മൈന്ഡ് മെഗാ മേളയില് പങ്കെടുക്കാന് മലയാളികളുടെ പ്രിയ താരം തെന്നിന്ത്യന് താരസുന്ദരി ഹണി റോസ് അയര്ലണ്ടിലെത്തി. എയര്പോര്ട്ടില് സംഘാടകര് ഊഷ്മളമായ വരവേല്പ്പാണ് ഹണി റോസിന് നല്കിയത്. ജൂണ് മൂന്നിനാണ് മെദഗാ മേള നടക്കുന്നത്. അല്ഫാ സ്പോര്ട്സ് സെന്ററിലാണ് പരിപാടി നടക്കുന്നത്.
പഞ്ചഗുസ്തി, വടംവലി, ഫാഷന് ഷോ, മ്യൂസിക് ബാന്ഡുകളുടെ തകര്പ്പന് പ്രകടനങ്ങള്, എന്നിവയാണ് മൈന്ഡ് മെഗാമേളയുടെ പ്രധാന ആകര്ഷണം. രണ്ടായിരത്തിലധികം വാഹനങ്ങള്ക്കുള്ള പാര്ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രണ്ടായിരത്തിലധികം കാര്പാര്ക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്നിന്നു പാര്ക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വര്ണ നാണയങ്ങളാണ്.
രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയില് ആദ്യം കുട്ടികള്ക്കും മുതിര്ന്നവര്ക്കുമുള്ള indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളില് അയര്ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്നിന്നുള്ള മലയാളി അസോസിയേഷനുകള്, ഡാന്സ് സ്കൂളുകള്, നാല് പ്രമുഖ മ്യൂസിക് ബാന്ഡുകള് Live DJ ഫാഷന് ഷോ, ഒക്കെയായി രാത്രി ഒമ്പതുമണി വരെ നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്ന്നവരുടെയും മത്സരങ്ങള് ബുക്ക് ചെയ്യുവാനായി https://mindireland.org/ സന്ദര്ശിക്കുക.
മുപ്പതോളം സ്റ്റാളുകളില് വ്യത്യസ്തങ്ങളായ ഫുഡ് സ്റ്റാളുകള്, ഫാഷന് ബൊട്ടീക് സ്റ്റാളുകള്, ഗ്രോസറി സ്റ്റാളുകള് എന്നിവ ഉണ്ടാകും.