പബ്ലിക് ഹെൽത്ത് ഓഫീസ് 299 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 72,241 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച രണ്ട് പേർ കൂടി മരണമടഞ്ഞതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു, മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 2,052 ആയി. 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ 100,000ന് 92.3 ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ അറിയിച്ച കേസുകളിൽ 67% 45 വയസ്സിന് താഴെയുള്ളവരിൽ ഉൾപ്പെടുന്നു, പുരുഷന്മാരിൽ 158 ഉം സ്ത്രീകളിൽ 141 ഉം. ഇന്നലത്തെ കണക്കുകളിൽ റിപ്പോർട്ടുചെയ്ത പോസിറ്റീവ് കേസുള്ള വ്യക്തികളുടെ ശരാശരി പ്രായം 34 ആണ്. 94 കേസുകൾ ഡബ്ലിനിലും 41 ഡൊനെഗലിലും 27 വിക്ലോയിലും 14 ലൂത്തിലും 13 ലിമെറിക്കിലും ബാക്കി 110 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 257…
Read Moreഅയർലണ്ടിലേക്ക് ഒരു ഇലക്ട്രിക്ക് തിരിച്ചുവരവുമായി “എംജി മോട്ടോർ”
ആദ്യത്തെ എംജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിൽ എത്തും, തുടർന്ന് പുതിയ എംജി 5 ഇവി സ്പോർട്വാഗൺ, എംജി എച്ച്എസ് പ്ലഗ്-ഇൻ ഹൈബ്രിഡ് മിഡ്സൈസ് എസ്യുവി എന്നീ മോഡലുകളും. എംജി മോട്ടോർ തങ്ങളുടെ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ ശൃംഖല വിപുലീകരിക്കുന്നു. ഐറിഷ് മോട്ടോർ വ്യവസായത്തിൽ അരനൂറ്റാണ്ടിലേറെ പരിചയമുള്ള ഫ്രാങ്ക് കീൻ ഗ്രൂപ്പാണ് എംജി മോട്ടോഴ്സിന്റെ അയർലണ്ടിലെ വിതരണക്കാർ (Authorized Dealer in Ireland). ഫാമിലി ഫ്രണ്ട്ലി കോംപാക്റ്റ് എസ്യുവിയായ എംജി ഇസെഡ് ഇവിയിൽ നിന്ന് ആരംഭിക്കുന്ന ഇലക്ട്രിക് മോഡലുകളുടെ നിരയാണ് എംജി വാഗ്ദാനം ചെയ്യുന്നത്. Five-star Euro NCAP, സുരക്ഷിതമായ റേറ്റിംഗും ഉയർന്ന സാങ്കേതികവിദ്യയും ഏഴ് വർഷത്തെ വാറണ്ടിയും ഉള്ള ഇതിന്റെ വില 28,995 യൂറോയാണ്. ആദ്യത്തെ എംജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിലെത്തും, തുടർന്ന് പുതിയ എംജി 5…
Read Moreഅയർലണ്ടിൽ പുതിയ 7 സ്റ്റോറുകൾ കൂടി തുറക്കാൻ ഡാനിഷ് റീട്ടെയിലർ ”JYSK”
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഡാനിഷ് റീട്ടെയിലർ, JYSK കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യുകെയിലും അയർലൻഡിലും റെക്കോർഡ് ലാഭം ഉണ്ടായതായി അറിയിച്ചു, കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതം അവഗണിച്ച് 41 മില്യൺ യൂറോയുടെ സെയിൽസ് നടത്തി. അയർലണ്ടിലെയും യുകെയിലെയും സെയിൽസ് 74 ശതമാനം വർദ്ധിച്ചു, ജെവൈഎസ്കെ ഐറിഷ് അഥവാ യുകെ വിപണിയിലെ സെപറേറ്റ് ഫലങ്ങൾ പ്രഖ്യാപിക്കുന്നില്ല എങ്കിലും കഴിഞ്ഞ വർഷത്തെ ഫലങ്ങളെ അപേക്ഷിച്ച് 2.9 മില്യൺ യൂറോയുടെ വർദ്ധനവാണ് ഈ വർഷത്തെ വിൽപ്പനയെ പ്രതിനിധീകരിക്കുന്നത്. JYSK 2019 ൽ അയർലണ്ടിൽ ആദ്യത്തെ സ്റ്റോർ തുറന്നു, ഇപ്പോൾ 112 ജീവനക്കാരുമായി ഒമ്പത് സ്റ്റോറുകൾ അയർലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. 51 രാജ്യങ്ങളിലായി 2900 ലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം 4.1 ബില്യൺ യൂറോയുടെ ഗ്ലോബൽ ടേൺഓവർ പ്രഖ്യാപിച്ചു. പകർച്ചവ്യാധിയുടെ ഫലമായി സ്റ്റോർ അടച്ചിട്ടും അനാവശ്യമായ സ്റ്റാഫ് പിരിച്ചുവിടലുകൾ നടത്താതിരുന്നതിൽ…
Read Moreസീമ ബാനുവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഒരു മുപ്പത്കാരൻ അറസ്റ്റിൽ
