വാട്‌സാപ്പിന്റെ ആനിമേറ്റഡ് അവതാര്‍ കൂടുതല്‍ പേരിലേയ്ക്ക്

വാട്‌സാപ്പിന്റെ ആനിമേറ്റഡ് അവതാര്‍ ഫീച്ചര്‍ കൂടുതല്‍ പേരിലേയ്ക്ക്. സ്വന്തം രൂപത്തിലുള്ള ആനിമേറ്റഡ് അവതാറിനെ സൃഷ്ടിച്ച് ചാറ്റുകളില്‍ സ്റ്റിക്കറുകളായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ ഡിസംബര്‍ മുതലായിരുന്നു വാട്‌സപ്പ് ഇത് നടപ്പിലാക്കിയത്.

ഈ സൗകര്യം ഇതിനകം തന്നെ ഏറെ ജനപ്രിയമായി മാറിയിരുന്നു. വാട്‌സാപ്പ് ഉപയോഗിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഇപ്പോള്‍ ഈ സൗകര്യം ലഭിക്കും. ഇതിനായി വാട്‌സപ്പിന്റെ സെറ്റിംങ്‌സില്‍ നിന്നും ക്രിയേറ്റ് യുവര്‍ അവതാര്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ട്.

അപ്പോള്‍ ലഭിക്കുന്ന ലിങ്ക് വഴി സെല്‍ഫിയെടുത്താണ് സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അവതാറുകള്‍ സൃഷ്ടിക്കുന്നത്.

Share This News

Related posts

Leave a Comment