ഹോം കെയര്‍ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ടിലെ പ്രമുഖ നേഴ്‌സിംഗ് കമ്പനികളിലൊന്നായ Be Independent Home Care ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജൂണ്‍ 17 ശനിയാഴ്ചയാണ് ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡേ. യോഗ്യരായവര്‍ക്ക് അന്ന് തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും. ഡബ്ലിന്‍ മേഖലയില്‍ private homecare, overnight care, dementia care, palliative care എന്നിവയാണ് കമ്പനി നല്‍കുന്ന സേവനങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരം ജോലി, മികച്ച ശമ്പളം, പരിശീലനം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിന് 14 യൂറോ മുതല്‍ 16 യൂറോ വരെയാണ് ശമ്പളം. കെയര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. Cheerful, caring, positive and dependable personality. Prior Experience in providing home care. Have FETAC 5, (or an equivalent qualification…
400 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ടെക് കമ്പനി
അയര്‍ലണ്ടില്‍ 100 പേര്‍ക്ക് തൊഴിലവസരമൊരുക്കി പ്രമുഖ ടെക് കമ്പനിയായ Service NOw. ഡിജിറ്റല്‍ വര്‍ക്ക് ഫ്‌ളോ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Service Now. പ്രമുഖ ടെക്‌നോളജി കമ്പനിയില്‍ പിരിച്ചു വിടലുകള്‍ നടക്കുമ്പോള്‍ അയര്‍ലണ്ടിന് ആശ്വാസ വാര്‍ത്തയാണ്. Service Now നല്‍കിയിരിക്കുന്നത്. നിയമനനടപടികള്‍ ഉടന്‍ ആരംഭിക്കും മൂന്നു വര്‍ഷമായിട്ടാകും മുഴുവന്‍ നിയമനങ്ങളും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സെയില്‍സ്, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് , എഞ്ചിനിയറിംഗ് എന്നീ മേഖലകളിലായിരിക്കും നിയമനം നടക്കുക. മെറ്റാ , ഗൂഗിള്‍ എന്നീ കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരില്‍ പ്രതിഭാശാലികളായവര്‍ക്ക് തങ്ങള്‍ അവസരം നല്‍കുമെന്നും മുന്‍ പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News
HSE യില്‍ വീണ്ടും സൈബര്‍ അറ്റാക്ക് ; ചോര്‍ന്നത് ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍
HSE യുടെ സിസ്റ്റത്തില്‍ വീണ്ടും സൈബര്‍ അറ്റാക്ക്. ഇത്തവണ റിക്രൂട്ട്‌മെന്റ് ഡിവിഷനിലാണ് അറ്റാക്ക് നടന്നത്. ഇതിനാല്‍ തന്നെ രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ല. എച്ച്എസ്ഇ യുടെ റിക്രൂട്ട്‌മെന്റുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി എച്ച്എസ്ഇയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന EYഎന്ന കമ്പനിയാണ് ഇക്കാര്യം എച്ച്എസ്ഇ യെ അറിയിച്ചിരിക്കുന്നത്. ഏതാണ്ട് ഇരുപതോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതായാണ് എച്ച്എസ്ഇ സ്ഥിരീകരിച്ചിരിക്കുന്നത്. പേര് , അഡ്രസ്, മൊബൈല്‍ നമ്പര്‍, ജോലി വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ മറ്റ് വിവരങ്ങളോ സാമ്പത്തിക കാര്യങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. EY – ഉപയോഗിക്കുന്ന MoveIT എന്ന സോഫറ്റ് വെയറിലാണ് ആക്രമണം നടന്നത്. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടവരേയും അറിയിച്ചിട്ടുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. https://www.hse.ie/eng/services/news/media/pressrel/hse-statement1.html Share This News
വൈദ്യുതി ഉപഭോഗം കുറച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍
