അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച് നിര്‍ണ്ണായക മാറ്റങ്ങളുമായി സര്‍ക്കാര്‍. പൗരത്വ അപേക്ഷ നല്‍കുന്നതിന് മുമ്പുള്ള ഒരു വര്‍ഷം രാജ്യത്ത് തന്നെ ഉണ്ടായിരിക്കണമെന്നാണ് നിയമം. ഈ നിയമത്തിലാണ് ചെറിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ ഒരു വര്‍ഷത്തിനുള്ളില്‍ 100 ദിവസംവരെ രാജ്യത്ത് നിന്ന് മാറി നില്ക്കാന് സാധിക്കും. നേരത്തെ ഇത് ആറാഴ്ച മാത്രമായിരുന്നു. പുതിയ മാറ്റങ്ങള്‍ പ്രകാരം 70 ദിവസമാണ് അനുമതിയോടെ രാജ്യത്തിന് പുറത്ത് പോകാവുന്നതാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് 30 ദിവസം കൂടി നീട്ടി നല്‍കാം. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , ജോലി , പഠനം എന്നിവയാണ് അത്യാവശ്യ സാഹചര്യങ്ങളായി പരിഗണിക്കുന്നത്. പൗരത്വ അപേക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇനി മെയില്‍ അയച്ചും നല്‍കാവുന്നതാണ് എന്ന മാറ്റവുമുണ്ട്. Share This News
മാലിന്യനീക്കം അടുത്തമാസം മുതല്‍ ചെലവേറും
വീടുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അടുത്തമാസം മുതല്‍ ചെലവേറും. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മാലിന്യങ്ങള്‍ക്ക് 10 യൂറോ അധിക ലെവി ചുമത്താനാണ് തീരുമാനം. നിലവില്‍ ഇത് ഒരു ടണ്ണിന് 75 യൂറോയാണ്. ഇതാണ് 10 യൂറോ കൂട്ടി 85 യൂറോയാക്കുന്നത്. മാലിന്യങ്ങള്‍ സംസ്കരിക്കാനായി കൊണ്ടുചെല്ലുമ്പോഴായിരിക്കും ഈ അധിക ചാര്‍ജ് ഈടാക്കുക. ഫലത്തില്‍ മാലിന്യം ശേഖരിക്കുന്ന കമ്പനികള്‍ക്ക് മേലാണ് ഈ അധിക ചാര്‍ജ് വരുന്നതെങ്കിലും അധിക ഫീസ് സ്വയം അടയ്ക്കണോ അതോ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കണോ എന്ന് കമ്പനിക്ക് തീരുമാനിക്കാം. ഇതാനാല്‍ തന്നെ പുതിയ ഫീസ് വര്‍ദ്ധനവും ഉപഭോക്താക്കളിലേയ്ക്ക് എത്താനാണ് സാധ്യത. ഫീസ് വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്ന് ഐറീഷ് വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. Share This News
കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും
അയർലണ്ടിലെ കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയും കിൽകോക്ക് കേരളൈറ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും 2023 ഓഗസ്റ്റ് മാസം 27ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കിൽകോക്ക് GAA ഹാളിൽ വച്ച് നടത്തപ്പെടുന്നു. തദവസരത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര സമര സേനാനികളുടെ ഓർമകൾക്ക് മുന്നിൽ ദേശ സ്നേഹത്തിൻ്റെ അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു. പാറി പറക്കുന്ന ദേശീയ പതാകയുടെ സാന്നിധ്യത്തിൽ ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങൾ ആലപിക്കുകയും മധുര പലഹാരങ്ങളുടെ വിതരണവും ദേശീയ ഗാനവും ആലപിക്കുന്നു. തുടർന്ന് മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ സദ്യ, തിരുവാതിര കളി, ഓണപ്പാട്ടുകൾ , വടം വലി , കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കലാ കായിക മത്സരങ്ങൾ എന്നിവക്ക് ശേഷം പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ…
