പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമായും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്.
കാവൻ ഇന്ത്യൻ അസ്സോസിയേഷന്റെ അഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 വെള്ളിയാഴ്ച ബാലിഹെസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് 6 മണിവരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തപ്പെടുന്നു. ഓണാഘോഷത്തിന് മികവേറുവാൻ കൾച്ചറൽ പ്രോഗ്രാമുകൾ, തിരുവാതിര കളി, പുലികളി, അത്തപൂക്കള മത്സരം, പായസമേള, വടംവലി മത്സരം, എന്നിവ നടത്തപ്പെടുന്നു.
എല്ലാ നല്ലവരായ ജനങ്ങളെയും ഓണാഘോഷ പരിപാടികൾക്കായി സ്വാഗതം ചൈയ്യുന്നു.
കൂടുതല് വിശദാംശങ്ങള്ക്ക് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അസോസിയേഷന് ഭാരവാഹികള് അറിയിച്ചു.
Share This News