കഴിഞ്ഞ മാസം ഡബ്ലിനിൽ ഒരു സ്ത്രീയുടെയും രണ്ട് മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്ന് അറസ്റ് ചെയ്തതായി റിപോർട്ടുകൾ. സീമ ബാനു (37), ആറുവയസ്സുള്ള മകൻ ഫൈസാൻ സയ്യിദ്, 11 വയസ്സുള്ള മകൾ അസ്ഫിറ റിസ എന്നിവരെ ഒക്ടോബർ 28 ന് ബല്ലിന്റീറിലെ ലെവെല്ലിൻ കോർട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ഗാർഡ മുപ്പതുകളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 1984 ലെ സെക്ഷൻ 4 ലെ വകുപ്പുകൾ പ്രകാരമാണ് ഇയാളെ ഇപ്പോൾ ഡണ്ട്രം ഗാർഡ സ്റ്റേഷനിൽ വച്ചിരിക്കുന്നത്. അന്വേഷണം തുടരുകയാണ്. അയൽക്കാർ അലാറം ഉയർത്തിയതിനെത്തുടർന്ന് ഒക്ടോബർ 28 നാണ് എംഎസ് ബാനുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുടുംബവീട്ടിൽ കണ്ടെത്തിയത്, അവർ മരിച്ചിട്ട് ദിവസങ്ങൾ ആയിരുന്നു. അന്വേഷണത്തിന് സഹായകരമല്ലെന്ന് കരുതപ്പെടുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ഗാർഡ പൊതുജനങ്ങളോട്…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 243 കേസുകൾ
പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 243 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 71,942 ആയി. കൂടാതെ ഏഴ് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നത്തെ അപ്ഡേറ്റ് അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 2,050 ആയി എത്തിക്കുന്നു. ഇന്ന് അറിയിച്ച കേസുകളിൽ 137 പുരുഷന്മാരും 104 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 71% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്, ശരാശരി പ്രായം കണക്കാക്കിയാൽ 32 വയസ്സ്. ഇന്ന് ഉച്ചകഴിഞ്ഞ് 254 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 91 എണ്ണം ഡബ്ലിനിൽ നിന്നാണ്, 26 എണ്ണം ഡൊനെഗലിലും 18 കോർക്ക്, വാട്ടർഫോർഡിലും 16 ലിമെറിക്കിലുമാണ്. ബാക്കി 77 കേസുകൾ 18 മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. 14…
Read Moreഅയർലണ്ടിൽ Level -5 നിയന്ത്രണങ്ങൾക്ക് അവസാനം, ചൊവ്വാഴ്ച മുതൽ രാജ്യം Level-3 യിലേക്ക്
യാത്രകളും ഇൻഡോർ ഡൈനിംഗ് നിയന്ത്രണങ്ങളും എല്ലാം ഒഴിവാക്കിക്കൊണ്ട് ക്രിസ്മസിന് ലെവൽ-5 നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് രാജ്യം വീണ്ടും തുറക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ ക്രിസ്മസിനോടനുബന്ധിച്ചും രാജ്യത്ത് ലെവൽ-5 നിയന്ത്രണങ്ങൾക്ക് അവസാനം കുറിക്കുന്നതിനെ തുടർന്നും റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും നിയന്ത്രണങ്ങളോടെ ഇൻഡോർ ഡൈനിംഗിനായി തുറക്കാൻ കഴിയുമെന്ന് ഗവണ്മെന്റ് അറിയിച്ചു. ഒരു മണിക്കൂർ 45 മിനിറ്റ് വരെ ചിലവഴിക്കാൻ ഡൈനർമാർക്ക് അനുമതിയുണ്ട്, പക്ഷേ സാമൂഹിക അകലമായ രണ്ട് മീറ്റർ പാലിച്ചിരിക്കണം. നോർത്തേൺ അയർലൻഡിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഡിസംബർ 18 ന് സർക്കാർ വീണ്ടും പരിശോധിക്കും, അതിന് ശേഷമേ അങ്ങോട്ടേക്കുള്ള മറ്റ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകൂ എന്നും ഐറിഷ് ഗവണ്മെന്റ് അഭിപ്രായപ്പെട്ടു. ഡിസംബർ 1 മുതൽ ആളുകൾ തിരക്കേറിയ ജോലിസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും തിരക്കേറിയ ഔട്ട്ഡോർ പ്രദേശങ്ങളിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഹെയർഡ്രെസ്സർമാർ, മ്യൂസിയങ്ങൾ, ലൈബ്രറികൾ,…
Read Moreകൊറോണ വൈറസ് അയർലൻഡ്: 335 പുതിയ കേസുകൾ
കോവിഡ് -19 ബാധിച്ച മൂന്ന് പേരുടെ മരണവും 335 പുതിയ വൈറസ് കേസുകളും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോൾ 2036 ആണ്, അതേസമയം അയർലണ്ടിലെ ആകെ കേസുകളുടെ എണ്ണം 71,494 ആയി ഉയർന്നു. ഇന്ന് അറിയിച്ച കേസുകളിൽ; 162 പുരുഷന്മാരും 171 സ്ത്രീകളുമാണ് ഉള്ളത്. 64 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 119, കിൽകെന്നിയിൽ 29, ലിമെറിക്കിൽ 23, ഡൊനെഗലിൽ 20, ടിപ്പററിയിൽ 19, കോർക്കിൽ 19 കേസുകൾ. ബാക്കിയുള്ള 106 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 246 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 35 പേർ ഐസിയുവിലാണ്. Share This News