വീണ്ടും ഒരു ഓണക്കാലം കൂടി ; നാവില്‍ കൊതിയൂറും തനിനാടന്‍ ഓണസദ്യയുമായി റോയല്‍ കേറ്ററിംഗും
മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ. റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം. ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്. അയര്‍ലണ്ട്…
വാട്സാപ്പിന്റെ ആനിമേറ്റഡ് അവതാര്‍ കൂടുതല്‍ പേരിലേയ്ക്ക്
വാട്സാപ്പിന്റെ ആനിമേറ്റഡ് അവതാര്‍ ഫീച്ചര്‍ കൂടുതല്‍ പേരിലേയ്ക്ക്. സ്വന്തം രൂപത്തിലുള്ള ആനിമേറ്റഡ് അവതാറിനെ സൃഷ്ടിച്ച് ചാറ്റുകളില്‍ സ്റ്റിക്കറുകളായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ ഡിസംബര്‍ മുതലായിരുന്നു വാട്സപ്പ് ഇത് നടപ്പിലാക്കിയത്. ഈ സൗകര്യം ഇതിനകം തന്നെ ഏറെ ജനപ്രിയമായി മാറിയിരുന്നു. വാട്സാപ്പ് ഉപയോഗിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഇപ്പോള്‍ ഈ സൗകര്യം ലഭിക്കും. ഇതിനായി വാട്സപ്പിന്റെ സെറ്റിംങ്സില്‍ നിന്നും ക്രിയേറ്റ് യുവര്‍ അവതാര്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ട്. അപ്പോള്‍ ലഭിക്കുന്ന ലിങ്ക് വഴി സെല്‍ഫിയെടുത്താണ് സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അവതാറുകള്‍ സൃഷ്ടിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി എച്ച്എസ്ഇ
അയര്‍ലണ്ടില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് (HSE) ആണ് ഈ വിവരം പുറത്ത് വിട്ടത്. മെയ് മുതല്‍ ജൂണ്‍ മാസം വരെ ക്രമേണ കോവിഡ് കേസുകള്‍ താഴോട്ടായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനം മുതല്‍ ഇത് ഉയര്‍ന്നുവരുന്ന സ്ഥിതിയാണ്. കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. യുകെയിലും ഈ മാസങ്ങളില്‍ കോവിഡ് കണക്കുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥിയിലായി ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വ്യാഴാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം പത്ത് പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. ജൂലൈ ഒന്നാം തിയതിയിലെ കണക്കുകള്‍ പ്രകാരം ഏഴ് പേരായിരുന്നു അന്ന് ഐസിയുവില്‍ ചികിത്സ തേടിയിരുന്നത്. Share This News
സ്കൂളുകള്‍ തുറക്കുന്നു ; ചെലവുകളില്‍ ആശങ്കയോടെ മാതാപിതാക്കള്‍
കലാലയങ്ങള്‍ വീണ്ടും ഉണരുകയാണ്. സ്കൂളുകളിലേയ്ക്ക് പോകാന്‍ കുട്ടികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ചങ്കിടിപ്പ് കൂടുന്നത് മാതാപിതാക്കളുടേതാണ്. പണപ്പെരുപ്പവും വിലവര്‍ദ്ധനവും അയര്‍ലണ്ടിലെ ഭൂരിഭാഗം മാതാപിതാക്കളെയും ഈ സ്ക്ൂള്‍ തുറക്കല്‍ കാലത്ത് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ ബര്‍നാഡോ നടത്തിയ ഒരു സര്‍വ്വേയിലാണ് മതാപിതാക്കളുടെ ചങ്കിടിപ്പ് പുറത്ത് വന്നത്. സര്‍വ്വേയിലെ രക്ഷിതാക്കളുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സ്കൂളില്‍ വിടാനുള്ള ചെലവ് 320 യൂറോയാണ്. സെക്കന്‍ഡറി സ്കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഇത് 972 രൂപയാകും. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം കുട്ടികളുടെ രക്ഷിതാക്കളും സ്കൂളില്‍ വിടാനുള്ള ചെലവുകള്‍ കണ്ടെത്തുന്നതിനായി ബാങ്ക് ലോണ്‍ എടുക്കുന്നവരോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങുന്നവരോ ആണ്. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ബുക്കുകളുടെ ചെലവ് അടക്കം മാതാപിതാക്കളാണ് വഹിക്കേണ്ടത്. സ്കൂള്‍ തുറക്കല്‍ കാലത്ത് മാതാപിതാക്കള്‍ക്ക്…
Go Ahead Ireland ഉയര്‍ന്ന ശമ്പളത്തില്‍ മെക്കാനിക്കുകളെ നിയമിക്കുന്നു
അയര്‍ലണ്ടിലെ പ്രമുഖ ബസ് സര്‍വ്വീസ് ദാതാക്കളായ GO AHEAD IRELAND മെക്കാമനിക്കുകളെ നിയമിക്കുന്നു. രാത്രിയില്‍ ജോലി ചെയ്യുന്നതിനായി HGV മെക്കാനിക്കുകളെയാമ് നിയമിക്കുന്നത്. Ballymount , Naas എന്നിവിടങ്ങളിലേയ്ക്കാണ് നിയമനം. ഒരു ആഴ്ചയില്‍ നാല് ദിവസം നൈറ്റ് ഷിഫ്റ്റ് വര്‍ക്കാണ് വരുന്നത്. സ്ഥിരമായുള്ള ജോലിയായിരിക്കും ഇത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള ഷിഫ്റ്റും ഒപ്പം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴ് മണിവരെയുള്ള ഷിഫ്റ്റുമാകും ഉണ്ടാകുക. നിയമനം ലഭിക്കുന്നവര്‍ക്ക് 52,728 യൂറോയായിരിക്കും വാര്‍ഷിക ശമ്പളം. എഞ്ചിനിയറിംഗ് യോഗ്യതയും കുറഞ്ഞത് 2 രണ്ടു വര്‍ഷമെങ്കിലും അനുഭവ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു Job requirements/skills needed: Relevant engineering qualification (Level 6 minimum) Min 2 year of working experience in the related field Full clean…
ഡൻഗാർവ്വൻ മലയാളി സമൂഹം ഓണത്തേ വരവേൽക്കാൻ ഒരുങ്ങുന്നു
ഡൻഗാർവ്വൻ മലയാളി അസോസിയേഷൻ ( DMA ) ന്റെ ഈ വർഷത്തേ ഓണാഘോഷം ആഗസ്റ്റ് 29 തിരുവോണനാളിൽ ഉച്ചക്ക് 2 മണിമുതൽ 9 മണിവരേ ഡൻഗാർവ്വൻ ഫ്യൂഷൻ സെന്ററിൽ ആയിരിക്കും അരെഗേറുക. 2 മണിക്ക് പൂക്കളം ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും. കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്. . Share This News
കെറി ഹോസ്പിറ്റലില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍
കോവിഡ് വീണ്ടും പടരാന്‍ തുടങ്ങിയതോടെ കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാസ്ക് ധരിക്കല്‍ പൂര്‍ണ്ണമായും നിര്‍ബന്ധമാക്കിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായതോടെയാണ് നടപടി. പ്രായമേറിയവരാണ് കൂടുതലും കോവിഡ് ബാധിതരായിരിക്കുന്നത്. ജൂലൈ 17 മുതല്‍ 23 വരെയാണ് കോവിഡ് കേസുകളില്‍ ഇത്രമാത്രം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 61 കേസുകളാണ് ഈ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മുമ്പത്തെ ആഴ്ചയില്‍ ഇത് 30 കേസുകളായിരുന്നു. രോഗികളുടെയും സന്ദര്‍ശകരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. Share This News