പൗണ്ടിന്റെ വില കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുകെയിൽ നിന്ന് അയർലണ്ടിലേക്ക് കാർ ഇറക്കുമതി കുത്തനെ കൂടി. ബ്രെക്സിറ്റിനു ശേഷം എന്ത് എന്നറിയാത്തതിനാൽ ബ്രെക്സിറ്റിനു മുൻപ് യുകെ കാറുകൾ ഇറക്കുമതി ചെയ്യുന്നവരും ഇതിൽ പെടും.
2018 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുകെയിൽ നിന്നുള്ള കാർ ഇറക്കുമതി രണ്ട് മാസ കാലയളവിൽ 175 ശതമാനം ഉയർന്നതായി ഫെക്സ്കോ കണ്ടെത്തി.
സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (SIMI) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ രജിസ്റ്റർ ചെയ്ത പുതിയ 192 പ്ലേറ്റ് കാറുകളുടെ എണ്ണം 24,685 ആണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇത് 8.4 ശതമാനം കുറഞ്ഞു.
ഐറിഷുകാർ ഈ വിധത്തിൽ കാർ ഇറക്കുമതിയിൽ ലാഭമുണ്ടാക്കുമ്പോൾ ആർക്കുവേണമെങ്കിലും ഇതേ രീതിയിൽ കുറച്ചു യൂറോ ലാഭിക്കാവുന്നതേയുള്ളൂ.
എങ്ങനെ യുകെയിൽ നിന്ന് നേരിട്ട് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാം എന്ന ഐറിഷ് വനിതയുടെ വീഡിയോ നിങ്ങൾക്ക് ആവശ്യമായ അറിവുകൾ നൽകും. അതുപോലെ തന്നെ യുകെയിൽ നിന്ന് കാർ ഇറക്കുമതി ചെയ്തു കൊടുക്കുന്ന മലയാളിയായ ഡിനിൽ പീറ്ററിനെയും ഐറിഷ് വനിതയിലൂടെ നിങ്ങൾക്ക് പരിചിതമാണ്. ഈ ബ്രെക്സിറ്റിനു മുൻപ് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടു വിഡിയോകളും ചുവടെ.
20% ലാഭത്തിൽ യുകെയിൽ നിന്ന് ഇടനിലക്കാരില്ലാതെ അയർലണ്ടിലേക്ക് എങ്ങനെ ഒരു കാർ ഇറക്കുമതി ചെയ്യാം.
https://www.youtube.com/watch?v=siTsoVguecg&t=31s
അയർലണ്ടിൽ പുതിയ വാഹനം ഡീലർഷിപ്പിൽ തന്നെ സർവീസ് ചെയ്യണോ?
ഡിനിൽ പീറ്റർ പറയുന്നു.
https://www.youtube.com/watch?v=m0eGxSvDK4U