സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അടുത്ത പ്രൊജക്റ്റ് ഭവന നിർമാണം തുടങ്ങാൻ സ്വന്തമായി വീട് അല്ലെങ്കിൽ അപാർട്മെന്റ് വാങ്ങിക്കാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും അവരവരുടെ താല്പര്യം അന്വേഷിച്ചു തുടങ്ങി.
ലൂക്കൻ, ടാല, രാത്കൂൾ എന്നിവടങ്ങളിലാണ് പുതിയ പ്രൊജെക്ടുകൾ കൊണ്ടുവരാൻ കൗൺസിൽ ആലോചിക്കുന്നത്. താല്പര്യമുള്ളവർക്ക് തങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തി തങ്ങളുടെ അഭിപ്രായം കൗൺസിലിനെ അറിയിക്കാവുന്നതാണ്.
മൂന്ന് ലക്ഷം യൂറോയുടെ വീടുകളോ അപ്പാർട്മെന്റുകളോ ആണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കൗൺസിൽ ആലോചിക്കുന്നത്. ആവശ്യത്തിന് ആൾക്കാർ രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രൊജക്ടുമായി കൗൺസിലിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇത് ഒരു താൽക്കാലിക താൽപ്പര്യത്തിന്റെ പ്രകടനം മാത്രമാണ്.
ഓൺലൈനായി ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരു മിനിറ്റ് മതി. വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളൂ. പേര്, എയർ കോഡ്, ഇമെയിൽ ഐഡി, അപേക്ഷകരുടെ എണ്ണം, കുട്ടികളുടെ എണ്ണം എന്നിവയും വാർഷിക വരുമാനവും മാത്രമാണ് ചോദിക്കുന്നത്.
ശമ്പളത്തിലെ ടാക്സ് അടക്കമുള്ള കിഴിക്കലുകൾക്ക് മുൻപുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. സിംഗിൾ ആപ്പ്ളികന്റ് ആണെങ്കിൽ പരാമാവധി വാർഷിക വരുമാനം 50,000 യൂറോയിൽ കൂടാൻ പാടില്ല. ജോയിന്റ് ആപ്പ്ളികന്റസ് (ദമ്പതികൾ) ആണെങ്കിൽ രണ്ടുപേരുടെയും കൂടിയുള്ള പരാമാവധി വാർഷിക വരുമാനം 75,000 യൂറോയിൽ കൂടാൻ പാടില്ല.
വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ ഉടനടി കൺഫർമേഷൻ മെയിൽ ലഭിക്കുന്നതായിരിക്കും.
അപ്ലൈ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.