ഗൾവേ: ഗോൾവെയിൽ ഫുടബോൾ മാമാങ്കം മലയാളികളുടെ കാൽപ്പന്തു കളിയുടെ ചടുലഭാവങ്ങൾക്കു തീവ്രത പകരാൻ ഗോൾവേ സമൂഹം തയ്യാറായി കഴിഞ്ഞു. ജൂലൈ 20നു ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഥമ GICC കപ്പ് ഉയർ ർത്തുന്നതിനായി ഡബ്ലിൻ, ഗോൾവേ, വാട്ടർഫോർഡ്, കോർക് എന്നിവിടങ്ങളിൽ നിന്നുള്ള അയർലണ്ടിലെ പത്ത് പ്രമുഖ ടീമുകൾ ഗോൾവേയിലെ മെർവ്യൂവീലുള്ള മെർവ്യൂ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ആസ്ട്രോ ടർഫ് മൈതാനത്തു ബൂട്ടണിഞ്ഞുകൊണ്ടു അങ്കം കുറിയ്ക്കും. 7 – A സൈഡ് ഫുട്ബോളിന്റെ മനോഹാരിതയോടൊപ്പം വീറും, വാശിയും, സൗഹൃദവും, ആഹ്ലാദവും, നിരാശയും സമുന്വയിയ്ക്കുന്ന ഈ അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘടകരായ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) യുടെ ഭാരവാഹികൾ അറിയിക്കുന്നു. വിജയികൾക്ക് GICC നൽകുന്ന റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാർഡും, മെഡലുകളും ഉണ്ടായിരിക്കും. റണ്ണേഴ്‌സ്…
വീണ്ടും തട്ടിപ്പ് ശ്രമം: മുന്നറിയിപ്പ് നൽകി ഗവണ്മെന്റ്
ഡിപ്പാർട്മെന്റ് ഓഫ് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷനാണ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറച്ചു ദിവസമായി പലർക്കും ഫോൺ കോളുകൾ ലഭിക്കുന്നതായി പരാതി ലഭിച്ചതായി ഡിപ്പാർട്മെന്റ് അറിയിച്ചു. തങ്ങളുടെ പബ്ലിക് സർവീസ് കാർഡും അല്ലെങ്കിൽ പാസ്‌പോർട്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് ഫോണിലൂടെയുള്ള അറിയിപ്പ്. ഇതിനെപറ്റി വിശദമായി അറിയാനും പ്രശ്‍നം പരിഹരിക്കാനും തിരിച്ചു വിളിക്കാൻ ഉപഭോക്താക്കളോട് തട്ടിപ്പുകാർ പറയുന്നു. ഡിപ്പാർട്മെന്റ് ഓഫ് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷനിൽ നിന്നാണ് വിളിക്കുന്നതെന്നും ഇവർ പറയും. എന്നാൽ, ഡിപ്പാർട്മെന്റ് ഇങ്ങനെ ഒരു കോൾ വിളിക്കാറില്ലെന്നും ഇതുവരെ വിളിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഈ വിധത്തിലുള്ള ഫോൺ കോളുകൾ ലഭിക്കുന്നവർ ഫോണിലുള്ള സംസാരം ഉടനെ തന്നെ അവസാനിപ്പിക്കണമെന്നും തിരിച്ച് വിളിക്കരുതെന്നും ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ എന്തെങ്കിലും ഫോൺ കോൾ ലഭിക്കുന്നവർക്ക് കൂടുതൽ ആശങ്കയുണ്ടെങ്കിൽ 071 9193 302 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.…
ട്രംപിനു പിന്നാലെ യുഎസ് വൈസ് പ്രസിഡന്റും അയർലൻഡ് സന്ദർശിക്കുന്നു
സെപ്റ്റംബർ ആദ്യം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അയർലൻഡ് സന്ദർശിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. മിസ്റ്റർ പെൻസിന് ഐറിഷ് കുടുംബ ബന്ധമുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശന വേളയിൽ ഉപരാഷ്ട്രപതി സ്ലൈഗോ, ക്ലയർ എന്നീ കൗണ്ടികാലുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സെപ്റ്റംബർ ആദ്യമായിരിക്കും സന്ദർശനം ഉണ്ടാവുക എന്നറിയിച്ചു. എന്നാൽ കൃത്യമായ തിയതി പുറത്തു വിട്ടിട്ടില്ല. Share This News
അയർലണ്ടിൽ വീണ്ടും മാന്ദ്യം വരുമെന്ന് NTMA ചീഫ്
