Hi, How are you? We are Indian Kerala family we have 2 single bedrooms available since August 1st near University Hospital Limerick and Raheen business park. This is my Contact number: +353 894358929 Thanks & Regards Siyad Abdulsalam Share This News
അയര്‍ലണ്ടില്‍ ഹോട്ടല്‍ വാടക റെക്കോര്‍ഡ് ഉയരത്തില്‍
അയര്‍ലണ്ടില്‍ ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുക്കാന്‍ ചെലവേറും. ഹോട്ടല്‍ മുറികളുടെ ശരാശരി വാടക റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രോപ്പര്‍ട്ടി അഡൈ്വസറി കമ്പനി പുറത്തു വിട്ട മെയ്മാസത്തിലെ കണക്കുകളിലാണ് ഈ റെക്കോര്‍ഡ് വര്‍ദ്ധനവ് കാണുന്നത്. ശരാശരി ദിവസ വാടക 209 യൂറോയാണ്. മുമ്പത്തെ ഏറ്റവും കൂടിയ ശരാശരി വാടകയെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇതിനുമുമ്പ് ശരാശരി ദിവസവാടക ഏറ്റവും ഉയര്‍ന്നത്. അയര്‍ലണ്ടില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ എല്ലാ നഗരങ്ങളിലും ഹോട്ടല്‍ മുറികളുടെ ദിവസ വാടക ഉയര്‍ന്ന നിലയില്‍ തന്നെയാണ്. വാടക നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ മുറികളില്‍ 78 ശതമാനത്തിലും കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. Share This News
പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍
പ്രമുഖ വിമാനസര്‍വ്വീസുകളില്‍ ഒന്നായ എമിറേറ്റ്‌സ് അയര്‍ലണ്ടില്‍ നിന്നും പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇതിനായി ഓപ്പണ്‍ ഡേ സംഘടിപ്പിക്കാനാണ് എമിറേറ്റ്‌സ് ഒരുങ്ങുന്നത്. ഓഗസ്റ്റ് മാസത്തിലാകും ഓപ്പണ്‍ ഡേ. ഇതിനു മുന്നോടിയായി അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരു ഓണ്‍ലൈന്‍ സെക്ഷന്‍ ഈ മാസം 19 ന് നടത്തുന്നുണ്ട്. ഐറീഷ് സമയം രാവിലെ 10 മണിക്കാണ് ഇത് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നികുതിയില്ലാതെ മികച്ച ശമ്പളം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര, താമസത്തിനും യാത്രകള്‍ക്കുമുള്ള പ്രത്യേക അലവന്‍സുകള്‍, മെഡിക്കല്‍ അലവന്‍സ്,ഇന്‍ഷുറന്‍സ്, എന്നിവയും ലഭിക്കും ഓണ്‍ലൈന്‍ സെക്ഷനില്‍ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. https://www.emiratesgroupcareers.com/pilots/ Share This News
അയര്‍ലണ്ടില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമമെന്ന് ഐഡിഎ
അയര്‍ലണ്ടില്‍ ഡെന്റിസ്റ്റുകളുടെ ക്ഷാമമെന്ന് അയര്‍ലണ്ട് ഡെന്റിസ്റ്റ് അസോസിയേഷന്‍ (IDA). പൊതു സ്വകാര്യ മേഖലകളിലായി 500 ഡെന്റിസ്റ്റുകളുടെ കുറവുണ്ടെന്നാണ് ഐഡിഎയുടെ വിലയിരുത്തല്‍. നിലവില്‍ ദന്തഡോക്ടര്‍മാരുടെ കുറവ് മൂലം വിരമിച്ച ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ തേടുന്നതെന്നും ഇവര്‍ പറഞ്ഞു. ദന്താരോഗ്യത്തിന് സര്‍ക്കാര്‍ വേണ്ട മുന്‍ഗണന നല്‍കുന്നില്ലെന്നും ഇതിനാല്‍ തന്നെ ആവശ്യമായ പണം ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും ഐഡിഎ സിഇഒ Fintan Hourihan സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞു. ദന്തല്‍ മേഖലയ്ക്കുള്ള സര്‍ക്കാര്‍ സഹായം തീരെ കുറവാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പണം അനുവദിക്കണമെന്നും ഒപ്പം ആവശ്യമായ നിയമനങ്ങള്‍ ദന്തല്‍ മേഖലയ്ക്ക് നല്‍കണമെന്നുമാണ് ഐഡിഎയുടെ ആവശ്യം. Share This News
അയര്‍ലണ്ടില്‍ മൂന്നിലൊരാള്‍ നിലനില്‍പ്പിനായി ബുദ്ധിമുട്ടുന്നുവെന്ന് റിപ്പോര്‍ട്ട്
അയര്‍ലണ്ടില്‍ നിലവില്‍ മൂന്നിലൊരാള്‍ സാമ്പത്തികമായുള്ള നിലനില്‍പ്പിനായി പൊരുതുന്നതായി റിപ്പോര്‍ട്ട്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1500 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തിരിക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് കൂടുതല്‍ ആളുകളും പങ്കുവെച്ചത്. വരവും ചെലവും ഒത്തുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി എട്ടിലൊരാള്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്തതില്‍ 58 ശതമാനവും തങ്ങള്‍ തൃപ്തരാണ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. പണപ്പെരുപ്പവും വിലക്കയറ്റവും ഇതേ തുടര്‍ന്നുണ്ടായ പലിശ വര്‍ദ്ധനവും കനത്ത പ്രഹരമാണ് സാധാരണക്കാര്‍ക്ക്‌മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. Share This News
സി. എസ് .ഐ വികാരി റവ . ജെനു ജോണിന് ചർച്ച് ഓഫ് അയർലണ്ടിന്റെ സ്വാഗതം
