അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 4 പേർ കൂടി മരിച്ചതായി പബ്ലിക് ഹെൽത്ത് ടീം സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) 764 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അയർലണ്ടിൽ മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 2,158 ആണ്, അതേസമയം കേസുകളുടെ എണ്ണം 79,542 ആയി. ഇന്നലെ അറിയിച്ച കേസുകളിൽ: 403 പുരുഷന്മാരും 355 സ്ത്രീകളുമാണ് ഉള്ളത്. 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകളുടെ നിലയനുസരിച്ച് ഡബ്ലിനിൽ 284, കോർക്കിൽ 44, ഡൊനെഗലിൽ 52, വെക്സ്ഫോർഡിൽ 37, ലിമെറിക്കിൽ 70, ബാക്കി 277 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 233 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 29 പേർ ICU വിൽ തുടരുന്നു. നിലവിലെ 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് ഒരു…
Read Moreക്രിസ്തുമസിന്റെ സന്ദേശവുമായി അയർലണ്ടിലേക്കൊരു മനോഹര ഗാനം
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച പൊന്ന്, മൂര്, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ ദിവ്യബലിയായി സ്വർഗീയ നാഥന് സമർപ്പിക്കാം. ഷാജി ജോണിന്റെ വരികൾക്ക് അലക്സ് എബ്രഹാം സംഗീതം നൽകി പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ മനോഹരമായ ക്രിസ്മസ് ഗാനം ദിവ്യരാവ് നിങ്ങൾക്കായി സമർപ്പിക്കുന്നു .ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച അലക്സ് എബ്രഹാം ഡബ്ലിനിലുള്ള മലയാളി സമൂഹത്തിനെല്ലാം വളരെ സുപരിചിതനാണ് … പ്രിയപ്പെട്ട നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും , സഹകരണവും , അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു . മാനവർക്കു സാന്ത്വനം നല്കുവാൻ, അനുഗ്രഹീതമായ ഈ ഗാനം ഒരുക്കിയിരിക്കുന്നതു ATL Brothers ആണ്. Share This News
Read Moreഅയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച “ചെണ്ടോ ചെന്താമര” എന്ന ഗാനം ശ്രദ്ധനേടുന്നു
അയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച “ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രദ്ധനേടുന്നു .4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്സിലെ തന്നെ ബിബിയും എൽദോസും ചേർന്നെഴുതിയ ഗാനത്തിൽ അഭിനയിചിരിക്കുന്നത് നിധിയും അനുജത്തി അഥിതിയും ചേർന്നാണ് . അയർലണ്ടിലെ മനോഹരമായ പാർക്കുകളുടെയും കുട്ടികുറുമ്പുകളുടെയും പശ്ചാത്തലത്തിൽ നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും 4 മ്യൂസിക്സ് ആണ്. മ്യൂസിക് 247 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്. 4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് നിധി സജേഷിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്. അയർലൻഡിൽ നിന്നുള്ള 19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളിൽ 4 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ…
Read Moreഏറ്റവും പുതിയ ഇലക്ട്രിക്ക് കാറുമായി MG Motors “ZS EV”
