiquitous ആണ് ടിക് ടോക് ആരാധകരെ തേടുന്നത്. പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിനായാണ് കമ്പനി ഇവരെ നിയമിക്കുന്നത്. പത്ത് മണിക്കൂര്‍ നേരത്തേയ്ക്കാണ് കമ്പനിക്ക് ഇവരെ ആവശ്യം. 900 യൂറോ പ്രതിഫലമായി നല്‍കും. അപേക്ഷിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്കാണ് അവസരം. അപേക്ഷ നല്‍കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. * Someone with a TikTok account that is…

Share This News
Read More

മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ റസ്റ്റോറന്റ് പൂട്ടി

ഇന്ത്യന്‍ രുചികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രേമികള്‍ക്ക് ദു:ഖവാര്‍ത്ത. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി Dun Laoghaire ല്‍ ജോര്‍ജിയ സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന Shakira ഇന്ത്യന്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. റസ്റ്റോറന്റുമാി ബന്ധപ്പെട്ട വ്യക്തി ഇപ്രാകാരമായിരുന്നു ഫേസ് ബുക്കില്‍ റസ്റ്റോറന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറിയിപ്പ് നല്‍കിയത്. ‘It is with great sadness, we wish to inform our customers that Shakira Indian Restaurant, Dun Laoghaire is no longer in operation. We would like to thank all our customers for their loyalty and support over the last number of years (almost 27 years). Signing off!’ ഈ അറിയിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെ ദു: ഖവും നന്ദിയും അറിയിച്ചുകൊണ്ട് കമന്റുകള്‍…

Share This News
Read More

നോക്ക് തീർത്ഥാടനത്തിന് 6 യൂറോയ്ക്ക് ബിരിയാണി. ഓഫർ ഇന്ന് വരെ മാത്രം

നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം. നോക്ക് തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾക്ക് 6 യൂറോയ്ക്ക് ബിരിയാണി നൽകുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. എന്നാൽ, ഈ ഓഫർ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. മെയ് 09 ചൊവ്വാഴ്ചയ്ക്കകം ബുക്ക് ചെയ്യുന്നവർക്കാണ് 6 യൂറോയ്ക്ക് ബിരിയാണി ലഭിക്കുക. പിന്നീടുള്ളവർക്ക് ഒരു ബിരിയാണി 10 യൂറോ നിരക്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ, ഈ ഓഫർ തീരും മുൻപ് 0899840893 എന്ന നമ്പറിൽ ബന്ധപ്പെട്ട് ബിരിയാണി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ അവരുടെ വാനിൽ വച്ച് നടത്തുന്നതായിരിക്കും.…

Share This News
Read More

1000 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Dexcom

ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ Dexcom അയര്‍ലണ്ടിലേയ്ക്ക് യൂറോപ്പിലെ ആദ്യ നിര്‍മ്മാണശാല ഗോള്‍വേയിലെ Atherny യിലാണ് കമ്പനി സ്ഥാപിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 300 ബില്ല്യണ്‍ യൂറോയാണ് കമ്പനി ഇവിടെ മുടക്കുക. സര്‍ക്കാര്‍ സഹകരണത്തോടു കൂടി നിര്‍മ്മാണമാരംഭിക്കുന്ന പ്ലാന്റില്‍ 1000 പേര്‍ക്കാണ് കമ്പനി തൊഴിലവസരം വാഗ്ദാനം ചെയ്യുന്നത്. നിര്‍മ്മാണ സമയത്ത് 500 ഓളം പേര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ ലഭിക്കുന്ന ജോലി കൂടാതെയാണ് പ്ലാന്റില്‍ 1000 പേര്‍ക്ക് ജോലി ലഭിക്കുന്നത്. ഇത്തരമൊരു വമ്പന്‍ പ്ലാന്റ് ഇവിടെ വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ചെറുകിട സ്വകാര്യ സംരഭങ്ങളും ഇവിടെ ഉയര്‍ന്നു വരും ഇതിലൂടെയും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുയരും. Share This News

Share This News
Read More

രാജ്യത്ത് വേസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിന് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

