മലയാളിയായ അരുൺ മോഹൻ സംവിധാനം ചെയ്ത സെല്ലിങ് ഡ്രീംസ് എന്ന അന്താരാഷ്ട്ര മ്യൂസിക് ആൽബം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ജനശ്രദ്ധ നേടുകയാണ്.ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആൽബം നിർമ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്സ്, കാർണിവൽ സിനിമാസ് (സിങ്കപ്പൂർ ) ചേർന്നാണ്.ഉക്രൈൻ ബോക്സർ തോമസ് പോപ്പോവാണ് ഇതിൽ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്. സ്വപ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ലാ, എന്നാൽ പലർക്കും വേണ്ടി ആ സ്വപ്നങ്ങളെ പാതി വഴിയിൽ ഉപേഷിച്ചവർ ആണ് നമ്മൾ പലരും. നമ്മുടെ ഓരോരുത്തരുടെ കഥ തന്നെയാണ് സെല്ലിങ് ഡ്രീംസ് പറയാൻ ശ്രമിക്കുന്നതും. നൈജീരിയിൽ നിന്നുള്ള ഗബ്രീൽ അനമാന് , കെത്തി , ഈറോക് എന്നിവർ പാടിയിരിക്കുന്നു, Fifty vinc x Didkr സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംഗും ചാ യാഗ്രഹണവും ചെയ്തിരിക്കുന്നത് സംവിധായകൻ തന്നെ ആണ്. ശബ്ദമിസ്ർണം നിർവഹിച്ചിരിക്കുന്നത് അരുൺ പി എ ആണ്. ഒരു മലയാളി ചെയ്ത…
ഇലക്ട്രിക് കാർ ചാർജിങ്: യഥാർത്ഥത്തിൽ എത്ര ചിലവാകും?
ഇതുവരെ ഇലക്ട്രിക് കാർ ചാർജിങ് അയർലണ്ടിൽ സൗജന്യമായിരുന്നു. എന്നാൽ നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്. രണ്ട് പേയ്‌മെന്റ് പ്ലാനുകളാവും ഉണ്ടാവുക എന്ന് ESB അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് പെട്രോൾ അല്ലെങ്കിൽ ഡീസൽ കാർ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇലക്ട്രിക് കാർ ലാഭകരമാണോ എന്ന് നോക്കാം. പ്ലാൻ 1 കിലോവാട്ട് മണിക്കൂറിന് 33 സെന്റ് വീതം പ്ലാൻ 2 അംഗത്വ ഫീസ് പ്രതിമാസം €5 നൽകി യൂണിറ്റിന് 29 സി സെന്റ് വീതം. രണ്ട് ഓപ്ഷനുകളും വീട്ടിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കും. വീടുകളിൽ രാത്രികാല വൈദ്യുതി നിരക്ക് അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് 10 സെന്റ് വീതമാണ് ചാർജ്…
ചിരിയടക്കാനാവാതെ അയർലണ്ടിലെ ഒരു ശവസംസ്‌കാരം
അയർലണ്ടിൽ നടന്ന ഒരു ശവസംസ്ക്കാര ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പള്ളിയിൽ സംസ്ക്കാര ചടങ് നടക്കുന്നതിനിടയിൽ ചുറ്റും കൂടിനിന്നവരുടെ സാനിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് വച്ചു. തുടർന്ന് ശവപ്പെട്ടിക്കുള്ളിൽ നിന്ന് എന്നെ തുറന്നു വിടൂ എന്ന നിലവിളി ശബ്ദം ഉയർന്നു. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. https://www.facebook.com/focusnewschannel/videos/1152181548505458/ Share This News
സൈക്കിൾ യാത്രക്കാരെ അപകടകരമായ രീതിയിൽ മറികടക്കുന്നതിന് പിഴ
അയർലണ്ടിൽ സൈക്കിൾ യാത്രക്കാരെ അപകടകരമായ രീതിയിൽ മറികടക്കുന്നതിന് കൂടിയ പിഴ ഇന്ന് നവംബർ 12 മുതൽ പ്രാബല്യത്തിൽ. നിലവിൽ അപകടകരമായ രീതിയിൽ സൈക്കിൾ യാത്രക്കാരെ മറികടക്കുന്ന ഡ്രൈവർമാർക്ക് അപകടകരമായ ഓവർടേക്കിംഗിനെതിരെ പൊതു നിയമപ്രകാരം വിചാരണ നടത്താം, കൂടാതെ 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും നൽകാം. പുതിയ ചട്ടപ്രകാരം സൈക്ലിസ്റ്റുകളെ മറികടക്കുന്നതിന് പ്രത്യേകമായി ഒരു നിയമം ഉണ്ടാകും, അതിനുള്ള പരമാവധി പിഴ 120 യൂറോയായി ഉയർത്തും. എന്നാൽ പെനാൽറ്റി പോയിന്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകില്ല. സൈക്ലിസ്റ്റുകളെ ഓവർ ടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട അകലം മുതലായവ വിശദമായി മനസിലാക്കാൻ വീഡിയോ കാണാം. https://www.youtube.com/watch?v=hlEORIsXFCk Share This News
‘മോശം ഡ്രൈവർമാരുള്ള’ കൗണ്ടികൾ