ഫുൾ ചാർജിങ്ങിൽ 263 കിലോമീറ്റർ വരെ ദൂരപരിധി (Mileage) നൽകുന്ന MG Motors ന്റെ ഒരു പൂർണ ഇലക്ട്രിക്ക് കാറാണ് MG ZS EV (ഇസഡ് എസ് ഇവി). മറ്റ് ഇലക്ട്രിക്ക് കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡ്രൈവിംഗ് രീതിയും അവസ്ഥയും അനുസരിച്ച് ഒരു ZOE നിങ്ങൾക്ക് 290 കിലോമീറ്ററും ഒരു Nissan Leaf 320 ഉം Kia Niro 400 ഉം കിലോമീറ്ററാണ് ദൂരപരിധി അഥവാ മൈലേജ് നൽകുന്നത്. ഇതൊരു ക്രോസ്ഓവർ ആണെങ്കിലും Renault Zoe, Electric Peugeot എന്നീ കാറുകൾക്ക് 208 യൂറോ വരെ വില വർദ്ധിക്കും, ഇവ രണ്ടും 27,000 യൂറോയാണ്. 28,996 യൂറോയാണ് എം.ജി. ഇസഡ് എസ് ഇവി എന്നിരുന്നാലും, തുടക്കം മുതൽ എം ജി മോട്ടോർസ് ഒരു സ്റ്റാൻഡേർഡ് നിലനിർത്തുകയാണ്. സാറ്റ്ലൈറ്റ് നാവിഗേഷൻ, 8 “ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ,…
Read MoreRoom for 1 Female near Beaumont Hospital
Room for sharing, space for one female available near Beaumont hospital. Walkable distance to Tesco, Lidl, Asian shop. For more details Please contact +353 892215383 . Share This News
Read MoreCitizens Information Ireland ക്രിസ്മസിനോടനുബന്ധിച്ച് 11 ദിവസത്തേക്ക് അടയ്ക്കുന്നു
സിറ്റിസൺസ് ഇൻഫർമേഷൻ സെന്ററുകളുടെ അയർലണ്ടിലുടനീളമുള്ള എല്ലാ നെറ്റ്വർക്കും 2020 ഡിസംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോട് കൂടി അടയ്ക്കും, തുടർന്ന് 2021 ജനുവരി 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും തുറക്കുകയും ചെയ്യും. കൂടാതെ സിറ്റിസൺസ് ഇൻഫർമേഷൻ ഫോൺ സർവീസ് ക്രിസ്മസിന് വളരെ കുറച്ച് സമയം മാത്രമേ പ്രവർത്തിക്കുകയുള്ളു. ക്രിസ്മസ് കാലഘട്ടത്തിൽ നിങ്ങൾക്ക് എമർജൻസി സപ്പോർട്ട് ആവശ്യമായി വരുകയാണെങ്കിൽ താഴെ പറയുന്ന ലിങ്കിലുള്ള വോളണ്ടറി സർവീസുകളുടെ സഹായം തേടാം:- Please follow the link for more details https://whatsnew.citizensinformation.ie/# Share This News
Read Moreക്രിസ്മസ് പ്രമാണിച്ച് 2800 ഓളം ഫുഡ് വൗച്ചറുകളുമായി ഡബ്ലിനിലെ “Capuchin centre”
ഡബ്ലിൻ സിറ്റി സെന്ററിലെ കപുച്ചിൻ ഡേ സെന്ററിൽ ഇന്നലെ 2,800 ഓളം ഫുഡ് വൗച്ചറുകൾ വിതരണം ചെയ്തു. 1970 കളുടെ അവസാനം മുതൽ എല്ലാ വർഷവും, ആവശ്യമുള്ള ആളുകൾക്ക് കപുച്ചിൻ ഡേ സെന്റർ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാറുണ്ട്, ക്രിസ്മസ് കാലഘട്ടത്തിൽ അവരെ സഹായിക്കുന്നതിന് ആളുകൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ വർഷം, കോവിഡ് -19 എന്ന മഹാമാരിയുടെ ആഘാതത്തെ തുടർന്ന് കാര്യങ്ങൾ വ്യത്യസ്തമായി നടക്കുന്നു. സാമൂഹ്യ അകലം പാലിക്കൽ നിയന്ത്രണങ്ങൾ കാരണം ഡസൻ കണക്കിന് സന്നദ്ധപ്രവർത്തകർ ഹാംപറുകൾ പായ്ക്ക് ചെയ്യുന്നതിന് കപുച്ചിൻ ഡേ സെന്റർന് സാധ്യമാകുമായിരുന്നില്ല. എന്നിരുന്നാലും പരമാവധി ഹാംപറുകൾ കോവിഡിന്റെ ഈ സമയത്തും അവർക്ക് പായ്ക്ക് ചെയ്യുവാൻ കഴിഞ്ഞു. ഈ വർഷം കഴിഞ്ഞ പല വർഷത്തേക്കാളും ആളുകൾക്ക് ഒരു ഫുഡ് സ്റ്റോറിൽ ചെലവഴിക്കാൻ കഴിയുന്ന 40 യൂറോ വിലയുള്ള ഫുഡ് വൗച്ചറുകൾ…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 582 പുതിയ കേസുകൾ
