സർക്കാർ പരിഗണിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം അയർലണ്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് നിർബന്ധമാക്കാൻ പോകുന്നു. ഒരു നെഗറ്റീവ് ലബോറട്ടറി ടെസ്റ്റ് നടത്തിയാൽ അവർക്ക് അയർലണ്ടിൽ വന്നതിനു ശേഷം ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ല, പക്ഷേ ലിവിംഗ് വിത്ത് കോവിഡ് പ്ലാനുമായി ബന്ധപ്പെടുത്തിയിരിക്കുന്ന പ്രാദേശിക ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. നെഗറ്റീവ് പരിശോധനയില്ലാതെ എത്തുന്ന യാത്രക്കാർക്ക് റാപിഡ് ടെസ്റ്റിംഗ് ഉപയോഗിക്കാമോ എന്ന കാര്യത്തിലും ഗവണ്മെന്റ് ചർച്ച നടത്തുകയാണ്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന് (എൻഫെറ്റ്) അയർലണ്ടിലെത്തുന്ന ആളുകളെ പരിശോധിക്കുന്നതിന് റാപിഡ് ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. Share This News
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 1205 പുതിയ കേസുകൾ
അയർലണ്ടിൽ പുതിയ 1,205 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച മൂന്ന് പേർ കൂടി ഇന്ന് മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,838 ആണ്, ആകെ കേസുകളുടെ എണ്ണം 46,429 ഉം. ഇന്ന് അറിയിച്ച കേസുകളിൽ: 614 പുരുഷന്മാർ, 590 സ്ത്രീകൾ. 71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 288 കേസുകൾ ഡബ്ലിനിലും 173 കോർക്കിലും 123 മീഥിലും 97 ഗൊൽവേയിലും 63 കേസുകൾ കവാനിലും ബാക്കി 461 കേസുകൾ ശേഷിക്കുന്ന എല്ലാ കൗണ്ടികളിലുമായി വ്യാപിച്ചു കിടക്കുന്നു. Share This News
Read More€5 to spend on Wish
€5 to spend on Wish when you sign up with this referral code! hshvsjj www.wish.com . Share This News
Read Moreഗോൽവേ “ക്രിസ്മസ് മാർക്കറ്റ്” റദ്ദാക്കി
നിരവധി വർഷങ്ങളായി നവംബർ ആദ്യം മുതൽ ഡിസംബർ പകുതി വരെ ഗോൽവേ ക്രിസ്മസ് മാർക്കറ്റ് പ്രവർത്തിക്കുന്നു, ഇത് നഗരത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. എന്നാൽ കോവിഡ്-19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ, ഐർ സ്ക്വയറിലെ പ്രവർത്തനങ്ങളും സംഭവങ്ങളും വരും മാസങ്ങളിൽ റദ്ദാക്കാൻ തീരുമാനിച്ചതായി ഗോൽവേ സിറ്റി കൗൺസിൽ അറിയിച്ചു. മുനിസിപ്പാലിറ്റി സ്ഥലത്ത് “ഭാവിയിൽ” അത്തരം സംഭവങ്ങളൊന്നും നടക്കില്ലെന്ന് ലോക്കൽ അതോറിറ്റി പറയുന്നു, എന്നാൽ 2021 ൽ ക്രിസ്മസ് മാർക്കറ്റ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്മസ് മാർക്കറ്റ് സംഘടിപ്പിക്കുന്ന കമ്പനി, ഈ തീരുമാനത്തെ വിമർശിക്കുന്നു, ഗണ്യമായ ജോലികൾ നടത്തിയിട്ടും, നേരത്തെ പ്ലാൻ ചെയ്ത ഒരു പരിപാടി നടത്തുന്നതിന് പൊതുജനാരോഗ്യ ഉപദേശങ്ങൾ കണക്കിലെടുക്കുമായിരുന്നു. വിപണി റദ്ദാക്കിയാൽ ഈ ക്രിസ്മസിന് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് 20 മില്യൺ യൂറോ നഷ്ടമുണ്ടാകുമെന്ന് കമ്പനി പറയുന്നു. മാർക്കറ്റ് നടക്കില്ലെങ്കിലും, പകരം “ഈ വർഷം ഗോൽവേയിൽ സുരക്ഷിതവും സാമൂഹികവുമായ Socially-Distant Christmas Experience…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 1,095 പുതിയ കേസുകൾ
ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ ഇന്ന് 1,095 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം ഇപ്പോൾ 45,243 ആണ്. കോവിഡ് -19 രോഗബാധിതരായ അഞ്ച് രോഗികൾ മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ മൊത്തം 1,835 രോഗികൾ മരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 529 പുരുഷന്മാരും 552 സ്ത്രീകളുമാണ് ഉള്ളത്. 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 246, മെത്തിൽ 185, കവാനിൽ 128, കോർക്കിൽ 118, കിൽഡെയറിൽ 63 കേസുകൾ ബാക്കി 342 കേസുകൾ ബാക്കിയുള്ള കൗണ്ടികളിൽ കിടക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 232 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ഐസിയുവിലാണ്. Share This News
Read MoreBuyMe €10 Off
Customer Sign Up Tired of trolling through the aisles of the grocery store? We don’t blame you, fill in your details below and we’ll send you on a voucher code for free delivery on your first order! Referral code: VGeorge164358 Or Click Here to Sign Up . Share This News