കുതിച്ചുയര്‍ന്ന ജീവിത ചെലവിനൊപ്പം ഊര്‍ജ്ജ വിലകളും അടിക്കടി ഉയര്‍ന്നപ്പോള്‍ അത് താളം തെറ്റിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളായിരുന്നു. എന്നാല്‍ തങ്ങളാലാവും വിധം ചെലവുകള്‍ കുറയ്ക്കാന്‍ കുടുംബങ്ങള്‍ പരിശ്രമിച്ചു എന്നാണ് പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതി ബില്ല് കുറയ്ക്കനുള്ള ശ്രമങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായി നടന്നത്. ഇതിന് ഫലമുണ്ടായി എന്നും പറയാം. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഗാര്‍ഹിക ഉപഭേക്താക്കളുടെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ഒമ്പത് ശതമാനമാണ്. ഉയര്‍ന്ന വൈദ്യുതി വില തന്നെയാണ് ഇതിന് ആധാരമെന്ന് വ്യക്തം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടായത് ഡേറ്റാ സെന്ററുകളുടെ ഭാഗത്തു നിന്നുമാണ്. 31 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2021 നെ അപേക്ഷിച്ചാണ് 31 ശതമാനം ഉപഭോഗം കൂടിയത് 2015 നെ അപേക്ഷിച്ച് നോക്കിയാല്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ഇത് ഏകദേശം 400 ശതമാനമാണ്. Share This News
ജോലി സംബന്ധമായ വാട്‌സപ്പ് സന്ദേശങ്ങള്‍ക്ക് പരിധി വേണമെന്ന ആവശ്യം ശക്തം
ഫാമിലി സംബന്ധമായാലും ജോലി സംബന്ധമായാലും സുഹൃത്തുക്കള്‍ക്കിടയിലായാലും ഇപ്പോള്‍ വാട്‌സപ്പ് ഗ്രൂപ്പുകള്‍ സജീവമാണ്. മരൊരു വിധത്തില്‍ പറഞ്ഞാല്‍ വാട്‌സപ്പ് ഗ്രൂപ്പില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലാത്ത അവസ്ഥയാണ്. ആശയവിനിമയം വളരെയധികം എളുപ്പമാക്കാന്‍ ഈ സംവിധാനം സഹായിച്ചു എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ജോലി സ്ഥലത്തെ വാട്‌സപ്പ് ഗ്രൂപ്പ് സന്ദേസങ്ങള്‍ക്ക് പരിധി വെയ്ക്കണനമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം. എക്‌സല്‍ റിക്രൂട്ട്‌മെന്റ് നടത്തിയ ഒരു പഠനത്തിലാണ് ജീവനക്കാര്‍ മനസ്സു തുറന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും തങ്ങളുടെ സ്വകാര്യ ജീവിതത്തിന് യാതൊരു വിലയും നല്‍കാതെ സന്ദേശങ്ങള്‍ വരികയാണെന്നും ഇത് സൈ്വര്യം കെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു. കമ്പനികളുടെ മാനേജ്‌മെന്റ്ുകള്‍ ഇടപെട്ട് ജോലി സംബന്ധമായ ഇത്തരം ആശയം വിനിമയങ്ങള്‍ക്കും ഒരു പരിധി നിശ്ചയിക്കണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം തൊഴിലാളികളും അഭിപ്രായപ്പെട്ടത്. Share This News
നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസിലേയ്ക്ക് സ്റ്റുഡന്റ് പാരാമെഡിക്‌സിനെ ആവശ്യമുണ്ട്
നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസിലേയ്ക്ക് സ്റ്റുഡന്റ് പാരാമെഡിക്‌സിനെ ആവശ്യമുണ്ട്. ഇന്റേന്‍ഷിപ്പ് ഉള്‍പ്പെടെ പാരാമെഡിക് ട്രെയിനിംഗ് പ്രോഗ്രാമാണിത്. ട്രെയിനിംഗിനൊപ്പം ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും ഇതിനു ശേഷം Pre Hospital Emergency Care Council (PHECC) രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും ലഭിക്കും. National Ambulance Services College (NASC) , College of Medicine & Health, University College Cork (UCC) എന്നിവ സംയുക്തമായാണ് ട്രെയിനിംഗ് നടത്തുന്നത്. 31,355 രൂപയാണ് ശമ്പളം. 8,10,12 മണിക്കൂറുകളുടെ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡ്യൂട്ടി റോസ്റ്ററിന് പുറത്തും ജോലി ചെയ്യേണ്ടി വരും. ജൂലൈ നാലാണ് അപേക്ഷ നല്‍കുന്നതിനുള്ള അവാസന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/student-paramedics-national-ambulance-service-hse-national-ambula?fbclid=IwAR1s8ggeFYfby2u4keUnidNxKf8aEjfluTJr9bJ_i6IUx6j4kMQWDfbls_g Share This News
100 പേര്‍ക്ക് നിയമനം നല്‍കാനൊരുങ്ങി JYSK