അയർലൻഡിലെ ഹോളി ട്രിനിറ്റി സി. എസ്. ഐ ഇടവകയുടെ പ്രഥമ വികാരിയായി ചുമതലയേറ്റ റവ. ജെനു ജോൺ അച്ചനെയും കുടുംബത്തെയും ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. മൈക്കിൾ ജെഫ്റി ജാക്ക്സൺ ഹാർദ്ദമായി സ്വാഗതം ചെയ്തു. സി. എസ്. ഐ. സഭാംഗങ്ങൾ കൂടി വരുന്ന സെൻറ് കാതറിൻസ് ചർച്ചിൽ വച്ച് നടത്തപ്പെട്ട സ്വാഗത ശുശ്രൂഷയിൽ ഗ്ലെൻഡലോ മഹായിടവക ആർച്ച്ഡീക്കൻ നീൽ ഓറോ, സെൻറ് കാതറിൻസ് ഇടവക റെക്ടർ റവ. മാർക്ക് ഗാർഡനർ, ഡയോസിസ് ഓഫ് മീത് ക്ലർജി റവ. ഫിലിപ്പ് മെക്കൻലി എന്നിവർ സന്നിഹിതരായിരുന്നു. ചർച്ച് ഓഫ് അയർലൻഡിൻ്റെ പരിധിയിൽ സി. എസ്. ഐ ഇടവക കേന്ദ്രീകരിച്ചു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള അനുവാദപത്രം (Permission to Officiate) ആരാധന മധ്യേ വായിക്കുകയും വലംകരം നൽകി ശുശ്രൂഷയിൽ തങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനു ജെനു അച്ചനെ ക്ഷണിക്കുന്നതിൻ്റെ അടയാളമായി…
അയര്‍ലണ്ടില്‍ കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി അമേരിക്കന്‍ കമ്പനികള്‍
അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയിലെ അംഗങ്ങളില്‍ 70 ശതമാനവും അടുത്ത 12 മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ നിന്നും കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മെറ്റയും ഗൂഗിളുമടക്കമുള്ള കമ്പനികള്‍ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ കമ്പനികളില്‍ അയര്‍ലണ്ടില്‍ വര്‍ക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് ഉണ്ടായിരിക്കുന്നത്. 2019 ല്‍ 160,000 ആളുകളാണ് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 210,000 ആണ്. അയര്‍ലണ്ടില്‍ നിക്ഷേപാനുകൂല സാഹചര്യമാണ് ഉള്ളതെന്നും അമേരിക്കന്‍ കമ്പനികള്‍ വിലയിരുത്തുന്നു. Share This News
പ്രഫഷണല്‍ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
അയര്‍ലണ്ടില്‍ പുതിയ പ്രഫഷണല്‍ ജോലികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. 2023 രണ്ടാം ക്വാര്‍ട്ടറിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 15.4 ശതമാനമാണ് കുറവ് കാണിക്കുന്നത്. പ്രഫഷണല്‍ തൊഴിലുകള്‍ പ്രതീക്ഷിച്ച് ഉന്നത വിദ്യാഭ്യാസം തേടുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകുന്ന തീരുമാനമാണ് ഇത്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ Morgan McKinleyയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴില്‍ 15 ശതമാനം കുറഞ്ഞപ്പോള്‍ പ്രഫഷണല്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പ്രഫഷണലുകള്‍ തൊഴിലന്വേഷകരായി കടന്നുവന്നതും ഒപ്പം ടെക് മേഖലയില്‍ ഉണ്ടായ മാന്ദ്യവുമാണ് ഈ സാഹചര്യത്തിന് കാരണം. തൊഴിലുടമകള്‍ റിമോട്ട് വര്‍ക്കിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലുകളിലും കാര്യമായ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. Share This News
NCT ടെസ്റ്റേഴ്‌സിന് 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടി അനുവദിച്ചു
രാജ്യത്ത് NCT ടെസ്റ്റേഴ്‌സിനായുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ ക്വാട്ട വര്‍ദ്ധിപ്പിച്ചു. അധികമായി 100 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടിയാണ് അനുവദിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. NCT ടെസ്റ്റുകളുടെ കാലതാമസത്തിന് കാരണം ജീവനക്കാരുടെ കുറവാണെന്നും യൂറോപ്പിനുള്ളില്‍ നിന്നും ടെസ്റ്റേഴ്‌സിനെ ലഭിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതോടെ NCT ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പിന്റെ സമയം കുറയുമെന്നാണ് കരുതുന്നത്. കൂടുതല്‍ തൊഴിലുകളില്‍ യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട്‌മെന്റ് നടത്താനുള്ള അനുമതി ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നതിന്റെ സൂചനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തെഴില്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Share This News
ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം
ഒരു ദിവസം ഒരാള്‍ക്ക് വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവുമായി ട്വിറ്റര്‍. വേരിഫൈഡ് ആയിട്ടുള്ള അക്കൗണ്ടുകള്‍ക്ക് തുടക്കത്തില്‍ ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ ആറായിരം ആയിരിക്കും. നാളുകളായുള്ള അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകള്‍ 600 ആണ്. എന്നാല്‍ പുതിയ അണ്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പരമാവധി വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം 300 ആണ്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ദിവസേന 1000 പോസ്റ്റുകളും പുതിയ അണ്‍വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 500 ട്വീറ്റുകളും ദിവസേന വായിക്കാന്‍ സാധിക്കും. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഇത് ദിവസേന 10,000 ആയിരിക്കും. ഈ നിയന്ത്രണങ്ങള്‍ ഉടനടി നടപ്പാക്കും എന്നതാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം. Share This News