അയർലണ്ടിൽ മാന്ദ്യം വീണ്ടും വരുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറഞ് NTMA ചീഫ്. നാഷണൽ ട്രെഷറി മാനേജ്‌മന്റ് ഏജൻസിയുടെ (NTMA) സി.ഇ.ഓ. ആണ് ഇക്കാര്യം പുറത്തു വിട്ടത്. NTMA യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കോണോർ ഓ’കെല്ലിയാണ് കണക്കുകൾ നിരത്തി ഈ വിവരം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോട് പറഞ്ഞത്. 90% വായ്പകൾക്കായി അന്താരാഷ്ട്ര നിക്ഷേപകരെ ആശ്രയിക്കുന്ന ഒരു ചെറിയ സമ്പദ്‌വ്യവസ്ഥയാണ് അയർലൻഡിന് ഉള്ളതെന്നും 205 ബില്യൺ യൂറോയുടെ വലിയ ദേശീയ കടമുണ്ട് എന്നും കോണോർ ചൂണ്ടിക്കാട്ടി. അയർലണ്ടിൽ മാന്ദ്യത്തിന്റെ സാധ്യത 100% ആണ് എന്ന് കോണോർ ഉറപ്പിച്ചു പറയുന്നു. അയർലണ്ടിൽ “കടത്തിന്റെ പർവ്വതം” ഉണ്ട്, അത് നിലവിൽ 205 ബില്യൺ യൂറോയാണ്, ഇത് 2000 കളിലേതിനേക്കാൾ നാലിരട്ടി കൂടുതലാണ് എന്നും അദ്ദേഹം പറഞ്ഞു. “ഒരു പർവ്വതത്തിൽ നിന്ന് ഇറങ്ങാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ, വളരെ സാവധാനത്തിലും വളരെ ശ്രദ്ധാപൂർവ്വവുമാണ്…
എയർ ലിംഗസ് ഓഫർ പ്രഖ്യാപിച്ചു
യുഎസ് ഫ്ലൈറ്റുകളിൽ എയർ ലിംഗസ് ഓഫർ പ്രഖ്യാപിച്ചു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂലൈ 4 ആഘോഷിക്കുന്നതിനായി, എയർ ലിംഗസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 4 മുതൽ 8 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. റിട്ടേൺ ടിക്കറ്റ് എടുക്കുന്നവർക്ക് 50 യൂറോ ആണ് ഡിസ്‌കൗണ്ട് ലഭിക്കുക. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, മിയാമി എന്നിവയുൾപ്പെടെ 14 വടക്കേ അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ലിംഗസ് ഇപ്പോൾ നേരിട്ട് പറക്കുന്നു. 2019 ഓഗസ്റ്റ് 23 മുതൽ നവംബർ 30 വരെയുള്ള യാത്രകൾക്ക് എയർ ലിംഗസ് 4 ജൂലൈ അറ്റ്‌ലാന്റിക് ഫെയർ ഓഫർ സാധുവാണ്. Share This News
എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫ്രീ ജിപി
സൗജന്യ GP ജിപി പരിചരണം 2020 ൽ ഏഴ്, എട്ട് വയസുള്ള കുട്ടികൾക്കും ലഭിക്കും. കുടുംബ ഡോക്ടർമാരുമായി 210 മില്യൺ ഡോളർ കരാറിനെത്തുടർന്ന് 12 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പരിചരണം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യഭാഗമാണ് അടുത്ത വർഷം ആദ്യം നടപ്പിലാക്കാൻ പോകുന്നത്. ആറുവയസ്സുവരെയുള്ള കുട്ടികളെ നിലവിലുള്ള സൗജന്യ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Share This News
അയർലണ്ടിലെ ആദ്യ റീട്ടെയിൽ ഡ്രോൺ ഡെലിവറി വിജയകരം
ലൈറ്റ് ബൾബുകളുടെ അയർലണ്ടിലെ ആദ്യത്തെ റീട്ടെയിൽ ഡ്രോൺ വിതരണം സോളസ് പൂർത്തിയാക്കി. ഐറിഷ് ലൈറ്റിംഗ് കമ്പനിയായ സോളസ് ഒരു ഐറിഷ് ഷോപ്പിലേക്ക് ആദ്യമായി ലൈറ്റ് ബൾബുകൾ വിതരണം ചെയ്യുന്ന റീട്ടെയിൽ ഡ്രോൺ പൈലറ്റ് ചെയ്തു. നിയന്ത്രിത സാഹചര്യങ്ങളിൽ ഡ്രോൺ ഡെലിവറി പരീക്ഷണം സോളസ് പൈലറ്റ് ചെയ്തു, കോ. മയോയിലെ വെസ്റ്റ്പോർട്ടിലെ കാവനാഗ് ഗ്രൂപ്പിന്റെ സൂപ്പർവാലു സ്റ്റോറിലേക്കാണ് ആദ്യ പരീക്ഷണ ഡെലിവറി ചെയ്ത് വിജയിച്ചത്. റീട്ടെയിൽ ഡെലിവറി നടത്താൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ലൈറ്റിംഗ് കമ്പനിയാണിത്. സോളസിന്റെ പ്രീമിയം എക്സ്ക്രോസ് ഫിലമെന്റ് എൽഇഡി ശ്രേണിയിൽ നിന്നുള്ള 30 LED ബൾബുകൾ ഈ പരീക്ഷണ വിതരണനത്തിൽ അവർ എത്തിച്ചു കൊടുത്തു. തികച്ചും നല്ല കണ്ടിഷനിൽ യാതൊരുവിധ പരിക്കുകളോടും കൂടാതെ ഇത് ചെയ്യാൻ കമ്പനിക്ക് സാധിച്ചു, അതും പറഞ്ഞിരുന്ന സമയത്തിന് മുൻപുതന്നെ. ഇത് വാണിജ്യാടിസ്ഥാനത്തിൽ തുടരാൻ നിയമ നടപടികൾ ഒരു…
