സാമൂഹിക സുരക്ഷാ പദ്ധതിക്കായി ബഡ്ജറ്റില് പ്രഖ്യാപിച്ചിരിക്കുന്നത് 2.3 മില്ല്യണ് യൂറോയാണ്. അയര്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്ഡ് തുകയാണിതെന്ന് സര്ക്കാര് അവകാശപ്പെടുന്നു. കുറഞ്ഞ വരുമാനക്കാര്, പെന്ഷന്കാര്, വിവിധ വൈകല്ല്യങ്ങളുള്ളവര്, കെയറേഴ്സ് എന്നിവര്ക്ക് ബഡ്ജറ്റില് പരിഗണന നല്കിയിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ ഫണ്ടുകള് ആഴ്ചയില് 12 യൂറോ എന്ന കണക്കിലാണ് വര്ദ്ധിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് പ്രഖ്യാപനങ്ങള് താഴെ പറയുന്നു.
- €300 Lump Sum payment to all households receiving the Fuel Allowance payment in November 2023;
- A double payment of Child Benefit for families receiving this payment to be paid in December 2023;
- A €200 Lump Sum for pensioners and people with a disability receiving the Living Alone Increase in November 2023;
- A once off payment of €400 to all carers receiving the Carer’s Support Grant in November 2023;
- A once off payment of €400 to people receiving Invalidity Pension, Disability Allowance or Blind Pension in November 2023 ;
- A €400 Lump Sum in November 2023 to families receiving the Working Family Payment;
- Christmas Bonus in December, followed by a further Double Payment in January to assist with the Cost of Living; and
- €100 per child once off payment for those who receive the Increase for a Qualified Child(ren) on their social welfare payment, paid in November 2023.
Further measures also delivered include:
- New Pay-Related Benefit to be introduced for Jobseekers in Q4 2024
- Weekly rates of qualified child payments will increase by €4 in January 2024 bringing them to €54 for those aged 12 and over and €46 for under 12s
- €12 across the board increase in weekly payments from January 2024
- Carers Allowance Earnings Disregard increased to €450 Single / €900 Couple
- Domiciliary Care Allowance will increase by €10 to €340 per month with effect from January 2024
- Free Travel scheme extended to people medically certified unfit to drive from July 2024
- Minimum weekly hours threshold for employers to avail of the Wage Subsidy Scheme reduced from 21 to 15 hours
- Hot School Meals scheme to be extended to further 900 Primary Schools who responded to Expression of Interest
- Working Family Payment thresholds for all family sizes to increase by €54 from January 2024
- Parent’s Benefit to be extended from 7 weeks to 9 weeks from August 2024
- Child Benefit extended to 18-year-olds in full time education from September 2024
ഈ വര്ഷം അവസാനം മുതല് അടുത്ത ഏപ്രീല് വരെയുള്ള കാലയളവിനുള്ളില് മൂന്ന് 150 യൂറോ വീതമുള്ള മൂന്ന് ഗഡുക്കളായി 450 യൂറോ എനര്ജി ക്രെഡിറ്റ് നല്കും. ഒപ്പം മോര്ട്ട്ഗേജ് തുകയുടെ പലിശയിനത്തില് ആദായനികുതി ഇളവ് നല്കാനും തീരുമാനമുണ്ട്. കഴിഞ്ഞ വര്ഷം അവസാനം 80,000 ത്തിനും 50,000 ത്തിനും ഉള്ളില് മോര്ട്ട്ഗേജ് കുടിശ്ശയുള്ളവര്ക്കാണ് ഇളവ് ലഭിക്കുക.
സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥികള്ക്കും ആദ്യത്തെ മൂന്ന് വര്ഷങ്ങളില് സൗജന്യ പുസ്തകം ലഭിക്കും.
100,000 യൂറോയില് താഴെ വരുമാനമുള്ള കുടുംബങ്ങളില് നിന്നുള്ളവര്ക്ക് കോളേജ് ഫീസ് 1500 യൂറോ കുറയും മറ്റ് കുടുംബങ്ങളില് നിന്നുള്ളവര്ക്ക് 1000 യൂറോ കുറയും . വാഹനമോടിക്കാന് സാധിക്കാത്ത രീതിയില് ശാരിരിക അവശതയുള്ളവര്ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.
കുറഞ്ഞ വേതനം 12.40 യൂറോയില് നിന്നും 12.70 യൂറോയാക്കി വര്ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് 2024 ജനുവരി ഒന്നുമുതല് നിലവില് വരും