ഇന്ത്യയിൽ വളരെക്കാലമായി ഉള്ളതുപോലെ യൂറോപ്പിലും ഓൺലൈൻ ഷോപ്പിങ്ങിന് ഇനി മുതൽ OTP നിർബന്ധമാക്കി. ഇന്ത്യയിൽ ഇതിനെ One Time Password എന്നാണ് വിളിക്കുന്നത്. യൂറോപ്പുകാർ പുതിയൊരു പേര് കണ്ടുപിടിച്ചു എന്ന് മാത്രം. ‘Strong Customer Authentication’ (SCA) എന്നാണ് അയർലൻഡ് അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങൾ ഇതിനെ വിളിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാ ബാങ്കുകളും അവരവരുടെ കസ്റ്റമേഴ്സിനോട് തങ്ങളുടെ കോൺടാക്ട് നമ്പർ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ അറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ ഈ പുതിയ ഹൈ സെക്യൂരിറ്റി സംവിധാനം നിലവിൽ വന്നിരിക്കുകയാണ്.
ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് SCA (Strong Customer Authenticatio) ആവശ്യമാണ്. ഇത് ഓൺലൈൻ തട്ടിപ്പുകളെ ഒരു പരിധിവരെ ചെറുക്കും. എന്നാൽ, ഓരോ പ്രാവശ്യവും നമ്മൾ സൃഷ്ടിക്കുന്ന Strong Customer Authenticatio മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ബാങ്ക് ഒരിക്കലും ഇത് ആവശ്യപ്പെടില്ല. അതിനാൽ ബാങ്കിൽ നിന്നാണ്, രേവവ്യൂ ഓഫീസിൽ നിന്നാണ് എന്നെക്കെ പറഞ്ഞു ആരെങ്കിലും നമ്മെ കോൺടാക്ട് ചെയ്താൽ അത് തട്ടിപ്പാണെന്ന് മനസിലാക്കേണ്ടതാണ്.
അതോടൊപ്പം, ഓൺലൈൻ ബാങ്കിങ് ഉള്ളവർ സൈൻ ഇൻ ചെയ്ത് അവരവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ശരിയാണെന്ന് ഉറപ്പു വരുത്തുക.