കുതിച്ചുയര്‍ന്ന ജീവിത ചെലവിനൊപ്പം ഊര്‍ജ്ജ വിലകളും അടിക്കടി ഉയര്‍ന്നപ്പോള്‍ അത് താളം തെറ്റിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളായിരുന്നു. എന്നാല്‍ തങ്ങളാലാവും വിധം ചെലവുകള്‍ കുറയ്ക്കാന്‍ കുടുംബങ്ങള്‍ പരിശ്രമിച്ചു എന്നാണ് പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതി ബില്ല് കുറയ്ക്കനുള്ള ശ്രമങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനമായി നടന്നത്. ഇതിന് ഫലമുണ്ടായി എന്നും പറയാം. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഗാര്‍ഹിക ഉപഭേക്താക്കളുടെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ഒമ്പത് ശതമാനമാണ്. ഉയര്‍ന്ന വൈദ്യുതി വില തന്നെയാണ് ഇതിന് ആധാരമെന്ന് വ്യക്തം. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ഉണ്ടായത് ഡേറ്റാ സെന്ററുകളുടെ ഭാഗത്തു നിന്നുമാണ്. 31 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2021 നെ അപേക്ഷിച്ചാണ് 31 ശതമാനം ഉപഭോഗം കൂടിയത് 2015 നെ അപേക്ഷിച്ച് നോക്കിയാല്‍ ഞെട്ടിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ഇത് ഏകദേശം 400 ശതമാനമാണ്. Share This News
ജോലി സംബന്ധമായ വാട്സപ്പ് സന്ദേശങ്ങള്‍ക്ക് പരിധി വേണമെന്ന ആവശ്യം ശക്തം
ഫാമിലി സംബന്ധമായാലും ജോലി സംബന്ധമായാലും സുഹൃത്തുക്കള്‍ക്കിടയിലായാലും ഇപ്പോള്‍ വാട്സപ്പ് ഗ്രൂപ്പുകള്‍ സജീവമാണ്. മരൊരു വിധത്തില്‍ പറഞ്ഞാല്‍ വാട്സപ്പ് ഗ്രൂപ്പില്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലാത്ത അവസ്ഥയാണ്. ആശയവിനിമയം വളരെയധികം എളുപ്പമാക്കാന്‍ ഈ സംവിധാനം സഹായിച്ചു എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ജോലി സ്ഥലത്തെ വാട്സപ്പ് ഗ്രൂപ്പ് സന്ദേസങ്ങള്ക്ക് പരിധി വെയ്ക്കണനമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം. എക്സല്‍ റിക്രൂട്ട്മെന്റ് നടത്തിയ ഒരു പഠനത്തിലാണ് ജീവനക്കാര്‍ മനസ്സു തുറന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും തങ്ങളുടെ സ്വകാര്യ ജീവിതത്തിന് യാതൊരു വിലയും നല്‍കാതെ സന്ദേശങ്ങള്‍ വരികയാണെന്നും ഇത് സൈ്വര്യം കെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു. കമ്പനികളുടെ മാനേജ്മെന്റ്ുകള്‍ ഇടപെട്ട് ജോലി സംബന്ധമായ ഇത്തരം ആശയം വിനിമയങ്ങള്‍ക്കും ഒരു പരിധി നിശ്ചയിക്കണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം തൊഴിലാളികളും അഭിപ്രായപ്പെട്ടത്. Share This News
നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസിലേയ്ക്ക് സ്റ്റുഡന്റ് പാരാമെഡിക്സിനെ ആവശ്യമുണ്ട്
നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസിലേയ്ക്ക് സ്റ്റുഡന്റ് പാരാമെഡിക്സിനെ ആവശ്യമുണ്ട്. ഇന്റേന്‍ഷിപ്പ് ഉള്‍പ്പെടെ പാരാമെഡിക് ട്രെയിനിംഗ് പ്രോഗ്രാമാണിത്. ട്രെയിനിംഗിനൊപ്പം ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും ഇതിനു ശേഷം Pre Hospital Emergency Care Council (PHECC) രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റും ലഭിക്കും. National Ambulance Services College (NASC) , College of Medicine & Health, University College Cork (UCC) എന്നിവ സംയുക്തമായാണ് ട്രെയിനിംഗ് നടത്തുന്നത്. 31,355 രൂപയാണ് ശമ്പളം. 8,10,12 മണിക്കൂറുകളുടെ ഷിഫ്റ്റ് ആയിരിക്കും ഉണ്ടാവുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡ്യൂട്ടി റോസ്റ്ററിന് പുറത്തും ജോലി ചെയ്യേണ്ടി വരും. ജൂലൈ നാലാണ് അപേക്ഷ നല്‍കുന്നതിനുള്ള അവാസന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/student-paramedics-national-ambulance-service-hse-national-ambula?fbclid=IwAR1s8ggeFYfby2u4keUnidNxKf8aEjfluTJr9bJ_i6IUx6j4kMQWDfbls_g Share This News
100 പേര്‍ക്ക് നിയമനം നല്‍കാനൊരുങ്ങി JYSK
