സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ 2023 ന് ഭക്തി നിർഭരമായ തുടക്കം .ലിമെറിക്ക് രൂപതാ വികാരി ജനറാൾ ഫാ .Tony Muller ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു . ആലപ്പുഴ ,കൃപാസനം ഡയറക്ടർ ഡോ.ഫാ .വി .പി .ജോസഫ് വലിയവീട്ടലിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത് . വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് (V94K858) ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ പ്രാർത്ഥനാ ശക്തിയുള്ള കൃപാസനം ടീം നയിക്കുന്ന ‘മരിയൻ ഉടമ്പടി ധ്യാനം ‘ആദ്യമായാണ് അയർലണ്ടിൽ നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളിൽ ഉടമ്പടി എടുക്കാനും ,നേരത്തെ എടുത്തിട്ടുള്ളവർക്ക് ഉടമ്പടി പുതുക്കാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഉടമ്പടി എടുക്കുന്നതിനാവശ്യമായ തിരി, എണ്ണ…
സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുക്കുകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തം
അയര്‍ലണ്ടില്‍ വിലക്കയറ്റവും ജീവിത ചെലവുകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കെ സ്കൂളുകള്‍ കൂടി തുറക്കുന്നത് സാധരണക്കാരന് ഏല്‍പ്പിക്കുന്നത് കനത്ത പ്രഹരമാണ്. സ്കൂള്‍ തുറക്കല്‍ സമയത്തെ ചെലവുകള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും കണ്ടെത്താനാവാതെ പലരും വായ്പകളെയാണ് ആശ്രയിക്കുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ബുക്കുകള്‍ നല്കുന്നു എന്നത് ഏറെ ആശ്വാസമാണ്. എന്നാല്‍ ഇതിലും ചെലവേറിയ സെക്കന്‍ഡറി സ്കൂളുകളില്‍ ബുക്കുകളുടേയും മറ്റും ചിലവ് രക്ഷിതാക്കള്‍ തന്നെ വഹിക്കണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തില്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബുക്കുകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ ചാരിറ്റി സംഘടനയായ Barnardso നടത്തിയ ഒരു സര്‍വ്വേയില്‍ 75 ശതമാനം രക്ഷിതാക്കളും സ്കൂള്‍ ചെലവുകളെ ഓര്‍ത്ത് ആശങ്കാകുലരാണെന്നും കടം വാങ്ങാനുള്ള ഓട്ടത്തിലാണെന്നും കണ്ടെത്തിയിരുന്നു. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന വരും ബഡ്ജറ്റില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമേകുന്ന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. Share This…
മതിയായ ജീവനക്കാരെ ലഭിക്കുന്നില്ല ; വിസ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്ന് ആവശ്യം
അയര്‍ലണ്ടില്‍ ചില തൊഴില്‍ മേഖലകളില്‍ മതിയായ വൈദഗ്ദ്യമുള്ള ആളുകളെ ലഭിക്കുന്നില്ലെന്ന് പരാതി. The Chambers Ireland നടത്തിയ SME Skills Gap Survey ആണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചെറുകിട ഇടത്തരം സംരഭങ്ങളാണ് തൊഴിലാളി ക്ഷാമം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് അവരുടേതായ പരിമിതികളില്‍ നിന്നുകൊണ്ട് നിലവിലെ കര്‍ശനമായ വര്‍ക്ക്പെര്‍മിറ്റ് , വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃത്യമായ യോഗ്യതയും ഒപ്പം കഴിവും ഉള്ള ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇത് തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നുവെന്നും ഇവര്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ചെറുകിട – ഇടത്തരം വിഭാഗത്തില്‍പ്പെട്ട 400 കമ്പനികളില്‍ 90 ശതമാനവും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകേണ്ട ജോലികള്‍ക്കും മാനേജ്മെന്റ് ലെവലിലുള്ള ജോലികള്‍ക്കും ഈ പ്രശ്നം വളരെ രൂക്ഷമാണെന്ന് ഇവര്‍ പറയുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാര്യത്തിലും ഒപ്പം…