Read More269 പുതിയ കോവിഡ് -19 കേസുകളും കൂടാതെ ആറ് മരണങ്ങളും
ആരോഗ്യവകുപ്പ് ഇന്നലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആറ് മരണങ്ങളും 269 കേസുകളും സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്കുകൾ പ്രകാരം അയർലണ്ടിൽ മൊത്തം 2,033 കോവിഡ് -19 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അയർലണ്ടിൽ ഇപ്പോൾ 71,187 വൈറസ് ബാധിതർ മൊത്തമുണ്ടെന്നും സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ 123 പുരുഷന്മാരും 146 സ്ത്രീകളുമാണ് ഉള്ളത്, 64 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരും ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി കേസുകളുടെ സ്ഥാനം സംബന്ധിച്ച്: 88 ഡബ്ലിനിലും, 42 കോർക്ക്, ലിമെറിക്കിൽ 25, ലോത്തിൽ 20, ഡൊനെഗലിൽ 16, ബാക്കി 78 മറ്റ് 17 കൗണ്ടികളിലായും. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് വീണ്ടും ഉയരുന്നത് ആരോഗ്യവകുപ്പിൽ കടുത്ത ആശങ്ക ഉളവാക്കുന്നുവെന്നും വകുപ്പ് അഭിപ്രായപ്പെട്ടു. Share This News
Read Moreഅയർലണ്ടിലെ ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും വൻ നഷ്ടത്തിലേക്ക്
കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഹോട്ടലുകൾക്കും ഗസ്റ്റ്ഹൗസുകൾക്കും ക്രിസ്മസ് കാലഘട്ടത്തിൽ 270 മില്യൺ യൂറോ വരെ വരുമാനം നഷ്ടപ്പെടുന്നു എന്ന് റിപോർട്ടുകൾ. ഡിസംബറിൽ ആളുകൾക്ക് തങ്ങളുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ലെന്ന റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഐറിഷ് ഹോട്ടൽസ് ഫെഡറേഷന്റെ (ഐഎച്ച്എഫ്) ചീഫ് എക്സിക്യൂട്ടീവ് ടിം ഫെൻ പറയുന്നത് ഇത് രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതോടൊപ്പം തന്നെ ഹോട്ടൽ മേഖല പൂർണമായും നശിച്ചുപോകുമെന്നും ഹോട്ടൽ ജീവനക്കാരെ വളരെയധികം ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ഡിസംബറിലെ ഹോട്ടൽ താമസത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് ഒരേ കൗണ്ടിയിൽ നിന്നുള്ളത് ബാക്കി മുഴുവൻ മറ്റ് കൗണ്ടികളിൽ നിന്നുമുള്ളതാണ്. ഈ വർഷം ഡിസംബറും ക്രിസ്മസും വളരെ വ്യത്യസ്തമായിരിക്കും എന്ന് വ്യക്തമാണ്. എന്നാൽ കുടുംബത്തെ കാണാൻ ആളുകളെ അവരുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് സർക്കാർ കൂടുതൽ നയപരമായ സമീപനം…
Read More“പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ്” 2021 മാർച്ച് വരെ
പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് 2021 മാർച്ച് 31 വരെ നീട്ടുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് അറിയിച്ചു. ഡിസംബർ 31 നുള്ളിൽ പുതുതായി പ്രവേശിക്കുന്നവർക്ക് വേണ്ടിയുംകൂടിയാണ് മാർച്ച് വരെ നീട്ടിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ബിസിനസുകളുമായി അടുത്തിടെയുണ്ടായ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വർഷം മാർച്ച് വരെ പേയ്മെന്റ് നീട്ടുന്നതിനുള്ള തീരുമാനം. ഡിസംബറിൽ ജോലിയിൽ തിരിച്ചെത്തിയാൽ, പുതുവത്സരത്തിൽ വീണ്ടും പിയുപിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഈ വർഷാവസാനത്തിനകം പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് വിപുലീകരിക്കുമെന്ന് (Expansion) റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് അയർലൻഡ്. PUP സ്കീം ഇന്നുവരെ 4.3 ബില്യൺ യൂറോ വരെ ഗവണ്മെന്റ് നൽകി, ഈ ആഴ്ചത്തെ 104 മില്യൺ യൂറോയും കൂടെ ചേർത്ത്. ഈ ആഴ്ച ഏകദേശം 350,000 ആളുകൾക്ക് PUP (പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ്) നൽകി. മുന്നോട്ടും പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ടവർക്ക്…
Read More