Read More“ഐറിഷ് ബജറ്റ്-2021”
അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണ് ഈ പ്രാവശ്യം പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് ഏറെ പ്രയോജനകരവും വളരെ ഗുണകരവുമായ ബജറ്റാണ് “ഐറിഷ് ബജറ്റ്-2021”. ഒരുപാട് നല്ല ആനുകൂല്യങ്ങളും ഇളവുകളുമാണ് പല സെക്ടറുകളിലും ഗവണ്മെന്റ് ബജറ്റിലൂടെ നൽകിയിരിക്കുന്നത്. ആളുകൾ ബജറ്റിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ബജറ്റിലെ സുപ്രധാന Points എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. ഐറിഷ് ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങൾ:- COVID-19 €1.9 billion for personal protective equipment (PPE) in the health sector and to increase COVID-19 testing capacity €3.2 billion to support people through the COVID Pandemic Unemployment Payment (PUP) and the Employment Wage Subsidy Scheme (EWSS) €100 million to support businesses affected by COVID-19 €2.1 billion for a ‘contingency reserve’ for use if…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 811 കേസുകൾ സ്ഥിരീകരിച്ചു
ആരോഗ്യ ഓഫീസർമാർ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 811 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങളും കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 44,159 ഉം മരണം 1830 ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ; 415 പുരുഷന്മാർ / 396 സ്ത്രീകൾ. 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 190, കോർക്കിൽ 141, വെക്സ്ഫോർഡിൽ 62, കെറിയിൽ 51, ക്ലെയറിൽ 50, ബാക്കി 317 കേസുകൾ ശേഷിക്കുന്ന എല്ലാ കൗണ്ടികളിലുമായി വ്യാപിച്ചുകിടക്കുന്നതായി എച്ച്എസ്ഇ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 234 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 32 പേർ ഐസിയുവിലാണ്. Share This News
Read MoreBe Alert – “റീസ്റ്റാർട് ഗ്രാന്റ് പ്ലസ്” എന്ന പേരിൽ ഫേക്ക് ഇമെയിൽ
ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പിൽ നിന്നുള്ള അറിയിപ്പനുസരിച്ച് റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ ഒരു വ്യാജ ഇമെയിൽ പ്രചാരത്തിലുണ്ടെന്ന് ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു സാഹചര്യത്തിലും വ്യാജ ഇമെയിൽ വിലാസത്തിലേക്ക് ആരും അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പേഴ്സണൽ ഡീറ്റെയിൽസ് നൽകരുത്. റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷകൾ, അപേക്ഷകന്റെ പ്രസക്തമായ ലോക്കൽ അതോറിറ്റി വഴി മാത്രമേ നടത്താൻ കഴിയൂ എന്ന് ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അറിയിച്ചു. അതല്ലാതെ നിങ്ങൾക്ക് വരുന്ന ഒരു അറിയിപ്പിനും ഇമെയ്ലിനും മറുപടി നൽകരുതെന്നും നിങ്ങളുടെ പേർസണൽ അഥവാ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒരു കാരണവശാലും നൽകരുതെന്നും വകുപ്പ് ഓർമപ്പെടുത്തുന്നു. ഇതുപോലെയുള്ള വ്യാജ ഇമെയിലുകൾ ശ്രദ്ധിക്കണമെന്നും ആളുകൾ ജാഗ്രതരായിരിക്കണമെന്നും ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അഭിപ്രായപ്പെട്ടു. Share This News
Read Moreപാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് ക്ലെയിമുകളിൽ 11% വർധന
സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് അവകാശപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 23,000 ത്തിലധികം വർദ്ധിച്ചു. 228,858 പേർക്ക് ഈ ആഴ്ച PUP ലഭിക്കും, ഇത് ഒരാഴ്ച മുമ്പ് 206,000 ൽ താഴെയായിരുന്നു. 11% വർദ്ധനവ് ഡബ്ലിനിലും ഡൊനെഗലിനുമപ്പുറം ലെവൽ 3 നിയന്ത്രണങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള സർക്കാർ തീരുമാനവുമായി പൊരുത്തപ്പെടുന്നു എന്നതിന്റെ സൂചനകളാണ്. ഇതേ കാലയളവിൽ പേയ്മെന്റ് ക്ലെയിം ചെയ്യുന്ന 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 23% ഉയർന്നു – 44,724 ൽ നിന്ന് 54,999 ആയി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 4,931 പേർ തങ്ങളുടെ പിയുപി ക്ലെയിമുകൾ അടച്ചു, 2,138 പേർക്ക് അവരുടെ അവസാന പേയ്മെന്റ് നാളെ ലഭിക്കും. പിയുപി ക്ലെയിമുകളിൽ ഈ ആഴ്ച അടച്ച തുക 61.4 മില്യൺ യൂറോയാണ്, ഇത് കഴിഞ്ഞയാഴ്ച 55.2 മില്യൺ…
Read More