പ്രമുഖ ഫര്‍ണ്ണിച്ചര്‍ റീടെയ്‌ലേഴ്‌സായ JYSK അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കാനൊരുങ്ങുന്നു. സൗത്ത് ഡബ്ലിനില്‍ പുതിയ ഷോറും തുറക്കുന്നതിന് പിന്നാലെയാണ് 100 പേരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും എന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനകമായിരിക്കും 100 പേര്‍ക്കും നിയമനം നല്‍കുക. യുകെ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനി മികച്ച വേതനവ്യവസ്ഥകളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. അയര്‍ലണ്ടിലെ 21-ാമത്തെ ഷോറൂമാണ് സൗത്ത് ഡബ്ലിനിലേത്. ഷോറും തുറക്കുന്നതിനോടനുബന്ധിച്ച് 70 ശതമാനം വരെ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 256 പേരാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ കമ്പനിക്കായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം യുകെ , അയര്‍ലണ്ട് എന്നവിടങ്ങളില്‍ നിന്നായി 97 മില്ല്യണായിരുന്നു കമ്പനിയുടെ വില്‍പ്പന. പുതുതായി അയര്‍ലണ്ടില്‍ 10 ഷോറൂമുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. Share This News
വൈദ്യുതി മൊത്തവിലയില്‍ കുറവ് ; ബില്ലുകള്‍ പഴയപടി
റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉയര്‍ന്ന വൈദ്യുതിയുടെ മൊത്ത വിലയില്‍ കുറവ്. മെയ്മാസത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തിലെ മത്രം ദിവസേനയുള്ള ശരാശരി വ്യാപാര വില 105.21 യൂറോയാണ്. കഴിഞ്ഞ മെയ് മാസത്തിലെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. മെയ്മാസം വരെയുള്ള അഞ്ച് മാസത്തെ ശരാശരി വില നേക്കിയാല്‍ 139.49 യൂറോയാണ് വില. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് നോക്കിയാല്‍ 32 ശതമാനത്തിന്റെ കുറവാണ് വിലയില്‍ ഉള്ളത്. ഏപ്രീല്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസേനയുള്ള ശരാശരി വിലയില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വൈദ്യുതി വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വില വര്‍ദ്ധനവ് ഉണ്ടായെങ്കിലും ആഗോള വിപണിയലെ വര്‍ദ്ധനവിന് ആനുപാതികമായി വില വര്‍ദ്ധിച്ചിട്ടില്ലെന്നും ഇതിനാല്‍…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. മണിക്കൂറിന് 15.88 യൂറോ അതായത് വാര്‍ഷിക ശമ്പളം 33,112 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സെക്യൂരിറ്റി മേഖലയില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരീശീലനം നല്‍കുന്നതാണ.് മൂന്ന് വിധത്തിലുള്ള കോണ്‍ട്രാക്ട് ഓപ്ഷനുകളാണ് ഉള്ളത്. ഇതിന്റെ വിവിരങ്ങള്‍ ചുവടെ കൊടുക്കുന്നു * 40 hours guaranteed weekly, but flexibility required to work shifts across a 7-day roster * 30-40 hours weekly – 30 hours guaranteed but flexibility required to work up to 40 hours weekly as required across a 7-day roster * 20-hour weekend contract – flexibility required to work various shifts across Fri/Sat/Sun കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ നല്‍കുന്നതിനും…
അയര്‍ലണ്ടിലെ ജീവനക്കാരും മാറ്റത്തിന്റെ പാതയില്‍ ; എഐ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ പ്രചാരത്തിലായാല്‍ തൊഴിലുകള്‍ കുറയുമെന്ന ആശങ്ക ലോകമെമ്പാടും ഉണ്ട്. എന്നാല്‍ അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ തന്നെ എഐ ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയര്‍ലണ്ടിലെ ജീവനക്കാരില്‍ അഞ്ചില്‍ ഒന്ന് ആളുകളും ഇപ്പോള്‍ തന്നെ തങ്ങളുടെ ജോലികള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മൈക്രോ സോഫ്റ്റ് അയര്‍ലണ്ടിന്റെ വര്‍ക്ക് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നതനുസരിച്ച് ഇപ്പോള്‍ എഐ ടൂള്‍സ് ഉപയോഗിക്കാത്ത ജീവനക്കാരും ഭാവിയില്‍ ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടില്‍ ജോലി മാറുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വര്‍ക്ക് ലൈഫ് ബാലന്‍സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതും ലീഡര്‍ഷിപ്പിലുള്ള വിശ്വാസക്കുറവും തൊഴിലിടങ്ങളിലെ വെല്ലുവിളികളുമാണ് കൂടുതല്‍ ആളുകളേയും ജോലി മാറാന്‍ പ്രേരിപ്പിക്കുപന്നത്. Share This News