ബാങ്ക് ഓഫ് അയര്‍ലണ്ട് ; അധിക പണം പിന്‍വലിച്ചവര്‍ക്ക് പണി വരുന്നു
ബാങ്കിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിധത്തില്‍ ഉണ്ടായ സാങ്കേതിക പ്രശ്നത്തില്‍ അക്കൗണ്ട് ഉടമകളോട് ക്ഷമ ചോദിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ ഉള്ളതിലധികം പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എടിഎമ്മുകള്‍ക്ക് മുന്നിലും മറ്റും നീണ്ട ക്യൂ വരെ കാണപ്പെട്ടിരുന്നു. വിഷയം സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു . മാത്രമല്ല സെന്‍ട്രല്‍ ബാങ്കും സാങ്കേതിക പ്രശ്നത്തിന്റെയും ബാങ്കിലെ അക്കൗണ്ടുകളുടേയും മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യമന്ത്രിയും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്കൗണ്ടില്‍ പണമില്ലാത്തവര്‍ക്ക് പോലും ആയിരം യൂറോ വീതം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒരാള്‍ക്ക് ഒരു ദിവസം 100 യൂറോയാണ് പരമാവധി പിന്‍വലിക്കാന്‍ സാധിക്കുന്നതെന്നതിനാല് രാത്രി 12 ന് ശേഷം വീണ്ടും 1000 യൂറോ പിന്‍വലിച്ചവരും റെവലൂട്ട് വഴി പിന്‍വലിച്ചവരും നിരവധിയാണ.് എന്നാല്‍ അധികമായി പണം പിന്‍വലിച്ചവരുടെ…
ഡബ്ലിനില്‍ മെഡിക്കല്‍ ഉത്പന്നങ്ങളുടെ വിതരണത്തിന് ഇനി ഡ്രോണും
മെഡിക്കല്‍ പ്രോഡക്ട് വിതരണ രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ഡബ്ലിന്‍. ഡ്രോണ്‍ സാങ്കേതികവിദ്യ ഈ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ Alphabet ന്റെ ഡ്രോണ്‍ ഡെലിവറി കമ്പനിയായ Wing ആണ് പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. മെഡിക്കല്‍ ഉത്പന്നങ്ങള്‍ വിതരണക്കാരില്‍ നിന്നും ഫാര്‍മസികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എത്തിക്കുക എന്ന ദൗത്യമാകും ഡ്രോണ്‍ ഏറ്റെടുക്കുക. യുകെ കേന്ദ്രമായ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ Apian നുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഫാര്മസികളിലേയ്ക്കുള്ള സാധനങ്ങള്‍, ലാബ് സാമ്പിളുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാകും ഡ്രോണ്‍ വഴിയെത്തിക്കുക. ഇതിന്റെ ചെലവ്, ഏതൊക്കെ മേഖലകളിലാവും സര്‍വ്വീസ് ഉണ്ടാവുക, ഏതൊക്കെ സ്ഥാപനങ്ങളുമായാണ് കരാര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. Share This News
അയര്‍ലണ്ടില്‍ മദ്യത്തിന് വില വര്‍ദ്ധിച്ചു
വിലക്കയറ്റം സമസ്തമേഖലകളേയും എന്നതുപോലെ മദ്യം വാങ്ങുന്നവരേയും ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് മദ്യത്തിനു വില വര്‍ദ്ധിച്ചു. Diageo ആണ് മദ്യത്തിന്റെ വില ആദ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഒരു പൈന്റിന് നാല് സെന്റാണ് വില വര്‍ദ്ധിച്ചത്. വര്‍ദ്ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ ഫെഫ്രുവരിയില് 12 സെന്റ് വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോളത്തെ വിലക്കയറ്റം. മറ്റൊരു മദ്യ ബ്രാന്‍ഡായ Guinnsse 10 മുതല്‍ 15 സെന്റ് വരെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമെ Smithwick’s, Rockshore, Harp, Hop House 13 and Carlsberg എന്നിവയ്ക്കും വില വര്‍ദ്ധനവ് ഉണ്ടാകും. വിലവര്‍ദ്ധനവിനെതിരെ ഒരു ഭാഗത്ത് വിമര്‍ശനമുയരുമ്പോഴും ബിസിനസ് ചെലവ് വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് മദ്യ കമ്പനികളുടെ വാദം. Share This News
ജീവനക്കാര്‍ക്ക് ഡോക്ടറുടെ സൗജന്യസേവനമൊരുക്കി TESCO