അയർലണ്ടിൽ 582 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.കോവിഡ് -19 സ്ഥിരീകരിച്ച ആറ് പേർ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു. കോവിഡ് -19 മായി ബന്ധപ്പെട്ട് അയർലണ്ടിൽ ഇപ്പോൾ 2,149 മരണങ്ങളും 78,2548 വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 198 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 34 പേർ ICU വിൽ തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ: 310 പുരുഷന്മാരും 265 സ്ത്രീകളുമാണ് ഉള്ളത്. 60% 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 193, വെക്സ്ഫോർഡിൽ 59, ലോത്തിൽ 47, മെത്തിൽ 42, കോർക്കിൽ 34, ബാക്കി 207 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. Share This News
Read Moreവ്യാഴാഴ്ച അർദ്ധരാത്രിമുതൽ പുതിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ അയർലണ്ടിൽ നിലവിൽ വന്നു
ഡിസംബർ 18 മുതൽ ആളുകൾക്ക് ചില വിട്ടു വീഴ്ചകളോടുകൂടി അയർലണ്ടിലെവിടെയും യാത്രാനുമതി, കൂടാതെ വീടുകളിൽ 2 കുടുംബങ്ങൾ (വീട്ടിലുള്ളവരെയും ചേർത്ത് 3 കുടുംബങ്ങൾ) വരെ പരമാവധി സന്ദർശകരാവാം. കേസ് നമ്പറുകളിൽ “പ്രശ്നമുണ്ടാക്കുന്ന” തരത്തിലുള്ള വർദ്ധനവ് ഉള്ളതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുമ്പോഴും രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾക്ക് വരുന്ന നിരവധി മാറ്റങ്ങൾ ആളുകൾക്ക് ആശ്വാസം പകരുമെന്ന് കരുതുന്നു. ക്രിസ്മസിനോടനുബന്ധിച്ച് നിയന്ത്രണങ്ങളിലുള്ള മാറ്റങ്ങൾ അർത്ഥമാക്കുന്നത് ആളുകൾക്ക് അയർലണ്ടിലെ മറ്റ് കൗണ്ടികളിലുള്ള അവരുടെ പ്രിയപ്പെട്ടവരെയോ കുടുംബാംഗങ്ങളെയോ കാണുന്നതിനായി വീടുകളിലേക്ക് യാത്ര ചെയ്യുവാൻ ഒരു ലൈസൻസ് എന്ന തരത്തിലാണ്, എന്നാൽ അതിപ്പോഴും ചില നിബന്ധനകളോടുകൂടി ഐറിഷ് ഗവണ്മെന്റിന്റെ പരിഗണനയിലാണ്. അതിന്റെ കൂടുതൽ വിശദാംശകൾ വരും ദിവസങ്ങളിൽ അറിയിക്കും. മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ നമുക്കൊന്നു പരിശോധിക്കാം:- Visitors to your home വീടുകളിലേക്കുള്ള സന്ദർശകർ പരമാവധി 2 കുടുംബങ്ങൾ (വീടുകളിലേക്ക് ക്ഷണിക്കുന്നവരെയും ചേർത്ത് 3 കുടുംബങ്ങൾ)…
Read Moreകൊറോണ വൈറസ്: അയർലണ്ടിൽ 431 കേസുകൾ
അയർലണ്ടിൽ 431 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കൂടാതെ കോവിഡ് -19 സ്ഥിരീകരിച്ച ആറ് പേർ കൂടി മരിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2,140 ആയി, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 77,197 ഉം. ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ സംഭവ നിരക്ക് 87.9 ആണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 207 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ഐസിയുവിലാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 185 പുരുഷന്മാരും 244 സ്ത്രീകളുമാണ് ഉള്ളത്. 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 134, ഡൊനെഗലിൽ 53, കവാനിൽ 25, ലോത്തിൽ 24, മയോയിൽ 22, ബാക്കി 173 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. Share…
Read More