അനുദിനമുയരുന്ന ജീവിത ചെലവുകള്‍ക്കിടയില്‍ മറ്റൊരു പ്രഹരം കൂടി. വേസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിനുള്ള ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചു. വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ Panda യുടേതാണ് നടപടി. ഇന്നു മുതലാണ് അധിക ചാര്‍ജ് നിലവില്‍ വരുന്നത്. കംപോസ്റ്റ് ബിന്നുകള്‍ എടുക്കുന്നതിന് 3.80 യൂറോയാണ് ഇനി നല്‍കേണ്ടത്. സര്‍വ്വീസ് ചാര്‍ജിലും കമ്പനി നേരത്തെ വര്‍ദ്ധന വരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കണക്കെടുത്താല്‍ പന്ത്രണ്ട് ശതമാനത്തിലധികം രൂപയുടെ വര്‍ദ്ധനവാണ് വേസ്റ്റ് ബിന്‍ ലിഫ്റ്റ് ചാര്‍ജില്‍ ഉണ്ടായിരിക്കുന്നത്. ചാര്‍ജ് വര്‍ദ്ധനവിനെതിരെ വിമര്‍ശനമുണ്ടെങ്കിലും പാഴ്വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ ഇതുവഴി ജനങ്ങള്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. Share This News

Share This News
Read More

ഡബ്ലിനില്‍ പുതിയ സ്റ്റോര്‍ തുറന്ന് Aldi : 30 പേരെ നിയമിക്കും

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Aldi ഡബ്ലിനില്‍ തങ്ങളുടെ പുതിയ സ്റ്റോര്‍ ആരംഭിച്ചു. തലസ്ഥാനത്തെ തങ്ങളുടെ 26 മത്തെ സ്‌റ്റോര്‍ ആണ് ഇതോടെ Aldi ആരംഭിച്ചത്. 73 മില്ല്യണ്‍ യൂറോ നിക്ഷേപിച്ച് ഡബ്ലിനില്‍ 11 പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുമെന്ന് Aldi നേരത്തെ പ്രഖ്യാപിച്ചിരുന്നു. Cabra യിലാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെ 30 പേര്‍ക്കാണ് ജോലി ലഭിക്കുക. ഇത് സ്ഥിരം നിയമനങ്ങളായിരിക്കും. പ്രഖ്യാപിച്ചിരിക്കുന്ന 11 സ്റ്റോറുകള്‍ കൂടി ആരംഭിക്കുന്നതോടെ 350 പേര്‍ക്കാവും തൊഴില്‍ ലഭിക്കുക. എന്നാല്‍ 11 സ്റ്റോറുകള്‍ എന്ന ലക്ഷ്യം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാവും പൂര്‍ത്തീകരിക്കുക. 1219 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവും ഒപ്പം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സൗകര്യവും ഇവിടെയുണ്ട്. Share This News

Share This News
Read More

പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു ; പലിശ നിരക്ക് കൂട്ടി സെന്‍ട്രല്‍ ബാങ്ക്

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. 25 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 3.75 ശതമാനത്തിലെത്തി. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്ക് നിര്‍ബന്ധിതമായത്. തുടര്‍ന്നും കടുത്ത നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയും ബാങ്ക് നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ പലിശ 3.25 ശതമാനമാക്കിയിട്ടുണ്ട്. യൂറോ കറന്‍സിയായുള്ള 20 രാജ്യങ്ങളെയാണ് ഇത് ബാധിക്കുക. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് വായ്പകളെ എത്രത്തോളം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രഖ്യാപനങ്ങളില്‍ നിന്നും വ്യക്തമാകും. Share This News

Share This News
Read More

സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം

നഴ്‌സുമാരടക്കം ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി സെന്റ് ജോണ്‍ ഓഫ് ഗോഡ് കമ്മ്യൂണിറ്റി സര്‍വ്വീസസ്, മെന്റല്‍ ഹെല്‍ത്ത് , ഇന്റലക്ചല്‍ ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം Dublin South East കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. നഴ്‌സസ് , ഇന്‍സ്ട്രക്ടേഴ്‌സ് , ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ് , സോഷ്യല്‍ വര്‍ക്കേഴ്‌സ്, എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. മെയ് 10 നാണ് ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ. അന്നേ ദിവസം തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിക്കാനും അവസരമുണ്ട്. ഇന്റര്‍വ്യൂവിന് വരുന്നവര്‍ തങ്ങളുടെ വിശദമായ ബയോഡേറ്റയും ഒപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. മെയ് 10 ന് വൈകുന്നേരും 5 മുതല്‍ എട്ടുവരെ Saint John of God – Dublin South East, Services 111 Glenageary Road Upper A96, E223. എന്ന…

Share This News
Read More