തങ്ങളുടെ ജീവനക്കാര്‍ക്ക് സൗജന്യമായി ഡോക്ടറുടെ സേവനമൊരുക്കുകയാണ് TESCO IRELAND. ഓണ്‍ലൈനായി GP യെ കണ്‍സല്‍ട്ട് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ നിരകക്കില് ഓണ്‍ലൈനില്‍ ഡോക്ടറുടെ സേവനം നല്‍കും ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ഫാര്‍മസികളിലേയ്ക്ക് ഡോക്ടര്‍ പ്രിസ്ക്രിബ്ഷന്‍ അയച്ചു നല്‍കുകയും ചെയ്യും. Laya Healthcare മായി സഹകരിച്ചാണ് TESCO യുടെ പദ്ധതി. ജീവനക്കാരുടെ വളരെ വേഗത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 13000 ജീവനക്കാരാണ് TESCO യില്‍ ഉള്ളത്. കമ്പനിയുടെ പുതിയ പദ്ധതിയെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. Share This News
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പെടും ; ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍
വാഹനപരിശോധനാ മേഖലയില്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന ബില്ലിന് അംഗീകാരം. റോഡരികുകളില്‍ നടക്കുന്ന ചെക്കിംഗുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ വാഹനം പിടിച്ചെടുക്കാനുള്ള അധികാരം ഇനി മുതല്‍ ഗാര്ഡയ്ക്കുണ്ടാവും കനത്തപിഴ ഈടാക്കാനും പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്താനും ഡ്രൈവിംഗ് നിരോധനമേര്‍പ്പെടുത്താനും ഗാര്‍ഡയ്ക്ക് അധികാരമുണ്ടാവും. അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമാണ് നിലവില്‍ അയര്‍ലണ്ടിന്. ഈ സ്ഥിതിക്ക് അറുതി വരുത്താനാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ Share This News
ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ക്ക് ഇനി ശമ്പളത്തോട് കൂടിയ അവധി
അയര്‍ലണ്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. ഇവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിയമം പ്രാബല്ല്യത്തില്‍ വന്നു. മുഴുവന്‍ ശമ്പളത്തോട് കൂടിയ അവധിയാണ് സര്‍ക്കാര്‍ ഭാവിയില്‍ നല്കാന് ഉദ്ദേശിക്കുന്നത്. നിലവില്‍ ഭാഗികമായ ശമ്പളം നല്‍കാനാണ് വ്യവസ്ഥയുള്ളത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യയായാലും ഭര്‍ത്താവായാലും അഞ്ച് ദിവസത്തെ അവധി ലഭിക്കും. ദിവസവേതനത്തിന്റെ 70 ശതമാനം അല്ലെങ്കില്‍ 11 യൂറോ ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. എന്നാല്‍ ഇങ്ങനെ അവധിയെടുക്കേണ്ടി വരുന്നവര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനുള്ള തീരുമാനം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകും. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യായായാലും ഭര്‍ത്താവായാലും ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ശമ്പള നഷ്ടമുണ്ടാകുമെന്ന മാനസീക സമ്മര്‍ദ്ദം ഒഴിവാക്കാനും ഒപ്പം വര്‍ക്ക് – ലൈഫ് ബാലന്‍സ് ക്യത്യമാക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. Share This News
ഓണാഘോഷത്തിനായി കാവൻ ഇന്ത്യൻ അസ്സോസിയേഷൻ ഒരുങ്ങി
പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമായും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്. കാവൻ ഇന്ത്യൻ അസ്സോസിയേഷന്റെ അഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 വെള്ളിയാഴ്ച ബാലിഹെസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് 6 മണിവരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തപ്പെടുന്നു. ഓണാഘോഷത്തിന് മികവേറുവാൻ കൾച്ചറൽ പ്രോഗ്രാമുകൾ, തിരുവാതിര കളി, പുലികളി, അത്തപൂക്കള മത്സരം, പായസമേള, വടംവലി മത്സരം, എന്നിവ നടത്തപ്പെടുന്നു. എല്ലാ നല്ലവരായ ജനങ്ങളെയും ഓണാഘോഷ പരിപാടികൾക്കായി സ്വാഗതം ചൈയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. Share This News