പ്രമുഖ ഫര്‍ണ്ണിച്ചര്‍ റീടെയ്ലേഴ്സായ JYSK അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കാനൊരുങ്ങുന്നു. സൗത്ത് ഡബ്ലിനില്‍ പുതിയ ഷോറും തുറക്കുന്നതിന് പിന്നാലെയാണ് 100 പേരെ നിയമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും എന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനകമായിരിക്കും 100 പേര്‍ക്കും നിയമനം നല്‍കുക. യുകെ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കമ്പനി മികച്ച വേതനവ്യവസ്ഥകളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. അയര്‍ലണ്ടിലെ 21-ാമത്തെ ഷോറൂമാണ് സൗത്ത് ഡബ്ലിനിലേത്. ഷോറും തുറക്കുന്നതിനോടനുബന്ധിച്ച് 70 ശതമാനം വരെ ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 256 പേരാണ് അയര്‍ലണ്ടില്‍ ഇപ്പോള്‍ കമ്പനിക്കായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം യുകെ , അയര്‍ലണ്ട് എന്നവിടങ്ങളില്‍ നിന്നായി 97 മില്ല്യണായിരുന്നു കമ്പനിയുടെ വില്‍പ്പന. പുതുതായി അയര്‍ലണ്ടില്‍ 10 ഷോറൂമുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. Share This News
വൈദ്യുതി മൊത്തവിലയില്‍ കുറവ് ; ബില്ലുകള്‍ പഴയപടി
റഷ്യ – യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉയര്‍ന്ന വൈദ്യുതിയുടെ മൊത്ത വിലയില്‍ കുറവ്. മെയ്മാസത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തിലെ മത്രം ദിവസേനയുള്ള ശരാശരി വ്യാപാര വില 105.21 യൂറോയാണ്. കഴിഞ്ഞ മെയ് മാസത്തിലെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. മെയ്മാസം വരെയുള്ള അഞ്ച് മാസത്തെ ശരാശരി വില നേക്കിയാല്‍ 139.49 യൂറോയാണ് വില. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് നോക്കിയാല്‍ 32 ശതമാനത്തിന്റെ കുറവാണ് വിലയില്‍ ഉള്ളത്. ഏപ്രീല്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസേനയുള്ള ശരാശരി വിലയില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വൈദ്യുതി വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വില വര്‍ദ്ധനവ് ഉണ്ടായെങ്കിലും ആഗോള വിപണിയലെ വര്‍ദ്ധനവിന് ആനുപാതികമായി വില വര്‍ദ്ധിച്ചിട്ടില്ലെന്നും ഇതിനാല്‍…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. മണിക്കൂറിന് 15.88 യൂറോ അതായത് വാര്‍ഷിക ശമ്പളം 33,112 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സെക്യൂരിറ്റി മേഖലയില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരീശീലനം നല്കുന്നതാണ.് മൂന്ന് വിധത്തിലുള്ള കോണ്‍ട്രാക്ട് ഓപ്ഷനുകളാണ് ഉള്ളത്. ഇതിന്റെ വിവിരങ്ങള്‍ ചുവടെ കൊടുക്കുന്നു * 40 hours guaranteed weekly, but flexibility required to work shifts across a 7-day roster * 30-40 hours weekly – 30 hours guaranteed but flexibility required to work up to 40 hours weekly as required across a 7-day roster * 20-hour weekend contract – flexibility required to work various shifts across Fri/Sat/Sun കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ നല്‍കുന്നതിനും…
അയര്‍ലണ്ടിലെ ജീവനക്കാരും മാറ്റത്തിന്റെ പാതയില്‍ ; എഐ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ പ്രചാരത്തിലായാല്‍ തൊഴിലുകള്‍ കുറയുമെന്ന ആശങ്ക ലോകമെമ്പാടും ഉണ്ട്. എന്നാല്‍ അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ തന്നെ എഐ ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയര്‍ലണ്ടിലെ ജീവനക്കാരില്‍ അഞ്ചില്‍ ഒന്ന് ആളുകളും ഇപ്പോള്‍ തന്നെ തങ്ങളുടെ ജോലികള്‍ക്ക് എഐ ടൂളുകള്‍ ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മൈക്രോ സോഫ്റ്റ് അയര്‍ലണ്ടിന്റെ വര്‍ക്ക് ഇന്‍ഡക്സ് സൂചിപ്പിക്കുന്നതനുസരിച്ച് ഇപ്പോള്‍ എഐ ടൂള്‍സ് ഉപയോഗിക്കാത്ത ജീവനക്കാരും ഭാവിയില്‍ ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടില്‍ ജോലി മാറുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വര്‍ക്ക് ലൈഫ് ബാലന്‍സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതും ലീഡര്‍ഷിപ്പിലുള്ള വിശ്വാസക്കുറവും തൊഴിലിടങ്ങളിലെ വെല്ലുവിളികളുമാണ് കൂടുതല്‍ ആളുകളേയും ജോലി മാറാന്‍ പ്രേരിപ്പിക്കുപന്നത്. Share This News
ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്സിന്റെ ശമ്പളം കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു
രാജ്യത്ത് ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്സിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം. പ്രമുഖ ട്രേഡ് യൂണിയനായ SIPTU ആണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതായത് നിലവിലുള്ള 13 യൂറോ 15 യൂറോയാക്കണമെന്ന ശക്തമായ ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ജോയിന്റ് ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ യൂണിയനുകളും തൊഴിലുടമകളും ചൈല്‍ഡ് കെയര്‍ സെക്ടറിലെ എംപ്ലോയ്മെന്റ് ലേബര്‍ റെഗുലേഷന് ഓര്‍ഡര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ശമ്പളക്കുറവുള്ളതിനാല് തന്നെ ഈ മേഖലയില്‍ ജോലിക്ക് ആളെ ലഭിക്കാന്‍ ക്ഷാമമാണെന്നും യൂണിയനുകള്‍ പറയുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും സംരക്ഷണവും ആയതിനാല്‍ തന്നെ പരിശീലനം ലഭിച്ച പ്രഫഷണലുകളെയാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും ഇതിനാല്‍ തന്നെ ശമ്പള വര്‍ദ്ധനവ് അനിവാര്യമാണെന്നും യൂണിയനുകള്‍ പറയുന്നു. Share This News
നാഷണല്‍ റോഡുകളിലെ ടോള്‍ നിരക്കുകള്‍ ഉയരുന്നു
രാജ്യത്ത് നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ ഭാഗമായ റോഡുകളില്‍ ടോള്‍ നിരക്ക് ഉയര്‍ത്തുന്നു. ജൂലൈ ഒന്ന് മുതലാണ് വര്‍ദ്ധനവ് നിലവില്‍ വരുന്നത്. Department of Transport and Transport Infrastructure Ireland (TII) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടോള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ജൂണ്‍ 30 ന് അവസാനിക്കും ഇതോടെയാണ് ജൂലൈ ഒന്നു മുതല്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. നാഷണല്‍ റോഡ് നെറ്റ് വര്‍ക്കിന്റെ കീഴില്‍ 10 റോഡുകളിലാണ്ലടോള് പിരിവ് നിലവിലുള്ളത്. ഇതില്‍ പത്തെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഉള്ളതും രണ്ടെണ്ണം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കീഴിലും വരുന്നതാണ്. ടോള്‍ വര്‍ദ്ധനവിന്റെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Share This News
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമുകള്‍ക്ക് ഇന്ന് തുടക്കമാകുന്നു; പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
രാജ്യത്ത് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമുകള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്നു മുതല്‍ ജൂണ്‍ 27 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാമിന് മാത്രം 63000 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണിയര്‍ സൈക്കിള്‍ പേപ്പേഴ്സിന് മാത്രം 71000 ത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ദ്ധനവാണ് കുട്ടികളുടെ എണ്ണത്തില്‍ ഉള്ളത്. ഇത് റെക്കോര്‍ഡ് നമ്പരാണ്. രാജ്യത്ത് എണ്ണൂറിലധികം കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് പരീക്ഷ തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് കുട്ടികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ 15 മിനിറ്റ് നേരത്തെയെത്തണം. ആദ്യ വിഷയം ഇംഗ്ലീഷാണ്. ഇത്തവണ തടസ്സങ്ങളിലാതെ വളരെ വേഗം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ഫലപ്രഖ്യാപനം നടത്താമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും പ്രതീക്ഷ. Share This News