അയർലണ്ടിലെ കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയും കിൽകോക്ക് കേരളൈറ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും 2023 ഓഗസ്റ്റ് മാസം 27ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കിൽകോക്ക് GAA ഹാളിൽ വച്ച് നടത്തപ്പെടുന്നു.
തദവസരത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര സമര സേനാനികളുടെ ഓർമകൾക്ക് മുന്നിൽ ദേശ സ്നേഹത്തിൻ്റെ അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു. പാറി പറക്കുന്ന ദേശീയ പതാകയുടെ സാന്നിധ്യത്തിൽ ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങൾ ആലപിക്കുകയും മധുര പലഹാരങ്ങളുടെ വിതരണവും ദേശീയ ഗാനവും ആലപിക്കുന്നു.
തുടർന്ന് മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ സദ്യ, തിരുവാതിര കളി, ഓണപ്പാട്ടുകൾ , വടം വലി , കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കലാ കായിക മത്സരങ്ങൾ എന്നിവക്ക് ശേഷം പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ ഉള്ള ഗാനമേളയും തുടർന്ന് ഡിജെയും നടത്തപ്പെടുന്നു.
Share This News