തങ്ങളുടെ ജീവനക്കാര്ക്ക് സൗജന്യമായി ഡോക്ടറുടെ സേവനമൊരുക്കുകയാണ് TESCO IRELAND. ഓണ്ലൈനായി GP യെ കണ്സല്ട്ട് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങള്ക്കും കുറഞ്ഞ നിരകക്കില് ഓണ്ലൈനില് ഡോക്ടറുടെ സേവനം നല്കും
ജീവനക്കാര്ക്ക് സൗകര്യപ്രദമായ ഫാര്മസികളിലേയ്ക്ക് ഡോക്ടര് പ്രിസ്ക്രിബ്ഷന് അയച്ചു നല്കുകയും ചെയ്യും. Laya Healthcare മായി സഹകരിച്ചാണ് TESCO യുടെ പദ്ധതി. ജീവനക്കാരുടെ വളരെ വേഗത്തില് ഡോക്ടറുടെ സേവനം ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
13000 ജീവനക്കാരാണ് TESCO യില് ഉള്ളത്. കമ്പനിയുടെ പുതിയ പദ്ധതിയെ ജീവനക്കാര് സ്വാഗതം ചെയ്തു.