പണിമുടക്കി വാട്സ്ആപ്
പെട്ടെന്ന് പണിമുടക്കി വാട്സ്ആപ്. കൂടാതെ ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ എന്നിവയിലെ ചില ഉപഭോക്താക്കൾക്കും സമാനമായ പ്രശ്‍നം നേരിടുന്നുണ്ട്. വാട്സ്ആപ്പിൽ ഇന്ന് ഉച്ചകഴിഞ്ഞുമുതൽ ഇമേജുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. വാട്സ്ആപ്പിന്റെ സെർവർ ഇഷ്യൂ ആണിതിന് കാരണം. ഇതറിയാതെ പലരും തങ്ങളുടെ ഫോണിന്റെ എന്തെങ്കിലും പറ്റിയതാകാം എന്ന് കരുതി പലതവണ ഫോണുകളും ടാബ്ലെറ്റുകളും റീസ്റ്റാർട്ട് ചെയ്തുനോക്കിയിരുന്നെങ്കിലും ഫലം കാണാനായില്ല. അതുപോലെതന്നെ മൊബൈൽ / വൈഫൈ നെറ്റ് വർക്കുകളുടെ കുഴപ്പമാകാം എന്ന് സംശയിച്ചവർക്കും തെറ്റി. ഫേസ്ബുക് ഈ പ്രശനം പരിഹരിക്കാനുള്ള തിരക്കിലാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാം പഴയപോലെതന്നെയാവും എന്നാണ് അറിയുന്നത്. മെസ്സേജുകൾ സാദാരണ രീതിയിൽ അയയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. Share This News
ദുബായിൽ ഓൺ അറൈവൽ വിസ
അയർലണ്ടിലെ മലയാളികൾക്ക് ഇനി നാട്ടിൽ പോകുമ്പോൾ ദുബായിൽ ഇറങ്ങാം. യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലും താമസവിസയുള്ള ഇന്ത്യക്കാർക്ക് ദുബായിൽ ഓൺ അറൈവൽ വിസ ലഭ്യമാക്കിത്തുടങ്ങി. ഇതിനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ കൗണ്ടറുകൾ തുറന്നു കഴിഞ്ഞു. സന്ദർശകരുടെ പാസ്പോർട്ടിനു ആറു മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ആദ്യഘട്ടത്തിൽ 14 ദിവസത്തെ വീസയാണ് അനുവദിക്കുന്നത്. ഇതിന് 100 ദിർഹം പ്രവേശന ഫീസും, 20 ദിർഹം സേവന ഫീസും ഈടാക്കും. ഓൺ അറൈവൽ വീസ കൂടുതൽ ദിവസത്തേക്ക് ആവശ്യമുള്ളവർക്ക് നീട്ടിയെടുക്കാൻ ആവശ്യമുള്ളവർക്ക് അതിനു കഴിയും. 28 ദിവസത്തേക്ക് നീട്ടുന്ന വീസയ്ക് 250 ദിർഹമാണ് ഫീസ്. വിമാനത്താവളത്തിലെ മർഹബാ സർവീസ് ഡെസ്കിലാണ് ഫീസ് അടയ്ക്കേണ്ടത്. അതേസമയം, വിസിറ്റ് വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവരിൽ നിന്നും പ്രതിദിനം 100 ദിർഹം വീതം പിഴ ഈടാക്കും. Share This News
അയർലണ്ടുകാരുടെ പ്രിയ വൈദികൻ രചിച്ച ഗാനം ജനപ്രിയമാകുന്നു
അയർലണ്ടുകാരുടെ പ്രിയ വൈദികൻ ഫാ. ജോസഫ് വെള്ളനാൽ രചിച്ച ഗാനം ജനപ്രിയമാകുന്നു. സ്നേഹത്തിൻ ചുംബനം എന്ന് തുടങ്ങുന്ന ഈ ഗാനം യൂട്യൂബിൽ കേൾക്കാം… Lyrics – Fr. Joseph Vellanal OCD Music – Shanty Antony Angamaly Singer – Ines Maria Martin Chorus – Siji, Mable & Rincy Orchestration – Pradeep Tom Camera – Sajith Unni Editing – Vijith Pullookkara https://www.youtube.com/watch?v=g8i7sgltF2U&feature=youtu.be&fbclid=IwAR0uEVYPijvEsTPvmXPlsNRIf8_qKRHwmM35HBWOAuTxLzg8CWp9R9t_kSk Share This News