അയർലണ്ടിലെ പെനാൽറ്റി പോയിന്റ് കണക്കുകൾ വെളിപ്പെടുത്തിയതനുസരിച്ച് ഏറ്റവും ‘മോശം ഡ്രൈവർമാരുള്ള’ കൗണ്ടികൾ ഏതൊക്കെയെന്ന് നോക്കാം. പുതിയ കണക്കുകൾ കാണിക്കുന്നതുപോലെ ലീഷ് (Laois), വെക്സ്ഫോർഡ് എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ് അയർലണ്ടിലെ ഏറ്റവും മോശം ഡ്രൈവർമാർ. കഴിഞ്ഞ വർഷത്തെ പെനാൽറ്റി പോയിന്റുകളുടെ കണക്കനുസരിച്ചാണിത്. ലീഷിലും വെക്സ്ഫോർഡിലും ഫുൾ ലൈസൻസ് അല്ലെങ്കിൽ ലെർനെർ പെർമിറ്റ് ഉള്ള 20 ശതമാനം ഡ്രൈവർമാർക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പെനാൽറ്റി പോയിന്റുകൾ നൽകിയിരുന്നു. പെനാൽറ്റി പോയിന്റുകളുടെ കാര്യത്തിൽ ദേശീയ ശരാശരി പോലും വെറും 16 ശതമാനം മാത്രമാണെന്നിരിക്കെയാണ് ഈ രണ്ടു കൗണ്ടികളിൽ 20 ശതമാനം പേർക്ക് പെനാൽറ്റി പോയിന്റുകൾ ലഭിച്ചിരിക്കുന്നത്. പെനാൽറ്റി പോയിന്റിലെ തൊട്ടുപിറകിലുള്ള വിരുതന്മാർ ക്ലെയർ, ലിമെറിക്ക്, കിൽഡെയർ എന്നീ കൗണ്ടികളിലെ ഡ്രൈവർമാരാണ്. ഏറ്റവും കുറവ് പെനാൽറ്റി പോയിന്റ് ലഭിച്ചത് ഡൊനെഗൽ കൗണ്ടിയിലെ ഡ്രൈവർമാർക്കാണ്. വരാൻ പോകുന്ന രണ്ട് നിയമമാറ്റങ്ങൾ ‘ഐറിഷ് വനിത‘ നേരത്ത…
5ജി നെറ്റ്‌വർക്കുമായി ഐർ
10 പട്ടണങ്ങളിലും നഗരങ്ങളിലുമായി ഐർ 5 ജി നെറ്റ്‌വർക്ക് ആരംഭിച്ചു. അയർലണ്ടിൽ 5 ജി മൊബൈൽ നെറ്റ്‌വർക്ക് സമാരംഭിക്കുന്ന രണ്ടാമത്തെ മൊബൈൽ ഓപ്പറേറ്ററായി ഐർ മാറി. വൊഡാഫോൺ ആണ് ആദ്യം 5 ജി അവതരിപ്പിച്ചത്. 100 സൈറ്റുകളിൽ നിന്നായി രാജ്യത്തെ 10 പട്ടണങ്ങളിലും നഗരങ്ങളിലും പുതിയ സേവനം തുടക്കത്തിൽ ലഭ്യമാകും, വരും ആഴ്ചകളിൽ 100 സൈറ്റുകളിൽ കൂടി വരും. ലൊക്കേഷനുകൾ: 5 ജി നെറ്റ്‌വർക്ക് ലഭ്യമാവുന്ന നിലവിലെ ലൊക്കേഷനുകൾ താഴെപ്പറയുന്നവയാണ്. Dublin, Cork, Limerick, Galway, Waterford, Carlow, Castlebar, Dundalk, Drogheda and Kilkenny. Share This News
ഇലക്ട്രിക് കാർ ചാർജിങ് ഇനി ഫ്രീയല്ല
ഇലക്ട്രിക് കാർ ഡ്രൈവർമാർ ESB നെറ്റ്‌വർക്കിൽ കാറുകൾ ചാർജ് ചെയ്യുബോൾ ഇനി ബോധവാന്മാരാകണം. കാരണം, പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരുന്നു. ആദ്യമായിട്ടാണ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്‌വർക്കിനായി വിലനിർണ്ണയം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും. വേഗതയേറിയ (faster charjing) 50 കിലോവാട്ട് ഓൺ-സ്ട്രീറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതിനാണ് പുതിയ ചാർജുകൾ വരുക. വീട്ടിൽ രാത്രി സമയത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനേക്കാൾ ഈ പബ്ലിക് ചാർജറുകൾ മൂന്നിരട്ടിയിലധികം പണം ഈടാക്കും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്. ഇലക്ട്രിക് കാറുകളുടെ ഡ്രൈവർമാർക്ക് പബ്ലിക് ചാർജിങ് ഇത്രയും കാലം സൗജന്യമായിരുന്നു. എന്നാൽ ഇനി മുതൽ പണം മുടക്കണം. ഫാസ്റ്റ് ചാർജറുകൾക്കായി ഒരു പുതിയ…
കെയറർ കോഴ്സിലേയ്ക്ക് പുതിയ ബാച്ച് ആരംഭിക്കുന്നു
വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. നഴ്‌സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്‌സിംഗ് ഫോഴ്‌സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്‌സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍…
വെസ്റ്റ് കോർക്ക് റോഡിൽ വലിയ കുഴി
വെസ്റ്റ് കോർക്ക് റോഡിൽ വലിയ സിങ്ക്ഹോൾ പ്രത്യക്ഷപ്പെട്ടു. കാസ്സിൽടൗൺബെറിനും അല്ലിഹീസിനുമിടയിലുള്ള ഒരു റോഡിൽ ഒരു മൈൻഷാഫ്റ്റിന്റെ സ്ഥാനത്താണ് ഈ ദ്വാരം സമീപ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ പ്രദേശം ചെമ്പിന്റെ ഖനന സ്ഥലമായിരുന്നു. വീഡിയോ കാണാം: https://www.facebook.com/baloozcom/videos/535611703683563/ Share This News
വാട്സാപ്പ് വഴി ഇംഗ്ലീഷ് ക്ലാസ്സുകൾ : അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് നവംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി. Share This News