വര്ദ്ധിച്ചു വരുന്ന ജീവിത ചെലവില് പൊതുജനം നട്ടം തിരിയുമ്പോള് ആശ്വാസ നടപടികളുമായി സര്ക്കാര്. നിത്യോപയോഗ സാധനങ്ങളുടെ വിലയില് കുറവു വരുത്തണമെന്ന ആവശ്യമാണ് സര്ക്കാര് ഇപ്പോള് മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്നലെ ചേര്ന്ന റീട്ടെയ്ലേഴ്സ് ഫോറത്തിലാണ് സര്ക്കാരിന്റെ ആവശ്യം.
വലിയ സൂപ്പര്മാര്ക്കറ്റ് ഉടമകള് മുതല് ചെറിയ ഗ്രോസറി ഷോപ്പുടമകളുടെ പ്രതിനിധികള് വരെ യോഗത്തില് പങ്കെടുത്തിരുന്നു. പണപ്പെരുപ്പം നേരിയ തോതില് കുറയുമ്പോഴും രാജ്യത്ത് ഗ്രോസറി സാധനങ്ങളഉടെ വില കുറയുന്നില്ലെന്ന ആരോപണങ്ങള്ക്കിടെയാണ് സര്ക്കാരിന്റെ നീക്കം.
വില കുറയ്ക്കാന് കഴിയുന്നതെല്ലാം ചെയ്യണമെന്ന് സര്ക്കാര് യോഗത്തില് ആവശ്യപ്പെട്ടു. എന്നാല് ഐറീഷ് ഗ്രോസറി മാര്ക്കറ്റില് ശ്ക്തമായ മത്സരമാണ് ഉള്ളതെന്നും ഇതിനാല് കുറഞ്ഞ മാര്ജിനിലാണ് സാധനങ്ങള് വില്ക്കുന്നതെന്നും എങ്കിലും സര്ക്കാര് അഭ്യര്ത്ഥനയോട് പരമാവധി സഹകരിക്കാമെന്നും റീട്ടെയ്ല് ഷോപ്പുടമകള് യോഗത്തില് വ്യക്തമാക്കി.