രാജ്യത്ത് ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്സിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. പ്രമുഖ ട്രേഡ് യൂണിയനായ SIPTU ആണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതായത് നിലവിലുള്ള 13 യൂറോ 15 യൂറോയാക്കണമെന്ന ശക്തമായ ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ജോയിന്റ് ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ യൂണിയനുകളും തൊഴിലുടമകളും ചൈല്‍ഡ് കെയര്‍ സെക്ടറിലെ എംപ്ലോയ്മെന്റ് ലേബര്‍ റെഗുലേഷന് ഓര്‍ഡര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ശമ്പളക്കുറവുള്ളതിനാല് തന്നെ ഈ മേഖലയില്‍ ജോലിക്ക് ആളെ ലഭിക്കാന്‍ ക്ഷാമമാണെന്നും യൂണിയനുകള്‍ പറയുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും സംരക്ഷണവും ആയതിനാല്‍ തന്നെ പരിശീലനം ലഭിച്ച പ്രഫഷണലുകളെയാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും ഇതിനാല്‍ തന്നെ ശമ്പള വര്‍ദ്ധനവ് അനിവാര്യമാണെന്നും യൂണിയനുകള്‍ പറയുന്നു. Share This News
നാഷണല്‍ റോഡുകളിലെ ടോള്‍ നിരക്കുകള്‍ ഉയരുന്നു
രാജ്യത്ത് നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ റോഡുകളില്‍ ടോള്‍ നിരക്ക് ഉയര്‍ത്തുന്നു. ജൂലൈ ഒന്ന് മുതലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. Department of Transport and Transport Infrastructure Ireland (TII) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടോള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ജൂണ്‍ 30 ന് അവസാനിക്കും ഇതോടെയാണ് ജൂലൈ ഒന്നു മുതല്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ കീഴില്‍ 10 റോഡുകളിലാണ്ലടോള് പിരിവ് നിലവിലുള്ളത്. ഇതില്‍ പത്തെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഉള്ളതും രണ്ടെണ്ണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കീഴിലും വരുന്നതാണ്. ടോള്‍ വര്‍ദ്ധനവിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Share This News
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമുകള്‍ക്ക് ഇന്ന് തുടക്കമാകുന്നു; പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
രാജ്യത്ത് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമുകള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്നു മുതല്‍ ജൂണ്‍ 27 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമിന് മാത്രം 63000 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണിയര്‍ സൈക്കിള്‍ പേപ്പേഴ്സിന് മാത്രം 71000 ത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ദ്ധനവാണ് കുട്ടികളുടെ എണ്ണത്തില്‍ ഉള്ളത്. ഇത് റെക്കോര്‍ഡ് നമ്പരാണ്. രാജ്യത്ത് എണ്ണൂറിലധികം കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് പരീക്ഷ തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് കുട്ടികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ 15 മിനിറ്റ് നേരത്തെയെത്തണം. ആദ്യ വിഷയം ഇംഗ്ലീഷാണ്. ഇത്തവണ തടസ്സങ്ങളിലാതെ വളരെ വേഗം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ഫലപ്രഖ്യാപനം നടത്താമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും പ്രതീക്ഷ. Share This News
രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുറയുന്നു
ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍ തൊഴില്‍ അന്വേഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. അയര്‍ലണ്ടില്‍ തൊഴിലില്ലായ്മാ നിരക്കില്‍ റെക്കോര്‍ഡ് കുറവാണ് കാണിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ പറയുന്നത്. 2023 മെയ്മാസത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 3.8 ആണ് തൊഴിലില്ലായ്മ നിരക്ക്. 2001 ഏപ്രീല്‍ മാസത്തിലാണ് ഇതിന് മുമ്പ് തൊഴിലാല്ലായ്മാ നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. അന്ന് 3.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസതത്തില്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായിരുന്നു. ഏപ്രീല്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 106,500 പേരായിരുന്നു രാജ്യത്ത് തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നതെങ്കില്‍ മെയ് മാസത്തില്‍ അത് 103,300 ആണ്. Share This News
വിസ നടപടിക്രമങ്ങളിലെ താമസം ; വിദേശത്തുള്ള നിരവധി നഴ്സുമാരുടെ അയര്‍ലണ്ട് സ്വപ്നം അനന്തമായി നീളുന്നു
ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി അയര്‍ലണ്ടിലെ ആരോഗ്യമേഖലയ്ക്ക് കരുത്താവേണ്ട ആയിരക്കണക്കിന് നേഴ്സുമാര്‍ക്ക് വിസ നടപടി ക്രമങ്ങളിലെ കാലതാമസം തിരിച്ചടിയാവുന്നു. അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് സര്‍വ്വീസ് റിക്രൂട്ടറാണ് ഈ വിഷയത്തിലെ ആശങ്ക പ്രമുഖ ദേശീയ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിസ നടപടിക്രമങ്ങളിലെ കാലതാമസം രണ്ട് വിധത്തിലുള്ള തിരിച്ചടികളാണ് ഉണ്ടാക്കുന്നത്. അയര്‍ലണ്ടിലേയ്ക്ക് വരാനാഗ്രഹിക്കുന്ന നേഴ്സുമാര്‍ക്ക് അവരുടെ പണവും സമയവും നഷ്ടമാകുന്നു. ഒപ്പം രോഗികളുടെ തള്ളിക്കയറ്റം മൂലം അയര്‍ലണ്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് വേറെയും. ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടപടിക്രമങ്ങളില്‍ താമസം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വരുന്ന നേഴ്സുമാര്‍ RCSI നടത്തുന്ന പരീക്ഷയ്ക്ക് അയര്‍ലണ്ടിലെത്തി ഹാജരാവണം. 3000 യൂറോയാണ് ഇതിന്റെ ഫീസ്. ഇതിനായി 250 യൂറോ മുടക്കി താത്ക്കാലിക വിസയും എടുക്കണം. ഈ…
85 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ കമ്പനിയായ BD
അയര്‍ലണ്ടില്‍ 85 തൊഴിലവസരങ്ങളുമായി മെഡിക്കല്‍ ടെക്നോനോളജി കമ്പനിയായ BD. ബ്ലാക്ക് റോക്കിലാണ് നാല് മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപം നടത്താന്‍ കമ്പനി ഉദ്ദേശിക്കുന്നത്. Enniscorthy, Co Wexford എന്നിവിടങ്ങളിലെ നിര്‍മ്മാണ യൂണിറ്റുകള്‍ വികസിപ്പിക്കുന്നതിനായി 30 മില്ല്യണ്‍ യൂറോയാണ് കമ്പനി നിക്ഷേപിക്കുന്നത്. വിവധ മേഖലകളിലയാണ് 85 പേര്‍ക്ക് തൊഴില്‍ നല്‍കുക. ബ്ലാക്ക് റോക്കിലാവും 35 പേര്‍ക്ക് തൊഴില്‍ നല്‍കുക. 1964 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ നിലവില്‍ 1100 പേരാണ് ജോലി ചെയ്യുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും ശരീരത്തിലേയ്ക്ക് മരുന്നുകള്‍ കുത്തിവെയ്ക്കുന്ന ഉപകരണത്തിന്റെ നിര്‍മ്മാണവും വിതരണവും ആണ് കമ്പനി ഉദ്ദേശിക്കുന്നത്. Share This News
മാറ്റത്തിന്റെ മാറ്റൊലിയാകാൻ ഈഫ
അഭിപ്രായ ഐക്യത്തിന്റെ, ഒന്നിച്ചു ചേർക്കലിന്റെ, പരസ്പര ബഹുമാനത്തിന്റെ, സാമൂഹിക ഉന്നമനത്തിന്റെ, സാംസ്കാരിക കൈമാറ്റത്തിന്റെ എല്ലാം വേറിട്ട ശബ്ദമായി മാറാൻ ഇന്ത്യൻ ഫാമിലി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു. മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda യിൽ വച്ച് നടന്ന IFA യുടെ പ്രഥമ പൊതുസമ്മേളനം വൻ വിജയമായിരുന്നു. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടക്കം നിരവധി ആളുകൾ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ വച്ച് IFA യുടെ പ്രഥമ കമ്മറ്റിയെ തിരഞ്ഞെടുത്തു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ തുടക്കം എന്നോണം IFA യുടെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് ദ്രോഹ്ഡയിൽ സംഘടിപ്പിക്കുന്ന ‘പൊന്നോണം 23’ ലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അയർലണ്ടിലെ ഇന്ത്യൻ സമൂഹം മുഴുവനും. എല്ലാ സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി IFA കമ്മറ്റി അംഗങ്ങൾ അറിയിച്ചു. Share This News
ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
മെഗാ മേളയ്ക്ക് പോകുന്നവർ റോയൽ കേറ്ററിങ്ങിന്റെ ഫുഡ് ഇന്ന് തന്നെ ഓർഡർ ചെയ്യാൻ മറക്കണ്ട… ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. മൈന്‍ഡ് മെഗാ മേളയില്‍ രൂചിക്കൂട്ടുകളുടെ അത്ഭുതലോകമൊരുക്കി റോയല്‍ കേറ്ററിംഗും. തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ ആവേശമായ താരസുന്ദരി ഹണി റോസിന്റെ സാന്നിധ്യം കൊണ്ട് ഇതിനകം തന്നെ ചര്‍ച്ചയായ മൈന്‍ഡ് മെഗാ മേളയ്ക്കായി കാത്തിരിക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി. ആവേശം അലതല്ലുന്ന മൈന്‍ഡ് മെഗാ മേള നഗറില്‍ രുചിക്കൂട്ടുകളുടെ അത്ഭുത ലോകമൊരുക്കി റോയല്‍ കേറ്ററിംഗിന്റെ സ്റ്റാളും ഉണ്ടാകും. ഓൺലൈൻ ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണിയ്ക്ക് അവസാനിക്കും. പെട്ടെന്ന് തന്നെ ബുക്ക് ചെയ്ത് ഈ നാളത്തേയ്ക്കുള്ള ഫുഡ് കൈക്കലാക്കാൻ മറക്കണ്ട. മൈന്‍ഡ് മെഗാ മേളയില്‍ രൂചിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മികച്ച ഭക്ഷണം എവിടെ കിട്ടും എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയില്‍…
150 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി പെറ്റ് ഫുഡ് കമ്പനി
150 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പെറ്റ് ഫുഡ് നിര്‍മ്മാണ കമ്പനിയായ IRISH DOG FOODS. ഇരുപത് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. പുതിയ നിര്‍മ്മാണ ശാല , ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവയ്ക്കായാണ് പണം മുടക്കുന്നത്. കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതില്‍ ഓപ്പറേഷണല്‍ മേഖലയിലെ അമ്പത് ഒഴിവുകള്‍ ഉടന്‍ തന്നെ നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ബിസിനസ്സ് ഡെവലപ്പ്മെന്റ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, മാനേജ്മെന്റ് മേഖലകളിലായിരിക്കും തുടര്‍ന്നുള്ള ഒഴിവുകള്‍ വരുന്നത്. 40 ഓളം രാജ്യങ്ങളിലേയ്ക്കാണ് കമ്പനി ഇപ്പോള്‍ കയറ്റുമതി നടത്തുന്നത്. യുകെയിലെ അടക്കം വന്‍കിട റീട്ടെയ്ലേഴ്സിനും വിതരണം നടത്തുന്നുണ്ട്. Share This News
മൈന്‍ഡ് മെഗാ മേള ; ഹണി റോസ് അയര്‍ലണ്ടില്‍ എത്തി
മൈന്‍ഡ് മെഗാ മേളയില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയ താരം തെന്നിന്ത്യന്‍ താരസുന്ദരി ഹണി റോസ് അയര്‍ലണ്ടിലെത്തി. എയര്‍പോര്‍ട്ടില്‍ സംഘാടകര്‍ ഊഷ്മളമായ വരവേല്‍പ്പാണ് ഹണി റോസിന് നല്‍കിയത്. ജൂണ്‍ മൂന്നിനാണ് മെദഗാ മേള നടക്കുന്നത്. അല്‍ഫാ സ്പോര്‍ട്സ് സെന്ററിലാണ് പരിപാടി നടക്കുന്നത്. പഞ്ചഗുസ്തി, വടംവലി, ഫാഷന്‍ ഷോ, മ്യൂസിക് ബാന്‍ഡുകളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍, എന്നിവയാണ് മൈന്‍ഡ് മെഗാമേളയുടെ പ്രധാന ആകര്‍ഷണം. രണ്ടായിരത്തിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം കാര്‍പാര്‍ക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്‍നിന്നു പാര്‍ക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വര്‍ണ നാണയങ്ങളാണ്. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയില്‍ ആദ്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള മലയാളി അസോസിയേഷനുകള്‍, ഡാന്‍സ് സ്കൂളുകള്‍, നാല് പ്രമുഖ മ്യൂസിക് ബാന്‍ഡുകള്‍ Live DJ…