കൊറോണ: സമ്മേളനങ്ങൾ ഒഴിവാക്കാൻ സാധ്യത

കൊറോണ വൈറസ് കാരണം ബഹുജന സമ്മേളനങ്ങൾ റദ്ദാക്കണോ എന്ന് ആരോഗ്യ വിദഗ്ധർ ഇന്ന് തീരുമാനിക്കും.

ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം സെന്റ് പാട്രിക് ദിന പരേഡുകളെയും മറ്റ് വലിയ പരിപാടികളെയും കുറിച്ച് മാർഗനിർദേശം നൽകും.

അയർലണ്ടിൽ രോഗം സ്ഥിരീകരിച്ച ഒരേയൊരു കേസ് മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.

ഗൂഗി

മുൻകരുതലായി ഡബ്ലിനിലെ ഗൂഗിളിന്റെ 8,000-ഓളം സ്റ്റാഫുകൾ ഇന്ന് മുതൽ വീട്ടിൽ ഇരുന്നുതന്നെ ജോലിചെയ്തു തുടങ്ങി. ഒരു ജീവനക്കാരൻ ഇന്നലെ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും ഇത് കോവിഡ് -19 ന്റെ സ്ഥിരീകരിച്ച കേസല്ല.

ട്വിറ്റർ

ലോകമെമ്പാടുമുള്ള സ്റ്റാഫ് അംഗങ്ങളോട് ട്വിറ്റർ കഴിയുമെങ്കിൽ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടു. അണുബാധയുടെ വ്യാപനം തടയാൻ ശ്രമിക്കുകയാണ് ലക്‌ഷ്യം.

സർക്കാർ നിയന്ത്രണങ്ങൾ കാരണം ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല എന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്ന ഓഫീസുകളിൽ പോയിതന്നെ ജോലി ചെയ്യേണ്ടവർക്കായി ഓഫീസുകൾ വളരെ നല്ല രീതിയിൽ വൃത്തിയാക്കുന്നുണ്ടെന്നും വ്യക്തിഗത ശുചിത്വ രീതികളെക്കുറിച്ച് ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തുന്നുണ്ടെന്നും സോഷ്യൽ മീഡിയ കമ്പനികൾ പറയുന്നു.

DCU ക്യാമ്പസ്

DCU ക്യാംപസിൽ അസുഖം ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് DCU പറയുന്നു.

 

Share This News

Related posts

Leave a Comment